Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജന്‍ ധന്‍ യോജന മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ എല്ലാ ഗുണഭോക്താക്കളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു


ജന്‍ ധന്‍ യോജന പദ്ധതി ആരംഭിച്ച് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ ഈ ചരിത്രപരമായ സാമ്പത്തിക സംശ്ലേഷണ സംരംഭത്തിന്റെ എല്ലാ ഗുണഭോക്താക്കളെയും പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘ഇന്ന് ജന്‍ ധന്‍ യോജന മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ച കോടിക്കണക്കിന് ജനങ്ങളെ, പ്രത്യേകിച്ച് പാവപ്പെട്ടവരെ ഞാന്‍ അഭിനന്ദിക്കുന്നു.

പാവങ്ങള്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ എന്നിവരെ സാമ്പത്തിക മുഖ്യധാരയിലേക്ക് കൊണ്ടുവരാനുദ്ദേശിച്ചുള്ള ചരിത്രപരമായ പ്രസ്ഥാനമാണ് ജന്‍ധന്‍ യോജന.

ജന്‍ ധന്‍ യോജന, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, മുദ്ര, സ്റ്റാന്‍ഡ് അപ് ഇന്ത്യ എന്നിവ വഴി ദശലക്ഷക്കണക്കിന് അഭിലാഷങ്ങള്‍ക്ക് ഞങ്ങള്‍ ചിറക് നല്‍കി.

പാവപ്പെട്ടവരുടെയും, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ജീവിതത്തില്‍ ഗുണപരമായ മാറ്റവും പരിവര്‍ത്തനവും കൊണ്ടുവരുന്നതിനുള്ള ഞങ്ങളുടെ ശ്രമം അത്യന്തം കരുത്തോടെ തുടരും’, പ്രധാനമന്ത്രി പറഞ്ഞു.