പിഎം ഇന്ത്യ
കേന്ദ്ര റോഡ് ഫണ്ട് ആക്റ്റ് – 2000 ഭേദഗതി ചെയ്ത് കേന്ദ്ര റോഡ് ഫണ്ടിന്റെ 2.5 ശതമാനം ദേശീയ ജലപാതകള്‍ വികസിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ഉപയോഗപ്പെടുത്താനും അത്രയും തുക ദേശീയപാതകള്‍ക്കായി നീക്കിവെച്ചുകൊണ്ടിരിക്കുന്ന തുകയില്‍ കുറവു വരുത്താനുമായി ഷിപ്പിങ് മന്ത്രാലയവും റോഡ് ഗതാഗത, ഹൈവേസ് മന്ത്രാലയവും ചേര്‍ന്നു മുന്നോട്ടുവെച്ച നിര്‍ദേശത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. വിജയപ്രദമായി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്ന ദേശീയ ജലപാതാ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ പൊതു-സ്വകാര്യ പങ്കാളിത്ത(പി.പി.പി.)ത്തിലൂടെ ചെയ്യാവുന്ന പ്രവൃത്തികളെല്ലാം ആ രീതിയില്‍ നടപ്പാക്കാന്‍ ശ്രമിക്കണമെന്നും നിര്‍മാണത്തിന് സ്വകാര്യ ഫണ്ട് ലഭിക്കാതെ വരുമ്പോള്‍ മാത്രമേ ഗവണ്‍മെന്റ് ഫണ്ട് ഉപയോഗപ്പെടുത്താവൂ എന്നും മന്ത്രിസഭ നിര്‍ദേശിച്ചു.
റോഡ് ഗതാഗത, ഹൈവേസ് മന്ത്രാലയം പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ദ് സെന്‍ട്രല്‍ റോഡ് ഫണ്ട് (അമെന്‍മെന്റ്) ബില്‍, 2017 അവതരിപ്പിക്കും.