പിഎം ഇന്ത്യ
ബഹുമാനപ്പെട്ട സ്പീക്കര്‍ മാഡം, ഈ പ്രത്യേക അവസരത്തില്‍ താങ്കളോടും ഈ സഭയിലെ മറ്റ് അംഗങ്ങളോടുമുള്ള നന്ദി
ഞാന്‍ രേഖപ്പെടുത്തുന്നു. ഓഗസ്റ്റ് വിപ്ലവത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ വേണ്ടി പാര്‍ലമെന്റില്‍ ചേര്‍ന്ന ഈ മഹനീയ സദസിന്റെ
ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഓഗസ്റ്റ് വിപ്ലവം എന്നറിയപ്പെടുന്ന ഓഗസ്റ്റ് 9ലെ സംഭവങ്ങള്‍ എപ്പോഴും
നമ്മുടെയെല്ലാം മനസില്‍ ഓര്‍മ്മകളായുണ്ട്. നമ്മുടെ മനസില്‍ ആ ചുരുകളുകള്‍ അഴിയുന്നുമുണ്ട്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അത്തരം
പ്രധാനപ്പെട്ട സംഭവങ്ങളുടെ ഓര്‍മ്മയാണ് നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്ക് പ്രചോദനമാകുന്നത്. അത്തരം പ്രധാനപ്പെട്ട സംഭവങ്ങള്‍
ഓര്‍ത്തെടുക്കുന്നത് രാജ്യത്തിന് നവശക്തിയും ഊര്‍ജ്ജവും നല്‍കും. അതുപോലെ ഈ സന്ദേശം പുതിയ തലമുറകളിലേക്കുകൂടി
പകര്‍ന്നു നല്‍കുന്നുവെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ കടമയുമാണ്. തങ്ങളുടെ പാരമ്പര്യം, കാലത്തിന്റെ മഹത്തായ ചരിത്രം നമ്മുടെ
മഹാന്മാരായ നേതാക്കളുടെ ത്യാഗങ്ങള്‍, കടമകള്‍, ശക്തി, എന്നിവയെല്ലാം ഭാവി തലമുറയ്ക്ക് ദാനം ചെയ്യേണ്ടത് ഓരോ
തലമുറകളുടെയൂം ഉത്തരവാദിത്വമാണ്.
ഓഗസ്റ്റ് വിപ്ലവത്തിന്റെ 25ഉം 50ഉം വാര്‍ഷികാനുസ്മരണങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ ഒന്നാകെ ആഘോഷിച്ചതാണ്.
എന്നാല്‍ ഇന്ന് ഈ എഴുപത്തിയഞ്ചാം വാര്‍ഷികത്തെ നാം അനുസ്മരിക്കുമ്പോള്‍ അത് തീര്‍ച്ചയായും നമുക്ക്
അഭിമാനമുഹുര്‍ത്തമാണ്. അതുകൊണ്ടുതന്നെ ഈ അവസരം ഒരുക്കിയതിന് സ്പീക്കര്‍ മാഡത്തോട് ഞാന്‍ അതീവ
നന്ദിയുള്ളവനുമാണ്.
നമ്മുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഓഗസ്റ്റ് 9ലെ പ്രക്ഷോഭം ബ്രിട്ടീഷുകാര്‍ക്കുപോലും ചിന്തിക്കാന്‍ കഴിയാത്തത്ര
പ്രധാനപ്പെട്ടതും വിശാലമായതും തീവ്രമായതുമായിരുന്നു.
മഹാത്മാഗാന്ധിയേയും മറ്റ് എല്ലാ മുതിര്‍ന്ന നേതാക്കളെയും ജയിലിലടച്ചു. ഈ സമയത്താണ് ലാല്‍ ബഹാദൂര്‍ ശാസ്ത്രി, റാം
മനോഹര്‍ ലോഹ്യ, ജയപ്രകാശ് നാരായണന്‍ തുടങ്ങിയ നിരവധി പുതിയ നേതാക്കള്‍ മുന്‍നിരയില്‍ എത്തിയത്. നിരവധി യുവാക്കള്‍
പ്രസ്ഥാനത്തിന്റെ ഭാഗമായതോടെ പ്രക്ഷോഭത്തിന് ഉദ്ദേശിച്ച ചലനാത്മകത വന്നുചേരുകയും ചെയ്തു. നമ്മുടെ രാജ്യത്തിന്റെ
ചരിത്രത്തില്‍ ഇത്തരമൊരു സംഭവം പുതിയ പ്രചോദനത്തിനും ജനങ്ങളില്‍ നവീനാശയത്തിന് വേണ്ട നവ ഊര്‍ജ്ജത്തിനും പുതിയ
നിശ്ചയദാര്‍ഢ്യത്തിനും പ്രചോദനത്തിനും വഴിവച്ചതായും കാണാം.
ഇന്ത്യ 1947ല്‍ ഒരു സ്വതന്ത്ര രാഷ്ട്രമായി. 1857 നും 1957നും ഇടയില്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ വിവിധ
ഘട്ടങ്ങള്‍ക്ക് നാം സാക്ഷ്യംവഹിച്ചതുമാണ്. ഈ കാലയളവിനിടയില്‍ രാജ്യത്തിന് വേണ്ടി നിരവധിപേര്‍ ജീവിത്യാഗം ചെയ്തു.
ഇതിനിടയില്‍ പല ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. എന്നാലൂം 1942ലെ പ്രക്ഷോഭം നമ്മുടെ സഹപൗരന്മാര്‍
കാത്തിരുന്ന, ഒരു കണക്കിന് പറഞ്ഞാല്‍ അവസാനത്തെ ബഹുജന പ്രക്ഷോഭമായിരുന്നു. രാജ്യത്തിന്റെ എല്ലാ മൂലയിലും സ്വാതന്ത്ര്യം
എന്ന ആവശ്യം മുഴങ്ങിക്കൊണ്ടിരിക്കുമ്പോള്‍ നമുക്ക് 1857ലെ സ്വാതന്ത്ര്യസമര പോരാട്ടത്തെക്കുറിച്ച് സ്മരിക്കാം.
മഹാത്മാഗാന്ധിയുടെ വിദേശത്തുനിന്നുള്ള മടങ്ങിവരവ്, സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ലോക്മാന്യ തിലകന്റെ ആഹ്വാനം,
” സ്വാതന്ത്ര്യം എന്റെ ജന്മാവകാശം” എന്ന അദ്ദേഹത്തിന്റെ പ്രസ്താവന എന്നിവയൊക്കെ ആ കാലത്തിന്റെ വികാരപ്രകടനമാണ്.
ഇതിനെതുടര്‍ന്ന് മഹാത്മാഗാന്ധി 1930ല്‍ ദണ്ഡിമാര്‍ച്ച് നടത്തി. ഐ.എന്‍.എ രൂപീകരിച്ച് നേതാജി സുഭാഷ്ചന്ദ്രബോസ് ജനങ്ങളെ
പ്രചോദിപ്പിച്ചു. ഇതോടൊപ്പം വീര്‍ ഭഗത്‌സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു, ചന്ദ്രശേഖര്‍ ആസാദ്, ചപേക്കര്‍ ബന്ധു തുടങ്ങിയ നിരവധി
യുവാക്കള്‍ മാതൃരാജ്യത്തിന് വേണ്ടി തങ്ങളുടെ ജീവത്യാഗം ചെയ്തു. ഇത്തരം എല്ലാ സംഭവങ്ങളും സ്വാതന്ത്ര്യസമരത്തിന്
ചലനാത്മകത നല്‍കുക, മാത്രമല്ല’ ഇപ്പോഴില്ലെങ്കില്‍ ഒരിക്കലുമില്ല” എന്ന സ്ഥിതി വിശേഷം സംജാതമാക്കുകയും ചെയ്തു. ഇന്ന്
ഇതുണ്ടായില്ലെങ്കില്‍ ഇനി ഒരിക്കലും ഉണ്ടാവില്ലെന്നതായിരുന്നു രാജ്യത്തിലെ ജനങ്ങളുടെ വികാരം. അങ്ങനെ രാജ്യത്തെ എല്ലാ
വ്യക്തികളും ഈ പ്രസ്ഥാനത്തില്‍ പങ്കാളികളായിട്ടുണ്ട്. ഉന്നത വിഭാഗങ്ങള്‍ക്കിടയില്‍ രാജാജിയുടെ നേതൃത്വത്തിലുണ്ടായിരുന്ന
പ്രസ്ഥാനവും പ്രവര്‍ത്തിച്ചിരുന്നു. 1942 ആയപ്പോഴേയ്ക്കും ഈ പ്രക്ഷോഭം രാജ്യത്തിന്റെ ഏല്ലാ മേഖലകളിലും
സാമൂഹികവര്‍ഗ്ഗങ്ങള്‍ക്കിടയിലും പടര്‍ന്നുപിടിച്ചു. ഗാന്ധിജിയുടെ വാക്കുകളായിരുന്നു മാര്‍ഗ്ഗദര്‍ശി. ആ പ്രക്ഷോഭത്തിലാണ്
എല്ലാവരുടെയും ചുണ്ടുകളില്‍ ” ക്വിറ്റ് ഇന്ത്യ” എന്ന മുദ്രാവാക്യം മുഴങ്ങിയത്. ഈ പ്രക്ഷോഭത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട
സവിശേഷത ജനങ്ങളുടെ മനസില്‍ ഗാന്ധിജിയുടെ ചിന്തകള്‍, വീക്ഷണം, ധാര്‍മ്മിക എന്നിവയ്ക്ക് വിരുദ്ധമായ വികാരങ്ങള്‍
ഉണര്‍ന്നിരുന്നു എന്നതാണ്. പ്രക്ഷോഭത്തിന്റെ നേതാവായ ഗാന്ധിജിയുടെ മുദ്രാവാക്യം തന്നെ ”നമുക്ക് പ്രവര്‍ത്തിക്കാം അല്ലെങ്കില്‍
മരിക്കാം” എന്നതായിരുന്നു. ഗാന്ധിജിയില്‍ നിന്നുള്ള ഈ വാക്കുകള്‍ ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം അതിവിശിഷ്ടവുമായിരുന്നു.
” ഇന്നുമുതല്‍ എല്ലാ സ്ത്രീകളും പുരുഷന്മാരു സ്വയം തങ്ങള്‍ സ്വതന്ത്രരായ വ്യക്തികളാണെന്ന് തീരുമാനിക്കണം. സമ്പൂര്‍ണ്ണ
സ്വാതന്ത്ര്യത്തില്‍ കുറഞ്ഞ ഒന്നുകൊണ്ടും ഞാന്‍ സംതൃപ്തനാവില്ല. നമുക്ക് പ്രവര്‍ത്തിക്കുകയോ, മരിക്കുകയോ ചെയ്യാം.”
ഇതായിരുന്നു ഗാന്ധിജി പറഞ്ഞത്. ബാപ്പുവിന്റെ വാക്കുകള്‍ അതായിരുന്നു, അതോടൊപ്പം താന്‍ അഹിംസയുടെ പാത
വെടിഞ്ഞിട്ടില്ലെന്നും ബാപ്പു വ്യക്തമാക്കുകയും ചെയ്തു. അതേസമയം നേതൃത്വത്തിലേക്ക് വരുമ്പോള്‍ ജനങ്ങളുടെ വികാരങ്ങള്‍ കൂടി
സ്വീകരിക്കാന്‍ ബാപ്പുപോലും നിര്‍ബന്ധിതനാകുന്ന തരത്തിലുള്ള സ്ഥിതിവിശേഷമായിരുന്നു നിലനിന്നിരുന്നത്.
‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന മുദ്രാവാക്യവുമുയര്‍ത്തി, ഗ്രാമവാസികള്‍, കര്‍ഷകര്‍, തൊഴിലാളികള്‍,
അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളും ഈ പ്രസ്ഥാനവുമായി സഹകരിച്ചു.’ ബ്രിട്ടീഷുകാരുടെ അതിക്രമങ്ങളുടെ
ഭാഗമായി രക്തസാക്ഷിയാകുന്ന ഓരോ വ്യക്തിയും താന്‍ രക്തസാക്ഷിയാകുന്നത് ഈ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണെന്ന് സ്വന്തം
ശരീരത്തില്‍ രേഖപ്പെടുത്തണം’ എന്ന് ഗാന്ധിജി എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. ഈ പ്രക്ഷോഭത്തെ അത്രത്തോളം
ഉന്നതിയിലെത്തിക്കാനുള്ള ബാപ്പുവിന്റെ ശ്രമംകൊണ്ട് ഇന്ത്യ ബ്രിട്ടീഷ് അടിമത്വത്തില്‍ നിന്നും മോചിതയായി. രാജ്യം
സ്വാതന്ത്ര്യത്തിന് വളരെയധികം ആശിക്കുകയായിരുന്നു. ഒരു സാധാരണക്കാരായ ഇന്ത്യാക്കാരനായിക്കോട്ടെ, ഒരു നേതാവ്
ആയിക്കൊള്ളട്ടെ അവരുടെ ചിന്തയുടെ തീവ്രതയ്ക്ക് ഒരു കുറവുമുണ്ടായിരുന്നില്ല. എപ്പോഴാണോ ഒരുരാജ്യം ഒന്നിച്ചു നില്‍ക്കുന്നത്.
എപ്പോഴാണോ യോജിപ്പിന്റെ ഒരു ശക്തിയുണ്ടാകുക, എപ്പോഴാണോ ലക്ഷ്യം നിര്‍ണ്ണയിക്കപ്പെടുന്നത്. ലക്ഷ്യം നിശ്ചയിക്കുന്നത്,
ജനങ്ങള്‍ക്ക് ആ ദിശയിലേക്ക് നടക്കാന്‍ കഴിയും. അഞ്ചുവര്‍ഷത്തിനുള്ളില്‍ അതായത് 1942നും 47നും ഇടയില്‍ ഭാരതാംബ
സ്വതന്ത്രയായി. ആ സമയത്ത് ‘സഞ്ചീര്‍ ഔര്‍ ദിവാറേ’ എന്ന പേരില്‍ രാംബ്രിക്ഷ് ബേനിപൂരി രചിച്ച പുസ്തകത്തില്‍ അദ്ദേഹം
പറഞ്ഞു: ” രാജ്യത്താകമാനം അതിശയകരമായ ഒരു അന്തരീക്ഷം ഉണ്ടായിരിക്കുന്നു. എല്ലാ വ്യക്തികളും ഒരോ നേതാക്കളാകുകയും
എല്ലാ നാല്‍ക്കവലകളും പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക പ്രസ്ഥാനത്തിന്റെ ഓഫീസായി മാറുകയും ചെയ്തു. രാജ്യം
വിപ്ലവത്തിന്റെ ചൂളയില്‍ സ്വയം സമര്‍പ്പിച്ചു. വിപ്ലവജ്വാലകള്‍ രാജ്യത്തെ ആകമാനം ഗ്രസിച്ചു. ബോംബെയായിരുന്നു വഴികാട്ടി.
എല്ലാ തരത്തിലുമുള്ള ഗതാഗതസംവിധാനവും നിര്‍ത്തലാക്കി. കോടതി നടപടികള്‍ തടസ്സപ്പെട്ടു, ഇന്ത്യന്‍ ജനതയുടെ ധൈര്യവും ബ്രിട്ടീഷ്
ഭരണകൂടത്തിന്റെ മൃഗീയതയും രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും എത്തുന്നുണ്ടായിരുന്നു. ഗാന്ധിയുടെ മന്ത്രമായ ”
പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക” എന്ന മുദ്രാവാക്യം ജനങ്ങള്‍ക്കിടയില്‍ നല്ലതുപോലെ പതിഞ്ഞിരുന്നു.”
അന്നത്തെ അന്തരീക്ഷം ഉള്‍പ്പെടെ അക്കാലത്തെക്കുറിച്ച മികച്ച വിവരണമാണ് ആ പുസ്തകത്തിലുള്ളത്. ബ്രിട്ടീഷ്‌കോളനി വാഴ്ച
ഇന്ത്യയില്‍ തുടങ്ങി ഇന്ത്യയില്‍ അവസാനിച്ചുവെന്നതും സത്യമാണ്. 1942ന് ശേഷം ഈ ജ്വാല ലോകമെമ്പാടുമുള്ള
കോളനിവാഴ്ചയ്‌ക്കെതിരായി ആളിപ്പടര്‍ന്നു. ആഫ്രിക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ കോളനികള്‍ക്ക് പ്രചോദനമായിരുന്നു ഇന്ത്യയുടെ
സ്വാതന്ത്ര്യസമര ചരിത്രം. അങ്ങനെ ലോകത്തിന്റെ നാനാഭാഗത്തും പടര്‍ന്നുപിടിച്ച ആ പ്രചോദനം ഇന്ത്യയിലെ ബഹുഭൂരിപക്ഷം
വരുന്ന ജനങ്ങള്‍ക്കുള്ള ശ്രദ്ധാജ്ഞലിയായി. ഇന്ത്യ സ്വതന്ത്രയായശേഷം പതുക്കെ ഈ രാജ്യങ്ങളും സ്വതന്ത്രമായി എന്നതില്‍ ഏതൊരു
ഇന്ത്യാക്കാരനും അഭിമാനിക്കാം, ഇത് ഇന്ത്യയുടെ ദൃഢനിശ്ചയത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണെന്ന് ചരിത്രം നമ്മോട്
പറയുകയാണ്. എപ്പോഴാണോ നാം എന്തെങ്കിലും ചെയ്യാനുള്ള നിശ്ചയദാര്‍ഢ്യം കൈക്കൊള്ളുന്നത്, അപ്പോള്‍ പതുക്കെ നമ്മള്‍ ആ
ലക്ഷ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കും. അങ്ങനെ അത് ഒരു രാജ്യത്തിന്റെ കരുത്തായി തീരുകയും രാജ്യത്തെ പ്രതിസന്ധിയില്‍ നിന്നും
നമുക്ക് മോചിപ്പിക്കാനും രാജ്യത്തിന് പുതിയ ലക്ഷ്യങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുകയും ചെയ്യും. ചരിത്രം ഈ വസ്തുതകള്‍ക്കുള്ള
തെളിവാണ്. ദേശീയ കവിയായ സോഹന്‍ലാല്‍ ദ്വിവേദിയുടെ കവിതയില്‍ ബാപ്പുവിന്റെ ശക്തിയെക്കുറിച്ചും ആ കാലത്തെക്കുറിച്ചും
പ്രക്ഷോഭങ്ങളെക്കുറിച്ചും വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. തന്റെ കവിതയില്‍ അദ്ദേഹം പറയുന്നു.
चलपड़ेजिधरदोडग, मगमें
चलपड़ेकोटिपगउसीओर
गड़गईजिधरभीएकदृष्टि
गड़गएकोटिदृगउसीओर
മഹാത്മാഗാന്ധി നടന്ന പാതകളിലൂടെ ലക്ഷക്കണക്കിന് ജനങ്ങള്‍ അദ്ദേഹത്തെ പിന്തുടര്‍ന്നുവെന്നും എവിടെയാണോ
ഗാന്ധിജിയുടെ കണ്ണുകള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത് ലക്ഷക്കണക്കിനാളുകളുടെ കണ്ണുകളും അതുതന്നെയാണ് ലക്ഷ്യമാക്കിയതെന്നുമാണ്
ഈ കവിതാശകലങ്ങള്‍ അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ഇന്ന് 2017ല്‍ എത്തുമ്പോള്‍ ഗാന്ധിജി ഒപ്പമില്ലെന്ന വസ്തുത നമുക്ക്
നിഷേധിക്കാനാവില്ല. ഇന്ന് അന്നുണ്ടായിരുന്നതുപോലെയുള്ള നേതൃനിര നമുക്കില്ല, എന്നാല്‍ 1.25 കോടി ഇന്ത്യാക്കാരുടെ ശക്തി
നമുക്കുണ്ട്. നാമെല്ലാം ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ ഗാന്ധിജിയുടെയും മറ്റ് സ്വാതന്ത്ര്യസമര സേനാനികളുടെയും സ്വപ്‌നങ്ങള്‍
സാക്ഷാത്കരിക്കരിക്കുകയെന്നത് ബുദ്ധിമുട്ടുള്ള ഒന്നാവില്ല. 1942ലേതുപോലെ പ്രാപ്തമാക്കാന്‍ കഴിയുന്ന സാദ്ധ്യതകള്‍ ഇന്നും ഈ
2017ലും നമുക്ക് മുന്നിലുണ്ട്. ലോകം ഒരു വലിയ പ്രതിസന്ധിഘട്ടത്തിലൂടെയാണ് ഇന്ന് കടന്നുപോകുന്നത്. 1942ലേതുപോലെ നമുക്ക്
ലോകത്തിന്റെ പ്രചോദശക്തിയായി മാറാം, അതുപോലെ ലോകത്തിന് മാതൃക സൃഷ്ടിച്ച് ഇന്നും നമുക്ക് പ്രചോദനത്തിന്റെ
സ്രോതസായി മാറാം. എവിടെ നിന്ന് നമുക്ക് ഈ അവസരം ലഭിക്കുമെന്നും എങ്ങനെ നാം ആ ഉത്തരവാദിത്വം നിറവേറ്റുമെന്നുമുള്ള
ഘട്ടത്തിലാണ് നാമിന്ന് നില്‍ക്കുന്നത്. ചരിത്രത്തിന്റെ അദ്ധ്യായങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണം എന്നതിലാണ് ഞാന്‍
വിശ്വസിക്കുന്നത്. പാര്‍ട്ടികള്‍ക്ക് മുകളില്‍ രാജ്യത്തെ പ്രതിഷ്ഠിക്കണം. രാഷ്ട്രീയത്തെ ഇതില്‍ നിന്നും വേര്‍തിരിക്കണം. രാജ്യത്തിന്
1.25 കോടി ജനങ്ങളുണ്ടെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരം കണ്ട് വളരെ വേഗത്തില്‍ നമുക്ക് പുരോഗതി നേടാനാകും.
രാഷ്ട്രീയാഴിമതി, സാമൂഹികാഴിമതി അല്ലെങ്കില്‍ വ്യക്തിപരമായ അഴിമതി. അഴിമതി അത് ഏത് തരത്തിലുള്ളതുമാകട്ടെ അതിന് ഒരു
രാജ്യത്തെ ചിതലിനെപ്പോലെ നശിപ്പിക്കാന്‍ കഴിയും. ആരൊക്കെ എപ്പോഴൊക്കെ ഇതില്‍ ഉള്‍പ്പെട്ടുവെന്ന വിവാദങ്ങള്‍ക്ക്
മുതിരേണ്ടതില്ല. ഇന്ന് ഒരു വിശുദ്ധാവസരമാണ്, അത് നാം സത്യസന്ധമായി ആഘോഷിക്കുകയും രാജ്യത്തെ സത്യസന്ധമായി
നയിക്കുകയും വേണം. ഇതാണ് രാജ്യത്തെ സാധാരണ ജനത്തിന്റെ ആവശ്യം. ദാരിദ്ര്യം, പോഷകകുറവ്, നിരക്ഷരത എന്നിവയാണ്
നമ്മുടെ മുന്നിലുള്ള വെല്ലുവിളികള്‍. ഇതെല്ലാം ഗവണ്‍മെന്റിന് മുന്നിലുള്ള വെല്ലുവിളികളായിട്ടല്ല, മറിച്ച് രാജ്യത്തിന്
മുന്നിലുള്ളവയായാണ് വിലയിരുത്തപ്പെടുന്നത്. പാവപ്പെട്ടവരുടെ മുന്നില്‍ നിരവധി ഉത്കണ്ഠാകുലമായ ചോദ്യങ്ങളുണ്ട്, അതുകൊണ്ട്
രാജ്യത്തോടുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുകയും രാജ്യത്തിന് വേണ്ടി മരിക്കുകയും ചെയ്യുകയെന്ന കടമയാണ് നമുക്കുള്ളത്.
1942ലും ചില കാര്യങ്ങളില്‍ വ്യത്യസ്താഭിപ്രായമുള്ള ആളുകള്‍ നമ്മുടെയിടയില്‍ ഉണ്ടായിരുന്നു. അക്രമത്തില്‍
വിശ്വസിച്ചിരുന്നവരുടെ കാര്യം വ്യത്യസ്തമായിരുന്നു. സുഭാഷ് ബാബുവിന്റെ ആശയങ്ങള്‍ വ്യത്യസ്തമായിരുന്നു. എന്നാല്‍ 1942ല്‍
എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. ‘ക്വിറ്റ് ഇന്ത്യ.’ ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇതായിരുന്നു നമ്മുടെ വഴി.
നമ്മുടെ വളര്‍ച്ചയും ആശയങ്ങളും വ്യത്യസ്തമായിരിക്കാം. എന്നാല്‍ ഈ അവസരം മുതലാക്കി രാജ്യത്തെ ചില
പ്രശ്‌നങ്ങളില്‍ നിന്നും മോചിപ്പിക്കണമെന്നാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത്. അത് ദാരിദ്ര്യമായിക്കോട്ടെ, വിശപ്പാകട്ടെ അല്ലെങ്കില്‍
നിരക്ഷതയാകട്ടെ. എന്തുകൊണ്ട് മഹാത്മാഗാന്ധിയുടെ സ്വപ്‌നമായ ഗ്രാമ സ്വരാജ് ഉപേക്ഷിക്കപ്പെട്ടു? ഗ്രാമങ്ങള്‍ ഉപേക്ഷിച്ച് ജനങ്ങള്‍
നഗരങ്ങളില്‍ താമസിക്കുന്നതിന്റെ കാരണമെന്ത്? ഗ്രാമങ്ങളുടെ കാര്യത്തില്‍ ഗാന്ധിജിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍
എന്തൊക്കെയായിരുന്നു? ആ സ്വപ്‌നത്തിനെ പുനരുജ്ജീവിപ്പിക്കാന്‍ നമുക്കാകുമോ? പാവപ്പെട്ട കര്‍ഷകര്‍ക്കും ദളിതര്‍ക്കും
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും നമുക്ക് എന്തെങ്കിലും ചെയ്യാനാകുമോ? ഈ ചോദ്യങ്ങള്‍ ഒരു വ്യക്തിയുടേയോ ഒരു
കൂട്ടത്തിന്റെയോ പ്രശ്‌നമല്ല, നമ്മുടെ രാജ്യത്തെ 125 കോടി ജനങ്ങളുടേയും വിഷയമാണ്. ഈ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട്
ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനും ഈ പ്രചോദനം കാര്യമായി ഉപയോഗിക്കാനും പറ്റിയ സമയമാണിത്. ചില സമയത്ത്
കടമകളെ അവഗണിക്കുകയും അധികാരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യാറുണ്ടെന്ന് നമുക്കറിയാം. രാഷ്ട്രീയ-സാമൂഹിക
മണ്ഡലങ്ങളിലെല്ലാം ഇത് നടക്കുന്നുമുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇത്തരം ചില ദുശ്ശീലങ്ങള്‍ നമ്മളില്‍ ചിലരുടെ ജീവിതത്തിലൂം
പ്രവേശിച്ചിട്ടുണ്ട്. അത് അവരില്‍ ഒരു ‘ജീവിതരീതിയായി’ മാറുകയും ചെയ്തിട്ടുണ്ട്. ചുവപ്പ് വിളക്ക് തെളിഞ്ഞുകിടക്കുമ്പോള്‍
എടുത്തുചാടുന്നതില്‍ നമുക്ക് തെറ്റുണ്ടെന്ന് തോന്നാറില്ല, ‘ഞാന്‍ നിയമം ലംഘിക്കുകയാണ്’ എന്ന വികാരംഒരിക്കലും നാം
തിരിച്ചറിയുന്നുമില്ല. എവിടെയങ്കിലും തുപ്പുമ്പോള്‍ ഞാന്‍ തെറ്റാണ് ചെയ്യുന്നതെന്ന ബോധം നമുക്കുണ്ടാകുന്നില്ല. നിയമങ്ങള്‍
ലംഘിക്കുകയെന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ചെറിയ സംഭവങ്ങളെപ്പോലും നമ്മെ അക്രമത്തിലേക്ക്
തള്ളിവിടുന്നു. ഡോക്ടറുടെ തെറ്റാണോ, ആശുപത്രികളുടെ തെറ്റാണോ എന്നൊക്കെ മനസിലാക്കാതെ ബന്ധുക്കള്‍ ആശുപത്രികള്‍
തീവയ്ക്കുന്നു. അവര്‍ ഡോക്ടര്‍മാരെ മര്‍ദ്ദിക്കുന്നു. ഒരു അപകടം നടന്നാല്‍ നാം ആ കാറ് കത്തിക്കുകയും ഡ്രൈവറെ കൊല്ലുകയും
ചെയ്യുന്നു. നിയമങ്ങള്‍ പാലിക്കുന്ന ഒരു പൗരന്‍ എന്ന നിലയില്‍ നാം ഉത്തരവാദിത്വമുള്ളവരായിരിക്കണം. ചില ദുശ്ശീലങ്ങള്‍ നമ്മുടെ
ജീവിതത്തില്‍ കടന്നുവരികയും നാം നിയമം ലംഘിക്കുന്നുവെന്ന് ചിന്തിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരത്തില്‍
പടര്‍ന്നുപിടിച്ച തെറ്റുകളെ ഇല്ലാതാക്കാനുള്ള ഉത്തരവാദിത്വം നേതൃത്വത്തിലും സമൂഹത്തിലും വന്നുചേരുന്നത്. ഉണര്‍ത്തുകയെന്നത്
സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.
ശൗചാലയങ്ങളും ശുചിത്വവും പരിഹസിക്കപ്പെടേണ്ട കാര്യങ്ങളല്ല. ചില മാതാക്കള്‍ക്കും പുത്രിമാര്‍ക്കും ആശ്വാസത്തിന്
വേണ്ടി ഇരുട്ടിന് വേണ്ടി വളരെനേരം കാത്തിരിക്കേണ്ടതായി വരുന്നുണ്ട്. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ മനോനിലയില്‍ മാറ്റം
വേണം. ശൗചാല്യങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് പൊതുസമൂഹത്തെ ബോധവാന്മാരേക്കണ്ടത് അനിവാര്യമാണ്. ഈ വിഷയങ്ങള്‍
നാം എന്നും സജീവമായി നിലനിര്‍ത്തണം. ഇത്തരം മൂല്യങ്ങള്‍ നിയമങ്ങളിലൂടെ സ്ഥാപിക്കാന്‍ കഴിയുന്നതല്ല. നമ്മുടെ കടമകള്‍ നാം
മനസിലാക്കണം. ഇത്തരം പ്രതിസന്ധികളില്‍പ്പെട്ടുഴലുന്ന നമ്മുടെ അമ്മമാരെയും സഹോദരിമാരേയും കുറിച്ച് നാം ചിന്തിക്കണം.
അമ്മമാരും സഹോദരിമാരും അടങ്ങുന്ന ഒരു വിഭാഗത്തിന് വേണ്ടി രാജ്യം ഈ ഭാരം ഏറ്റെടുക്കണം. അവരുടെ
കരുത്താണ് നമ്മുടെ കരുത്ത്. മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമര പോരാട്ടം നയിക്കാന്‍ ഇത്തരത്തില്‍പ്പെട്ട
നിരവധി അമ്മമാരും സഹോദരിമാരും മുന്‍നിരയിലുണ്ടായിരുന്നു. സ്വാതന്ത്ര്യസമരപോരാട്ടത്തില്‍ അവര്‍ തുല്യസംഭാവനകള്‍
നല്‍കുകയും ചെയ്തിട്ടുണ്ട്. ഇന്നും അവര്‍ അത്തരത്തില്‍ രാജ്യത്തിന് സംഭാവനകള്‍ നല്‍കുന്നുണ്ട്. അവരെ മുന്നോട്ടുനയിക്കുന്നതിനായി
നാം ഈ കടമയുമായി മുന്നോട്ടുപോകണം.
സ്വാതന്ത്ര്യസമര പോരാട്ടം 1857 നും 1942നും ഇടയില്‍ നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നമുക്കറിയാം. അതില്‍
ഉയര്‍ച്ചയും താഴ്ചയുമുണ്ടായിട്ടുണ്ട്, വ്യത്യസ്തങ്ങളായ വഴിത്തിരിവുകള്‍ ഉണ്ടായിട്ടുണ്ട്, പുതിയ നേതൃനിര വന്നിട്ടുണ്ട്, ചിലപ്പോള്‍
അത് അക്രമാസക്തമാകുകയും അതുകഴിഞ്ഞ് അക്രമരഹിതമാകുകയും ചെയ്തിട്ടുണ്ട്. ചിലപ്പോള്‍ രണ്ടുധാരകള്‍ തമ്മിലുള്ള
ഏറ്റുമുട്ടലുകളും ചിലപ്പോള്‍ പരസ്പരം അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. 1857 മുതല്‍ 1942 വരെ നാം സാക്ഷ്യംവഹിച്ച ഇത്തരം
സംഭവങ്ങള്‍ ഒരുതരത്തില്‍ വര്‍ദ്ധിതമാറ്റങ്ങളാണ് വരുത്തിയത്. എല്ലാ സമവാക്യങ്ങളും അവസാനിപ്പിച്ച് നമുക്ക് സ്വാതന്ത്ര്യം
നല്‍കാനും ഇവിടം വിട്ടുപോകാനും ബ്രിട്ടീഷുകാരെ നിര്‍ബന്ധിതരാക്കിയ തടസ്സത്തിന്റെ ഒരു അന്തരീക്ഷം ഇവിടെയുണ്ടായി. 1857
മുതല്‍ 1942 വരെ എല്ലാം പതുക്കെയാണ് നടന്നിരുന്നത്. എന്നാല്‍ 1942 മുതല്‍ 1947 വരെ അങ്ങനെയായിരുന്നില്ല.
കഴിഞ്ഞ 100, 200 വര്‍ഷത്തെ ചരിത്രം നാം പരിശോധിച്ചാല്‍ വികസനത്തിന്റെ യാത്ര വര്‍ദ്ധിതമായ രീതിയിലായിരുന്നു.
ലോകം പതുക്കെ സഞ്ചരിക്കുകയായിരുന്നു, ലോകം പതുക്കെ സ്വയം മാറുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ 30-40
വര്‍ഷങ്ങള്‍ക്കിടയില്‍ ലോകത്തിന്റെ മാറ്റങ്ങള്‍ വളരെ വേഗത്തിലായി. ജീവിതത്തിലും വളരെ ദ്രുതഗതിയിലുള്ള മാറ്റങ്ങളുണ്ടായി.
സാങ്കേതികവിദ്യ ഇതില്‍ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. കഴിഞ്ഞ 30-40 വര്‍ഷങ്ങള്‍കൊണ്ട് ലോകത്തിനുണ്ടായ മാറ്റങ്ങള്‍
ഒരാള്‍ക്കും ചിന്തിക്കാന്‍ പോലും കഴിയുന്നതായിരുന്നില്ല; 30-40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേക്കുറിച്ച് നാം ആലോചിച്ചിരുന്നുമില്ല. ഈ
തടസ്സങ്ങളോടൊപ്പം സകാരാത്മകമായ മാറ്റങ്ങളും നമുക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ട്.
1942 മുതല്‍ 1947 വരെ ഉണ്ടായിരുന്ന ഉത്സാഹം നിലനിന്നാല്‍ 2017 മുതല്‍ 2022വരെ യഥാക്രമം ക്വിറ്റ് ഇന്ത്യാ
പ്രക്ഷോഭത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിലും സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിനുമിടയില്‍, ഇപ്പോള്‍
നാം കാണുന്ന ഈ കുതിച്ചുചാട്ടത്തിലൂടെ ഈ അഞ്ചുവര്‍ഷം കൊണ്ട്, എന്തിനേയൂം നമുക്ക് അതിജീവിക്കാനാകും. 2022 ല്‍ നാം
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുകയാണ്. അതിനിടയില്‍ സ്വാതന്ത്ര്യസമര നായകരുടെ സ്വപ്‌നങ്ങള്‍
നാം സാക്ഷാത്കരിക്കണം. നമ്മുടെ നിശ്ചയദാര്‍ഢ്യത്തെക്കൂട്ടുപിടിച്ച് നാം മുന്നോട്ടുപോകും. നാല്‍പ്പത്തി രണ്ടുമുതല്‍
നാല്‍പ്പത്തിയേഴുവരെയുള്ള വിജയം നമ്മുടെ രാജ്യത്തിന്റെ പുരോഗതിയില്‍ മാത്രം ഒതുങ്ങുന്നതല്ല, ലോകത്തിലെ നിരവധി
രാജ്യങ്ങള്‍ക്ക് അതുകൊണ്ട് നേട്ടമുണ്ടായിട്ടുണ്ട്, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഉത്സാഹം വര്‍ദ്ധിക്കുകയും ശക്തി വീണ്ടെടുക്കുകയും
ചെയ്തു. 2017 മുതല്‍ 2022 വരെയുള്ള ഈ അഞ്ചുവര്‍ഷം കാലം കൊണ്ടും ഇന്ത്യയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച്
നേതൃത്വപ്രശ്‌നം ഉയര്‍ത്താന്‍ നമുക്ക് കഴിയും. ഈ ലക്ഷ്യത്തിനായി രാജ്യം ഒന്നിച്ചുനില്‍ക്കുകയെന്നത് നാടിനോട് ചെയ്യുന്ന ഏറ്റവും
വലിയ സേവനമായിരിക്കും. ചില പ്രശ്‌നങ്ങളിലുള്ള സമവായത്തിലൂടെ നമുക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് എനിക്ക്
വിശ്വാസമുണ്ട്.
നാം ഇപ്പോള്‍ കണ്ട ജി.എസ്.ടി, അതേക്കുറിച്ച് ഞാന്‍ ആവര്‍ത്തിച്ചുപറയുന്നു ഇത് എന്റെ രാഷ്ട്രീയ പ്രസ്താവനയല്ല,
മറിച്ച് ദൃഢനിശ്ചയമാണ്. ജി.എസ്.ടിയുടെ വിജയം എന്നത് ഏതെങ്കിലും ഒരു ഗവണ്‍മെന്റിന്റേതല്ല, ജി.എസ്.ടിയുടെ വിജയം
ഏതെങ്കിലുമൊരു രാഷ്ട്രീയപാര്‍ട്ടിയുടേതുമല്ല. ഈ സഭയിലിരിക്കുന്ന ആളുകളുടെ ഇച്ഛാശക്തിയാണ് ജി.എസ്.ടിയുടെ വിജയം. ഇവിടെ
ഇരിക്കുന്നുവോ ഇല്ലയോ എന്നത് മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളിലും ഇത് ചെന്നുചേരുന്നു. ഇത് രാജ്യത്തെ എല്ലാ
വ്യാപാരികള്‍ക്കടുത്തും എത്തുന്നു, അതുകൊണ്ടാണ് ഇത് സാദ്ധ്യമായത്. രാജ്യത്തെ രാഷ്ട്രീയനേതൃത്വത്തിന്റെ കടമയായിരുന്നു
ഇത്രയും മഹത്തരമായ ഒരു പ്രവൃത്തിചെയ്യുകയെന്നത്. ഇത് ലോകത്തില്‍ തന്നെ അസാധാരണമായ സംഭവമാണ്. ലോകത്തിന്
വലിയൊരു അത്ഭുതമാണ് ജി.എസ്.ടി, ഇത് സാദ്ധ്യമാക്കാനാകുമെങ്കില്‍ ഇവിടെയിരുന്ന് ഭാവിയില്‍ നമുക്ക് കൂടുതല്‍ തീരുമാനങ്ങള്‍
വളരെ സുഗമമായി എടുക്കാനും കഴിയും. 1.25 കോടി ജനങ്ങളുടെ പ്രതിനിധി എന്ന നിലയില്‍ 2022ലെ പ്രതിജ്ഞയുടെ
അടിസ്ഥാനത്തില്‍ നമുക്ക് അത്തരം ഫലങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അന്ന് ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന മുദ്രാവാക്യം നമുക്ക് നല്‍കി. ഇന്ന് 2017ല്‍, 2022ല്‍ ഇന്ത്യ
എങ്ങനെയാകണമെന്നതില്‍ ഒരു പ്രതിജ്ഞയെടുക്കണമെങ്കില്‍ ആദ്യമായി രാജ്യത്ത് നിന്ന് അഴിമതിയെ തുടച്ചുനീക്കണം. പാവങ്ങള്‍ക്ക്
അവരുടെ അവകാശങ്ങള്‍ ലഭിക്കാന്‍ അവരോടൊപ്പം നാം നിലകൊള്ളണം. യുവാക്കള്‍ക്ക് സ്വയം തൊഴിലിന് നാം ഒന്നിച്ചുനിന്ന്
അവസരങ്ങള്‍ ഒരുക്കികൊടുക്കണം. പോഷകാഹാരകുറവിന്റെ പ്രശ്‌നം നാം ഒന്നിച്ചുനിന്ന് രാജ്യത്തുനിന്നുമില്ലാതാക്കി തീര്‍ക്കണം.
സ്ത്രീകളുടെ മുന്നോട്ടുളള പ്രയാണത്തിന് വിഘാതമായി നില്‍ക്കുന്നവയെല്ലാം നാം ഒന്നിച്ചുനിന്ന് ഇല്ലായ്മചെയ്യുകയോ
അവസാനിപ്പിക്കുകയോ വേണം. ഒന്നിച്ചുനിന്ന് രാജ്യത്ത് നിന്ന് നിരക്ഷരതയെ ഇല്ലായ്മചെയ്യുകയും അതില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍
നടത്തുകയും വേണം. ഇതിന് പുറമെ മറ്റു നിരവധി വിഷയങ്ങള്‍ മുന്നിലുണ്ടാകാം എന്നാല്‍ ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’
എന്ന മന്ത്രം നമ്മുടെ മനസില്‍ എപ്പോഴുമുണ്ടാകണം. ഈ പ്രതിജ്ഞകള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടേയോ ഗവണ്‍മെന്റിന്റേതോ
അല്ല, ഇത് രാജ്യത്തെ 125 കോടി ജനങ്ങളുടേതാണ്. 2017 മുതല്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികമായ 2022
വരെയുള്ള അഞ്ചുവര്‍ഷം കൊണ്ട് സ്വാതന്ത്ര്യസമരസേനാനികളുടെ സ്വപ്‌നങ്ങള്‍ നാം സാക്ഷാത്കരിക്കണം. ഇന്ന് ഈ ആഗസ്റ്റ്
വിപ്ലവദിനത്തില്‍, അതില്‍ ഭാഗഭാക്കായ മഹാന്മാരെ ഓര്‍ക്കുമ്പോള്‍, അവരുടെ ത്യാഗങ്ങളെയും തപസ്യയേയും സ്മരിക്കുമ്പോള്‍
നമുക്ക് ഒന്നിച്ചുനിന്ന് ഈ രാജ്യത്തെ മുന്നോട്ടുനയിക്കുന്നതിന് ചില കാര്യങ്ങളില്‍ യോജിക്കാം. സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന്
തടസ്സമായി നില്‍ക്കുന്നവയില്‍ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കുന്നതിലും അധികാരം, ശക്തി, ലക്ഷ്യം എന്നിവയിലും യോജിക്കാം. ഈ
പ്രതീക്ഷയോടെ ഞാന്‍ ഒരിക്കല്‍ കൂടി മാഡത്തിന് നന്ദിപറയുകയും സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് എന്റെ അഭിവാദ്യം
അര്‍പ്പിക്കുകയും ചെയ്യുന്നു.
******
This is a special occasion - we remember the Quit India movement. Remembering such movements gives us strength as a nation: PM
— PMO India (@PMOIndia) August 9, 2017
It is important for the younger generation to know about historical events like the Quit India movement: PM @narendramodi
— PMO India (@PMOIndia) August 9, 2017
The Quit India movement marked the rise of a new leadership. They supported Mahatma Gandhi during the movement: PM @narendramodi
— PMO India (@PMOIndia) August 9, 2017
The Indian freedom struggle witnessed participation from a wide range of individuals over several years: PM @narendramodi
— PMO India (@PMOIndia) August 9, 2017
People followed the clarion call of Mahatma Gandhi of 'Do or Die' : PM @narendramodi
— PMO India (@PMOIndia) August 9, 2017
Our freedom was not only about our country. It was a defining moment in bringing an end to colonialism in other parts of the world too: PM
— PMO India (@PMOIndia) August 9, 2017
The menace of corruption has adversely impacted our development journey: PM @narendramodi
— PMO India (@PMOIndia) August 9, 2017
Poverty, lack of education & malnutrition - these are big challenges our nation faces. We need to bring a positive change in this regard: PM
— PMO India (@PMOIndia) August 9, 2017
In the freedom struggle of India, the role of women was important: PM @narendramodi
— PMO India (@PMOIndia) August 9, 2017
In the freedom struggle of India, the role of women was important: PM @narendramodi
— PMO India (@PMOIndia) August 9, 2017
In 1942 the clarion call was 'Karenge Ya Marenge' - today it is 'Karenge Aur Kar Ke Rahenge.' These 5 years are about #SankalpSeSiddhi: PM
— PMO India (@PMOIndia) August 9, 2017