Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുവാഹത്തി വിമാനത്താവളത്തിലെ ഭൂമി അസ്സം വ്യവസായ വികസന കോര്‍പ്പറേഷന് പാട്ടത്തിന് നല്‍കാന്‍ മന്ത്രിസഭയുടെ അംഗീകാരം


ഗുവാഹത്തിയിലെ ഗോപിനാഥ് ബൊര്‍ദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പക്കലുള്ള 4050 ചതുരശ്ര മീറ്റര്‍ ഭൂമി അസ്സം ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള വ്യവസായ വികസന കോര്‍പ്പറേഷന് (എഐഡിസി) പാട്ടത്തിന് നല്‍കാനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. വേഗത്തില്‍ കേടാകുന്ന ചരക്കുകള്‍ സൂക്ഷിക്കുന്നതിനുള്ള കേന്ദ്രം സ്ഥാപിക്കുന്നതിനും വിമാനത്താവളത്തിന്റെ ഭാവി വികസനത്തിനും വേണ്ടിയായിരിക്കും ഈ ഭൂമി വിനിയോഗിക്കുക.

പ്രതി വര്‍ഷം ഒരു രൂപയുടെ നാമമാത്ര തുക ലൈസന്‍സ് ഫീയായി ഈടാക്കി കൊണ്ട് ഏഴുവര്‍ഷത്തേക്കാണ് പാട്ടക്കരാറില്‍ ഒപ്പുവെയ്ക്കുക. ആദ്യ ഏഴുവര്‍ഷ കാലാവധി കഴിഞ്ഞാല്‍ തുടര്‍ന്നുള്ള പാട്ടക്കാലാവധി അപ്പോള്‍ നിലവിലുള്ള നയപ്രകാരം നിശ്ചയിക്കും.