കർണാടകയിലെ മൈസൂരുവിൽ ഇന്ത്യയിലെ ആദ്യത്തെ എൽ.ഇ.ഡി ഡോം പ്ലാനറ്റോറിയമായ കോസ്മോസ്-മൈസൂരു പ്ലാനറ്റോറിയം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, കന്നഡയിൽ ആശംസകൾ നേരുകയും വിവേക സ്മാരകം ഉദ്ഘാടനം ചെയ്ത് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ കോസ്മോസ് പ്ലാനറ്റോറിയം രാഷ്ട്രത്തിന് സമർപ്പിക്കാൻ മൈസൂരുവിലേക്ക് മടങ്ങിയെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ചു. വിവേക സ്മാരകം ആത്മപരിശോധനയ്ക്കും ആത്മീയ അന്വേഷണത്തിനും പ്രചോദനം നൽകുമ്പോൾ കോസ്മോസ് പ്ലാനറ്റോറിയം വിശാലമായ പ്രപഞ്ചത്തിന്റെ നിഗൂഢതകൾ അനാവരണം ചെയ്യുന്നതിനായി കോസ്മോസ് പ്ലാനറ്റോറിയം നമ്മുടെ നോട്ടത്തെ ആകാശത്തേക്ക് നയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഈ രണ്ട് നാഴികക്കല്ലുകളും നൽകുന്ന ആഴമേറിയ സാംസ്കാരിക സന്ദേശത്തിന് ഊന്നൽ നൽകി. “ഇന്ത്യയിൽ ആത്മീയതയുടെയും ശാസ്ത്രത്തിന്റെയും പാരമ്പര്യങ്ങൾ എല്ലായ്പ്പോഴും ഒരുമിച്ചാണ് മുന്നോട്ട് പോയിട്ടുള്ളത് എന്നതിന്റെ ഉദാഹരണമാണിത്,” ശ്രീ മോദി അഭിപ്രായപ്പെട്ടു.
പുരാതന ഇന്ത്യയിലെ പൂർവ്വികർ ആകാശത്തെ സൂക്ഷ്മമായി പഠിച്ചതും ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനങ്ങൾ മനസ്സിലാക്കിയതും കലണ്ടറുകൾ നിർമ്മിച്ചതും സൂര്യ-ചന്ദ്രഗ്രഹണങ്ങൾ കണക്കാക്കിയതും എങ്ങനെയെന്ന് അനുസ്മരിച്ച പ്രധാനമന്ത്രി, മഹാന്മാരായ ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞരായ ആര്യഭടൻ, വരാഹമിഹിരൻ, ഭാസ്കരാചാര്യ, നീലകണ്ഠ സോമയാജി തുടങ്ങിയവരുടെ പാരമ്പര്യം എടുത്തുപറഞ്ഞു. “ഇന്നത്തേതുപോലുള്ള നൂതന ഉപകരണങ്ങളും സാങ്കേതികവിദ്യയും അക്കാലത്ത് നിലവിലില്ലായിരുന്നു; എന്നിട്ടും അവർ മഹത്തായ കണ്ടുപിടിത്തങ്ങൾ നടത്തുകയും സങ്കീർണ്ണമായ കണക്കുകൂട്ടലുകൾ നിർവഹിക്കുകയും ചെയ്തു,” പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി.
മഹാരാജ നാൽവാടി കൃഷ്ണരാജ വൊഡയാറിന്റെ കീഴിൽ മൈസൂർ സർവ്വകലാശാല സ്ഥാപിച്ചതും തലമുറകളോളം പണ്ഡിതരെ ശാക്തീകരിക്കുന്നതിനായി ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന് അടിത്തറയിടുന്നതിൽ വൊഡയാർ രാജകുടുംബം വഹിച്ച നിർണ്ണായക പങ്കും ഉൾപ്പെടെയുള്ള വിജ്ഞാന സ്ഥാപനങ്ങളെ വളർത്തിയെടുക്കുന്നതിലെ മൈസൂരുവിന്റെ സമ്പന്നമായ പാരമ്പര്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി ഈ അത്യാധുനിക പ്ലാനറ്റോറിയം യുവാക്കൾക്കും പൗരന്മാർക്കുമായി സമർപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ ശാസ്ത്ര യാത്രയിൽ മൈസൂരു പുതിയൊരു അധ്യായം കൂട്ടിച്ചേർക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. എൽ.ഇ.ഡി ഡോമിനുള്ളിൽ ഒരു പ്രദർശനം കാണുന്നത് തന്നെ ഒരു അത്ഭുതകരമായ അനുഭവമായിരുന്നുവെന്ന് പങ്കുവെച്ച അദ്ദേഹം ഈ നാഴികക്കല്ലിൽ രാജ്യത്തെ അഭിനന്ദിച്ചു. “ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ്, മൈസൂർ സർവ്വകലാശാല, ഗവൺമെന്റിന്റെ വിവിധ വകുപ്പുകൾ, ഇതിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും ഞാൻ അഭിനന്ദിക്കുന്നു,” ശ്രീ മോദി പറഞ്ഞു.
‘ജയ് ജവാൻ, ജയ് കിസാൻ’ എന്നതിൽ നിന്ന് അടൽ ബിഹാരി വാജ്പേയി കൂട്ടിച്ചേർത്ത ‘ജയ് വിജ്ഞാൻ’, 21-ാം നൂറ്റാണ്ടിലെ ഇന്ത്യയെ നയിക്കുന്നതിനായി അദ്ദേഹം കൂട്ടിച്ചേർത്ത ‘ജയ് അനുസന്ധൻ’ എന്നിവയിലേക്കുള്ള ഇന്ത്യയുടെ ദേശീയ ആപ്തവാക്യത്തിന്റെ പരിണാമം വിശദീകരിച്ച പ്രധാനമന്ത്രി, കഴിഞ്ഞ വർഷം മുംബൈയിൽ ഇന്റർനാഷണൽ ഒളിമ്പ്യാഡ് ഓൺ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് നടന്നപ്പോൾ ഇന്ത്യൻ യുവാക്കൾ കാണിച്ച ആവേശകരമായ പങ്കാളിത്തത്തെ പ്രശംസിക്കുകയും വിയറ്റ്നാമിൽ നടന്ന ഈ വർഷത്തെ പതിപ്പിലെ അവരുടെ മികച്ച പ്രകടനം എടുത്തുപറയുകയും ചെയ്തു. “ഇന്ത്യയിൽ നിന്ന് അഞ്ച് വിദ്യാർത്ഥികൾ വിയറ്റ്നാമിലേക്ക് പോയി; അതിൽ നാല് പേർ സ്വർണ്ണ മെഡലുകളും ഒരാൾ വെള്ളി മെഡലും നേടി, ഇത് രാജ്യത്തിന് മുഴുവൻ അഭിമാനകരമായ കാര്യമാണ്,” പ്രധാനമന്ത്രി മോദി പറഞ്ഞു.
ഈ വർഷത്തെ അന്താരാഷ്ട്ര ഒളിമ്പ്യാഡുകളിൽ ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിവയിൽ സ്വർണ്ണം, വെള്ളി മെഡലുകൾ നേടിയ യുവ ഇന്ത്യൻ വിദ്യാർത്ഥികളുടെ റെക്കോർഡ് നേട്ടങ്ങൾ എടുത്തുകാണിച്ച പ്രധാനമന്ത്രി, പഠന വിഭവങ്ങൾ, സാങ്കേതികവിദ്യ, ഉപകരണങ്ങൾ, സ്ഥാപനപരമായ പിന്തുണ എന്നിവ ലഭിക്കുമ്പോഴെല്ലാം ഇന്ത്യൻ യുവാക്കൾ അസാധാരണമായ നാഴികക്കല്ലുകൾ കൈവരിക്കുന്നുവെന്ന് ഊന്നിപ്പറഞ്ഞു. “ഈ കോസ്മോസ് (COSMOS) പ്ലാനറ്റോറിയം അവരുടെ സ്വപ്നങ്ങൾക്ക് രൂപം നൽകുന്നതിന് വളരെയധികം സഹായിക്കും,” ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.
ദ്രുതഗതിയിലുള്ള ആഗോള സാങ്കേതിക മാറ്റങ്ങൾക്കിടയിൽ ഒരു രാജ്യത്തിനും സാവധാനത്തിൽ നീങ്ങാൻ കഴിയില്ലെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, പുതിയ ദൂരദർശിനികളിലൂടെയും നാഴികക്കല്ലായ ISRO ദൗത്യങ്ങളിലൂടെയും കഴിഞ്ഞ ദശകത്തിൽ ആസ്ട്രോണമി, ആസ്ട്രോഫിസിക്സ്, ബഹിരാകാശ പര്യവേക്ഷണം എന്നിവയിൽ ഇന്ത്യ കൈവരിച്ച അഭൂതപൂർവമായ വേഗതയെക്കുറിച്ച് വിശദീകരിച്ചു. ചന്ദ്രയാൻ-3 ഉപയോഗിച്ച് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഇറങ്ങുന്ന ആദ്യ രാജ്യമായി മാറിയതും ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സൗര നിരീക്ഷണ കേന്ദ്രമായ ആദിത്യ-L1 വിക്ഷേപിച്ചതും ഇതിൽ ഉൾപ്പെടുന്നു. “കഴിഞ്ഞ വർഷം തന്നെ ബഹിരാകാശത്ത് ഡോക്കിംഗും അൺഡോക്കിംഗും നടത്താനുള്ള കഴിവ് തെളിയിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറി,” പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി.
ഒരു ഇന്ത്യൻ ബഹിരാകാശ സഞ്ചാരി അടുത്തിടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുകയും ഈ കാലയളവിൽ നൂതനമായ പരീക്ഷണങ്ങൾ നടത്തുകയും ചെയ്തത് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഈ ദൗത്യത്തിലെ കണ്ടെത്തലുകളുടെ തന്ത്രപരമായ പ്രാധാന്യം എടുത്തുപറഞ്ഞു. “ഈ ദൗത്യത്തിൽ നിന്ന് ലഭിച്ച അനുഭവപരിചയം നമ്മുടെ സ്വന്തം മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗൻയാനിനും പ്രയോജനകരമാകുന്നു” ശ്രീ മോദി പറഞ്ഞു.
സ്വകാര്യ പങ്കാളിത്തത്തിനായി ബഹിരാകാശ മേഖല തുറന്നുകൊടുക്കാനുള്ള ഗവൺമെന്റിന്റെ തീരുമാനത്തെക്കുറിച്ച് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഇത് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കും യുവാക്കൾക്കും സ്വകാര്യ റോക്കറ്റുകൾ വിക്ഷേപിക്കുന്നതിലൂടെയും ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുന്നതിലൂടെയും അഭൂതപൂർവമായ ബഹിരാകാശ സംരംഭങ്ങൾ ഏറ്റെടുക്കുന്നതിലൂടെയും അവയുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കിയെന്നും ഇത് നവഭാരതത്തിന്റെ ശാസ്ത്രീയ സമീപനത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും പ്രസ്താവിച്ചു. “പുതിയ കണ്ടെത്തലുകൾ പ്രോത്സാഹിപ്പിക്കപ്പെടുന്നിടത്ത് പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കപ്പെടുന്നു, നമ്മുടെ യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു,” പ്രധാനമന്ത്രി മോദി ഉറപ്പിച്ചുപറഞ്ഞു.
ഇന്ത്യ എല്ലായ്പ്പോഴും ‘മാനവികതയ്ക്ക് പ്രഥമ പരിഗണന’ എന്ന മന്ത്രത്താൽ നയിക്കപ്പെടുന്നുവെന്നും രാജ്യത്തിൻ്റെ ബഹിരാകാശ പദ്ധതിയെ മാനവിക ക്ഷേമത്തിനായി സമർപ്പിച്ചിരിക്കുന്നുവെന്നും അടിവരയിട്ട പ്രധാനമന്ത്രി, മത്സ്യത്തൊഴിലാളികൾക്കായി ISRO വികസിപ്പിച്ച ഉപഗ്രഹ വാർത്താവിനിമയ സംവിധാനത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടി. “ഈ സംവിധാനത്തിന്റെ സഹായത്തോടെ റിസീവറുകൾ ഘടിപ്പിച്ച ബോട്ടുകൾക്ക് കൊടുങ്കാറ്റുള്ള സമയങ്ങളിൽ കൃത്യസമയത്ത് മുന്നറിയിപ്പുകൾ നൽകാനും അവ സുരക്ഷിതമായി തീരത്തേക്ക് മടങ്ങുന്നത് നിരീക്ഷിക്കാനും അധികൃതർക്ക് സാധിക്കുന്നു,” ശ്രീ മോദി ചൂണ്ടിക്കാട്ടി.
തത്സമയ ട്രെയിൻ ലൊക്കേഷനുകൾ പരിശോധിക്കുന്നതിനായി ഇന്ത്യൻ റെയിൽവേയും ഐ.എസ്.ആർ.ഒ.യും ചേർന്ന് വികസിപ്പിച്ച റിയൽ-ടൈം ട്രെയിൻ ട്രാക്കിംഗ് സിസ്റ്റം, വിളവ് കണക്കാക്കുന്നതിനും കാർഷിക ഇൻഷുറൻസ് ക്ലെയിമുകൾ തീർപ്പാക്കുന്നതിനുമായി പ്രധാനമന്ത്രി ഫസൽ ബീമ യോജനയ്ക്ക് കീഴിൽ ഫീൽഡ് വിവരങ്ങൾക്കൊപ്പം ഉപഗ്രഹ ഡാറ്റയുടെ ഉപയോഗം തുടങ്ങിയ ബഹിരാകാശ സാങ്കേതികവിദ്യയുടെ ദൈനംദിന പ്രയോഗങ്ങൾ വിശദീകരിച്ചുകൊണ്ട്, ഇന്ത്യയുടെ ബഹിരാകാശ ആസ്തികളുടെ ഇരട്ട സ്വാധീനം പ്രധാനമന്ത്രി എടുത്തുകാണിച്ചു. “ഇന്ന് നമ്മുടെ ഉപഗ്രഹങ്ങൾ ബഹിരാകാശത്തിന്റെ ഉയരങ്ങളെ തൊടുന്നു, അതോടൊപ്പം ഭൂമിയിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും അവ ഉപയോഗിക്കുന്നു,” പ്രധാനമന്ത്രി മോദി പറഞ്ഞു.
ഗവൺമെന്റിന്റെ ‘ശാസ്ത്രം സമൂഹത്തിന്’ എന്ന മാർഗ്ഗനിർദ്ദേശക തത്വമാണ് രാജ്യത്തുടനീളം ഗവേഷണത്തിനും നവീനാശയത്തിനുമുള്ള നിരന്തര പ്രോത്സാഹനത്തിന് പ്രേരണയാകുന്നതെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, രാജ്യവ്യാപകമായി 10,000-ത്തിലധികം അടൽ ടിങ്കറിംഗ് ലാബുകളിൽ നിന്ന് ഇതിനകം ഒരു കോടിയിലധികം വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. “ഈ ലാബുകളിൽ കുട്ടികൾക്ക് അവരുടെ ആശയങ്ങളിൽ പ്രവർത്തിക്കാനും പുതിയ പരീക്ഷണങ്ങൾ നടത്താനും നൂതനാശയങ്ങൾ ആവിഷ്കരിക്കാനും അവസരങ്ങൾ ലഭിക്കുന്നു,” ശ്രീ മോദി പറഞ്ഞു.
ഗവേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിന് വിദ്യാർത്ഥികൾക്കും പണ്ഡിതർക്കും ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്ര സാഹിത്യങ്ങളിലേക്ക് പ്രവേശനം നൽകേണ്ടതുണ്ടെന്ന് പ്രസ്താവിച്ച പ്രധാനമന്ത്രി അനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ രൂപീകരിക്കുന്നതിനൊപ്പം ആഭ്യന്തര സ്ഥാപനങ്ങൾക്ക് പ്രമുഖ ആഗോള ജേണലുകൾ ലഭ്യമാക്കുന്നതിനായി ‘ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ’ ആരംഭിച്ചതും എടുത്തുപറഞ്ഞു. “ഇതിലൂടെ, പരമാവധി സർവ്വകലാശാലകളെ പുതിയ ഗവേഷണങ്ങൾ നടത്താൻ ഞങ്ങൾ സഹായിക്കുകയാണ്,” പ്രധാനമന്ത്രി മോദി ഉറപ്പിച്ചുപറഞ്ഞു.
ആഭ്യന്തര ഗവേഷകർക്ക് സുസ്ഥിര ധനസഹായം ഉറപ്പാക്കുന്നതിനായി കഴിഞ്ഞ വർഷം ആരംഭിച്ച ഒരുലക്ഷം കോടി രൂപയുടെ ഗവേഷണ, വികസന, നവീനാശയ പദ്ധതിയെ അനുസ്മരിച്ച പ്രധാനമന്ത്രി, ഈ സംരംഭത്തിന്റെ പ്രായോഗിക സ്വാധീനം എടുത്തുപറഞ്ഞു. “പുതിയ സാങ്കേതികവിദ്യയെ ലാബിൽ നിന്ന് പുറത്തെത്തിക്കാനും പ്രായോഗിക ഉപയോഗത്തിലേക്ക് എത്തിക്കാനും ഇത് സഹായിക്കുന്നു,” ശ്രീ മോദി പറഞ്ഞു.
ഇന്ത്യയുടെ വളർന്നുവരുന്ന ശാസ്ത്ര-ഗവേഷണ ആവാസവ്യവസ്ഥയ്ക്കുള്ളിൽ യുവാക്കളുടെ ജിജ്ഞാസ ഉണർത്തുന്നതിൽ പ്ലാനറ്റോറിയങ്ങളും ശാസ്ത്ര കേന്ദ്രങ്ങളും നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് പ്രസ്താവിച്ചുകൊണ്ട് പ്രസംഗം ഉപസംഹരിച്ച പ്രധാനമന്ത്രി, മേഖലയിലുടനീളമുള്ള സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ തുടർച്ചയായി ക്ഷണിക്കണമെന്ന് കോസ്മോസുമായി ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുകയും മുന്നോട്ടുള്ള യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുകയും ചെയ്തു. “പ്രപഞ്ചത്തെക്കുറിച്ച് പഠിക്കാൻ ഇവിടെ വരുന്ന കുട്ടികളിൽ ചിലർ ഒരു ദിവസം ഇവിടെ തിരിച്ചെത്തി പ്രപഞ്ചത്തെക്കുറിച്ച് അവർ എന്ത് പുതിയ കണ്ടുപിടിത്തങ്ങളാണ് നടത്തിയതെന്ന് നമ്മോട് പറയാനും സാധ്യതയുണ്ട്, ഇതുതന്നെയാണ് ഈ കോസ്മോസ് പ്ലാനറ്റോറിയത്തിന്റെ ഏറ്റവും വലിയ വിജയം,” പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു.
The new COSMOS Planetarium in Mysuru brings the wonders of the universe closer to young minds. https://t.co/AhdAkpkSGF
— Narendra Modi (@narendramodi) November 13, 2026
भारत में आर्यभट्ट, वराहमिहिर, भास्कराचार्य और नीलकंठ सोमयाजी जैसे अनेक महान astronomers हुए।
आज जैसे advanced instruments और technology उस समय नहीं थे। इसके बावजूद उन्होंने बड़ी-बड़ी खोजें कीं, मुश्किल calculations किए: PM @narendramodi
— PMO India (@PMOIndia) November 13, 2026
आज जब भारत science के क्षेत्र में एक के बाद एक नई उपलब्धियां हासिल कर रहा है, तब इस अत्याधुनिक COSMOS Planetarium के रूप में मैसूरु भी भारत की scientific journey में एक नया chapter जोड़ रहा है: PM @narendramodi
— PMO India (@PMOIndia) November 13, 2026
हमारी सरकार ने space sector को open किया।
इससे private sector के लिए नई संभावनाएं बनी हैं।
भारत के startups को भी अपनी क्षमता दिखाने का अवसर मिला है: PM @narendramodi
— PMO India (@PMOIndia) November 13, 2026
******
***
-NK-
The new COSMOS Planetarium in Mysuru brings the wonders of the universe closer to young minds. https://t.co/AhdAkpkSGF
— Narendra Modi (@narendramodi) November 13, 2026
भारत में आर्यभट्ट, वराहमिहिर, भास्कराचार्य और नीलकंठ सोमयाजी जैसे अनेक महान astronomers हुए। आज जैसे advanced instruments और technology उस समय नहीं थे। इसके बावजूद उन्होंने बड़ी-बड़ी खोजें कीं, मुश्किल calculations किए: PM @narendramodi
— PMO India (@PMOIndia) November 13, 2026
आज जब भारत science के क्षेत्र में एक के बाद एक नई उपलब्धियां हासिल कर रहा है, तब इस अत्याधुनिक COSMOS Planetarium के रूप में मैसूरु भी भारत की scientific journey में एक नया chapter जोड़ रहा है: PM @narendramodi
— PMO India (@PMOIndia) November 13, 2026
हमारी सरकार ने space sector को open किया। इससे private sector के लिए नई संभावनाएं बनी हैं। भारत के startups को भी अपनी क्षमता दिखाने का अवसर मिला है: PM @narendramodi
— PMO India (@PMOIndia) November 13, 2026