Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുജറാത്തിലെ സോമനാഥിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

ഗുജറാത്തിലെ സോമനാഥിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സോമനാഥ് അമൃത് മഹോത്സവത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവെച്ചു.

പവിത്രമായ സോമനാഥ ക്ഷേത്രത്തിന്റെ ഗോപുരത്തിന് മുകളിൽ പുണ്യപതാക അഭിമാനത്തോടെ പാറിപ്പറക്കുന്നത് വീക്ഷിച്ചുകൊണ്ട്, ഇത് ഇന്ത്യയുടെ വിശ്വാസത്തിന്റെ വിജയത്തിന്റെ പ്രതീകമാണെന്നും കോടിക്കണക്കിന് ഇന്ത്യക്കാരുടെ കൂട്ടായ ബോധത്തിന്റെ ദിവ്യമായ പ്രഖ്യാപനമാണെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു. സോമനാഥിന്റെ ​ഗോപുരത്തിലെ കാവിപ്പതാക അചഞ്ചലമായ ഭക്തിയുടെ ജീവസ്സുറ്റ ഒരു വിജയഗാഥയാണെന്നും അത് നിത്യവും ഇന്ത്യയുടെ മഹത്വം വാഴ്ത്തുന്നത് തുടരുകയും ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുകയും ചെയ്യുമെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു.

ആയിരം വർഷങ്ങൾക്ക് മുമ്പ് ഈ നാടിന്റെ ധാർമ്മിക മൂല്യങ്ങളെ തകർക്കാൻ കഴിയുമെന്ന് വിശ്വസിച്ചവർ സോമനാഥിന് നേരെ നിരവധി ആക്രമണങ്ങളിൽ ആദ്യത്തേത് നടത്തിയതായി ക്ഷേത്രത്തിന്റെ ചരിത്രം അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭാരതമാതാവിന്റെ അത്യന്തം ധീരരായ മക്കൾക്ക് നന്ദി പറഞ്ഞുകൊണ്ട്, സോമനാഥ് വീണ്ടും വീണ്ടും പുനർനിർമ്മിക്കപ്പെട്ടുകൊണ്ടിരുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. എഴുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസം അന്നത്തെ രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദിന്റെ സാന്നിധ്യത്തിൽ പുനർനിർമ്മിച്ച സോമനാഥ് ക്ഷേത്രത്തിന്റെ വാതിലുകൾ തുറന്നത്, ആക്രമണകാരികൾ ചരിത്രത്തിന്റെ മൺതരികളിൽ ഇല്ലാതായപ്പോഴും ഭാരതത്തിന്റെ ആത്മാവ് നിലനിൽക്കുന്നുവെന്ന് ലോകത്തോട് പ്രഖ്യാപിച്ചുകൊണ്ടായിരുന്നുവെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. സാംസ്കാരിക ധീരതയും അചഞ്ചലമായ ഭക്തിയും പ്രകടിപ്പിച്ചുകൊണ്ട് സോമനാഥ് തലയുയർത്തി അനശ്വരമായി നിലകൊള്ളുന്നുവെന്ന് കൂട്ടിച്ചേർത്ത അദ്ദേഹം, മഹാദേവന്റെ അനുഗ്രഹം എപ്പോഴും എല്ലാവർക്കും ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

എക്സിലെ തുടർച്ചയായ പോസ്റ്റുകളിലൂടെ പ്രധാനമന്ത്രി എഴുതി:

“पवित्र सोमनाथ मंदिर के गगनचुंबी शिखर पर गर्व के साथ लहराता पावन ध्वज भारतवर्ष की आस्था की विजय का प्रतीक है। यह कोटि-कोटि भारतीयों की सामूहिक चेतना का दिव्य उद्घोष भी है। सोमनाथ के शिखर पर केसरिया ध्वज हमारी अटूट श्रद्धा की जीवंत विजयगाथा है। यह ध्वज अनंतकाल तक भारत के गौरव का गान करता रहेगा, हर भारतीय को प्रेरणा देता रहेगा।”

“ആയിരം വർഷങ്ങൾക്ക് മുമ്പ് സോമനാഥിന് നേരെയുണ്ടായ നിരവധി ആക്രമണങ്ങളിൽ ആദ്യത്തേത് നടന്നു. ഇത്തരം ആക്രമണങ്ങളിൽ നിരന്തരം ഏർപ്പെട്ടിരുന്നവർ നമ്മുടെ നാടിന്റെ ധാർമ്മിക മൂല്യങ്ങളെ തകർക്കാൻ കഴിയുമെന്ന് വിശ്വസിച്ചിരുന്നു. എന്നാൽ അവർക്ക് തെറ്റിപ്പോയി. ഭാരതമാതാവിന്റെ അത്യന്തം ധീരരായ മക്കൾക്ക് നന്ദി, സോമനാഥ് വീണ്ടും വീണ്ടും പുനർനിർമ്മിക്കപ്പെട്ടുകൊണ്ടേയിരുന്നു.

എഴുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസം അന്നത്തെ രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദിന്റെ സാന്നിധ്യത്തിൽ പുനർനിർമ്മിച്ച സോമനാഥ ക്ഷേത്രത്തിന്റെ വാതിലുകൾ തുറക്കപ്പെട്ടു. ആക്രമണകാരികൾ ചരിത്രത്തിന്റെ മൺതരികളിൽ ഇല്ലാതായപ്പോഴും ഭാരതത്തിന്റെ ആത്മാവ് നിലനിൽക്കുന്നുവെന്ന് അത് ലോകത്തോട് പ്രഖ്യാപിച്ചു.

തലയുയർത്തി സോമനാഥ് അനശ്വരമായി നിലകൊള്ളുന്നു. അത് നമ്മുടെ സാംസ്കാരിക ധീരതയെയും അചഞ്ചലമായ ഭക്തിയെയും പ്രകടമാക്കുന്നു. മഹാദേവന്റെ അനുഗ്രഹങ്ങൾ എപ്പോഴും നമുക്കെല്ലാവർക്കും ഉണ്ടാകട്ടെ.”

“സോമനാഥിൽ നിന്നുള്ള ഇന്നത്തെ ചില ദൃശ്യങ്ങൾ കൂടി…”

 

“A thousand years ago, the first of many attacks on Somnath took place. Those who kept engaging in such attacks believed they could shatter the ethos of our land. But, they were wrong. Thanks to fiercely courageous children of Bharat Mata, Somnath kept getting rebuilt.

Seventy-five years ago on this day, the doors of the newly rebuilt Somnath Temple opened in the presence of the then President Dr. Rajendra Prasad, proclaiming to the world that while the attackers have faded into the dust of history, the soul of Bharat endures.

Somnath stands tall and eternal. It showcases our civilisational courage and our unbroken devotion. May the blessings of Mahadev always remain upon us all.”

 

 

“Some more glimpses from Somnath today…”