പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തിരു കെ.കാമരാജ് ജിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ കരുത്തനായ നേതാവായും രാഷ്ട്രനിർമ്മാണത്തിനായി ജീവിതം സമർപ്പിച്ച അസാധാരണനായ ഒരു പൊതുപ്രവർത്തകനായും അദ്ദേഹത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. തിരു കെ. കാമരാജ് ജിക്ക് വിദ്യാഭ്യാസം, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, അധഃസ്ഥിതരുടെ ക്ഷേമം എന്നിവയോടുണ്ടായിരുന്ന അചഞ്ചലമായ പ്രതിബദ്ധത തലമുറകൾക്ക് പ്രചോദനമേകുന്നത് തുടരുമെന്ന് ശ്രീ മോദി പറഞ്ഞു.
ശ്രീ മോദി എക്സിൽ പോസ്റ്റ് ചെയ്തു;
“തിരു കെ. കാമരാജ് ജിയെ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ അനുസ്മരിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ കരുത്തനായ നേതാവും അസാധാരണനായ പൊതുപ്രവർത്തകനുമായിരുന്ന അദ്ദേഹം രാഷ്ട്രനിർമ്മാണത്തിനായി തന്റെ ജീവിതം സമർപ്പിച്ചു. വിദ്യാഭ്യാസം, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, അധഃസ്ഥിതരുടെ ക്ഷേമം തുടങ്ങിയ മേഖലകളോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത തലമുറകൾക്ക് വഴികാട്ടുന്നത് തുടരും.”
Remembering Thiru K. Kamaraj Ji on his birth anniversary. A stalwart of India’s freedom movement and an exceptional public figure, he dedicated his life to nation-building. His unwavering commitment to areas like education, inclusive development and the welfare of the…
— Narendra Modi (@narendramodi) July 15, 2026
***
NK