പിഎം ഇന്ത്യ
നമസ്‌തെ,
കോബെയില്‍ ഇതിനു മുമ്പും നിങ്ങളെ കണ്ടുമുട്ടാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. പക്ഷെ അന്ന് ഈ വ്യക്തി ഒരു ദിവസം പ്രധാനമന്ത്രിയാകും എന്ന് ആരും ചിന്തിച്ചിട്ടില്ലായിരുന്നു. പക്ഷെ അന്നും നിങ്ങള്‍ എന്നില്‍ ചൊരിഞ്ഞ സ്‌നേഹവും മമതയും എനിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. നിങ്ങളെ കാണാതെ, കോബെ സന്ദര്‍ശിച്ചു മടങ്ങാന്‍ എനിക്കെങ്ങിനെ സാധിക്കും!
കോബെയുമായുള്ള എന്റെ ബന്ധം ഇന്നലെ ഞാന്‍ പ്രധാനമന്ത്രി ആബെയുമായി പങ്കുവച്ചു. 2001 ല്‍ വന്‍ ഭൂകമ്പത്തിന്റെ പ്രഹരത്തില്‍ ഗുജറാത്തിലെ ജനം ദുരിതം അനുഭവിച്ചപ്പോള്‍ അവരെ സഹായിക്കാന്‍ ആദ്യം മുന്നോട്ടു വന്നത് കോബെയാണെന്ന് ഞാന്‍ പ്രധാനമന്ത്രി ആബെയോട് പറഞ്ഞു. നേരത്തെ ഭൂകമ്പത്തില്‍ തകര്‍ന്ന ഒരു നഗരത്തിലൂടെയാണ് കോെബയുടെ സഹായം വന്നത്. അവര്‍ പറയുന്നു: ആഹ്ലാദ സമയത്ത് ഒരാള്‍ വന്നെന്നിരിക്കില്ല,. വന്നാല്‍ നല്ലതാണ്. പക്ഷെ, കഷ്ടപ്പാടിന്റെ കാലത്ത് അയാള്‍ സഹായവുമായി വന്നാല്‍ ജീവിതകാലം മുഴുവന്‍ അയാള്‍ സ്‌നേഹപൂര്‍വം സ്മരിക്കപ്പെടും. ദുരിതത്തിന്റെ സമയത്ത് ആദ്യം സഹായവുമായി എത്തിയ കോബെ അതുകൊണ്ട് തന്നെ സ്വാഭാവികമായും സ്മരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യും. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇതില്‍ അഭിമാനിക്കാം. ഇന്ത്യയെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും നിങ്ങള്‍ക്ക് അഭിമാനത്തിനു വക നല്‍കും. അങ്ങിനെയല്ലേ.? അതെ, മറ്റുള്ളവരുടെ കണ്ണിലേയ്ക്ക് നോക്കി നിങ്ങള്‍ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നു. ഇതിനു കാരണം മോദിയല്ല, ഇന്ത്യയിലെ 1.25 ശതകോടി ജനങ്ങളാണ്. ഇന്ത്യയിലെ ജനങ്ങള്‍, പ്രത്യേകിച്ച് രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള നിര്‍ണായക പരിശ്രമങ്ങള്‍ നടത്തുന്ന യുവതലമുറ എല്ലാവര്‍ക്കും അഭിമാനത്തിനു വകനല്‍കുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷം കടുത്ത കടുത്ത വരള്‍ച്ചയാളനുഭവപ്പെട്ടത്.. മഴ വളരെ കുറവായിരുന്നു. എന്നിരുന്നാലും, രണ്ടു വര്‍ഷം കനത്ത വരള്‍ച്ചയുണ്ടായിട്ടും, ക്ഷാമമനുഭവിച്ചിട്ടും ഇന്നു ലോകം മുഴുവന്‍ ഏക സ്വരത്തില്‍ പറയുന്നു, ഇന്ന് പ്രധാന രാഷ്ട്രങ്ങള്‍ക്കിടയില്‍ അതിവേഗം വളരുന്ന ഒരു സമ്പദ് വ്യവസ്ഥയുണ്ടെങ്കില്‍, അത് ഇന്ത്യയാണ് എന്ന്. അത് അന്താരാഷ്ട്ര നാണയ നിധിയാകട്ടെ, ലോക ബാങ്കാകട്ടെ, എല്ലാവരും ഒരേ സ്വരത്തിലാണ് ഇതു പറയുന്നത്. അന്താരാഷ്ട്ര നാണയ നിധി പറയുന്നത് ഇന്ത്യ ഏറ്റവും മികച്ച ഒരു സാമ്പത്തിക കേന്ദ്രമാണെന്നാണ്.
ഇന്ത്യ അതിവേഗം വളരുന്നു എന്ന് ലോകത്തിലെ പ്രഗത്ഭ സാമ്പത്തിക വിദഗ്ധര്‍ എല്ലാവരും അംഗീകരിക്കുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപം – അതിന് ഞാന്‍ മറ്റൊരു നിര്‍വചനം കൊടുത്തിട്ടുണ്ട്, എഫ് ഡി ഐ അതായത് ഫസ്റ്റ് ഡവലപ് ഇന്ത്യ. ( ആദ്യം ഇന്ത്യയുടെ വികസനം). രണ്ടാമത്തേത്ത് ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിദേശനിക്ഷേപങ്ങളാണ് ഈ അടുത്ത കാലത്ത് ഇന്ത്യയിലേയ്ക്ക് എത്തുന്നത്. നേരിട്ടുള്ള വിദേശ നിക്ഷേപ നിരക്കു പോലും ചരിത്രത്തിലെ ഏററവും ഉയര്‍ന്നതാണ്. അതുകൊണ്ട് ഈ വസ്തുതകള്‍ വെളിപ്പെടുത്തുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അതിവേഗത്തിലുള്ള വളര്‍ച്ചയെയാണ്.
ദാരിദ്ര്യം എക്കാലത്തും നമ്മുടെ രാജ്യത്ത് ചര്‍ച്ചാവിഷയമായിരുന്നു. ഞാന്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് അത് ചര്‍ച്ച ചെയ്ത് തുടങ്ങിയത് എന്നല്ല. ഭൂരിപക്ഷം സമയത്തും തിരഞ്ഞെടുപ്പ് കാലത്താണ് ദാരിദ്ര്യം ചര്‍ച്ച ചെയ്യപ്പെട്ടത്. പക്ഷേ, പിന്നീട് എല്ലാം വിസ്മരിക്കപ്പെടും. എന്നാല്‍ ഞാന്‍ തെരഞ്ഞെടുപ്പിനു ശേഷമാണ് ഇത് ആരംഭിച്ചത്. രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചു മാറ്റുന്നതിനായി ഞാന്‍ വളരെ വേഗമാണ് മുന്നോട്ടു പോകുന്നതും. രാജ്യത്തെ 40 ശതമാനം ആളുകള്‍ക്കും ബാങ്കിംഗ് സംവിധാനങ്ങള്‍ പ്രാപ്യമല്ല. വലിയ ചില്ലുകളുള്ള ആ വലിയ കെട്ടിടത്തില്‍ കയറണോ വേണ്ടയോ എന്നുപോലും അവര്‍ക്ക് ചിന്തിക്കാന്‍ സാധിച്ചിരുന്നില്ല. ഞങ്ങള്‍ അധികാരത്തില്‍ വന്നശേഷം എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടു തുടങ്ങാനായി ഒരു യജ്ഞം ആരംഭിച്ചു. അതിനു പണം ഇല്ലായിരുന്നു. സ്റ്റേഷനറി മുതലായവയ്ക്ക് ചെലവുണ്ടായിരുന്നു. അപേക്ഷാ ഫോറത്തിനു തന്നെ 50 പൈസയോ ഒരു രൂപയോ വില ഈടാക്കിയിരിരുന്നു. ബാങ്കില്‍ അക്കൗണ്ടു തുറക്കാന്‍ പണം ഈടാക്കാന്‍ പാടില്ല എന്നു ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചു. സൗജന്യമായി അക്കൗണ്ടുകള്‍ തുറക്കാന്‍ സൗകര്യം ഒരുക്കണം. ഏതാനും ദിവസത്തേക്ക് എന്തു സംഭവിച്ചു എന്നു നിങ്ങള്‍ക്കറിയാമല്ലോ, പക്ഷെ, ഗവണ്‍മെന്റിലുള്ളവരെല്ലാം അതിനോടു യോജിച്ചു. ഞങ്ങള്‍ പാവപ്പെട്ട ആളുകളോടു പറഞ്ഞു നിങ്ങലുടെ പക്കല്‍ പണം ഇല്ലെങ്കിലും ബാങ്ക് അക്കൗണ്ടുകള്‍ തുറക്കും. അങ്ങനെ രാജ്യത്തെ എല്ലാ പാവപ്പെട്ട കുടുംബങ്ങളും ബാങ്കുകളില്‍ അക്കൗണ്ടു തുറന്നു. നിങ്ങളുടെ പക്കല്‍ ഒരു രൂപ പോലും ഇല്ലെങ്കിലും നിങ്ങളുടെ പേരില്‍ അക്കൗണ്ടുകള്‍ തുറന്നിരിക്കും എന്നാണ് ഞങ്ങള്‍ അവരോടു പറഞ്ഞത്. ഇതാണ് നമ്മുടെ രാജ്യത്തിന്റെ അനന്യത. പാവങ്ങള്‍ അവരുടെ ഹൃദയത്തിലെ കാരുണ്യം കാണിക്കുന്നു. ധനികര്‍ പിശുക്കരായി പെരുമാറുന്നത് പലപ്പോഴും നാം ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ പാവങ്ങളുടെ ദയാവായ്പിനു സാക്ഷികളാകാനും നമുക്കു ഭാഗ്യമുണ്ടാകാറുണ്ട്. ഞങ്ങള്‍ അവരോടു പറഞ്ഞു, നിങ്ങളുടെ പക്കല്‍ ഒരു രൂപ പോലും ഇല്ലെങ്കിലും പ്രശ്‌നമൊന്നുമില്ല. ഇന്നോളം ബാങ്കില്‍ പോയിട്ടില്ലാത്ത,ഒരിക്കലും അക്കൊണ്ട് തുറന്നിട്ടില്ലാത്ത പാവങ്ങള്‍, 45000 കോടി രൂപ ബാങ്കുകളില്‍ നിക്ഷേപിച്ചുകൊണ്ടാണ് അവര്‍ ഈ ആഹ്വാനത്തോട് പ്രതികരിച്ചത്. ഇതാണ് പാവങ്ങളുടെ സമ്പന്നത. ഇതാണ് നമ്മുടെ രാജ്യത്തിന്റെ ശക്തിയും. നമ്മുടെ സ്വപ്‌ന രാഷ്ട്രം പടുത്തുയര്‍ത്താന്‍ ഇതിനു ശേഷിയുണ്ട്.
2011 ല്‍ ജപ്പാനില്‍ അതിശക്തമായ പ്രകൃതി ദുരന്തമുണ്ടായി. ഒരു ഭൂകമ്പം ജപ്പാനെ പ്രകമ്പനം കൊള്ളിച്ചു, അതിനു തുടര്‍ച്ചയായി ഒരു സുനാമിയും. നിങ്ങളുടെ രാജ്യത്തെ ഫുക്കുഷിമ ആണവനിലയം തകര്‍ന്നു. 2011 ലെ ആ ദിനങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. വൈദ്യുതിയില്ല, ശുദ്ധജലമില്ല. നാലു കുപ്പി വെള്ളം വേണ്ട സ്ഥാനത്ത് ലഭിക്കുക ഒരു കുപ്പി. ആരെങ്കിലും അല്പം തൈര് വേണമെന്ന് ആഗ്രഹിച്ചാല്‍ ഒന്നുകില്‍ അതു വേണ്ട എന്നു വയ്ക്കണം. അല്ലെങ്കില്‍ ചെറിയ അളവില്‍ മാത്രം വാങ്ങി തൃപ്തിപ്പെടണം. ജപ്പാനിലുടനീളമുള്ള ഗവണ്‍മെന്റ് ഓഫീസുകളെ ഗവണ്‍മെന്റ് അതിന്റെ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ടിരുന്നു. എന്നാല്‍ ആളുകള്‍ അതു സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുക്കുകയും ചെയ്തു. കോട്ട്, പാന്റ്‌സ്, ടൈ എന്നിവ ധരിക്കരുതെന്ന് ആരോടെങ്കിലും ആവശ്യപ്പെട്ടാല്‍ അവരത് ചെയ്തു. എസി പ്രവര്‍ത്തിപ്പിക്കരുത് എന്ന് ഗവണ്‍ന്റെ് അഭ്യര്‍ത്ഥിച്ചാല്‍ അവരത് പിന്തുടര്‍ന്നു. അത്യാവശ്യമുള്ളതില്‍ കൂടുതല്‍ ജലം ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശിച്ചാല്‍ അവരത് അനുസരിച്ചു. കുറച്ച് സാധനങ്ങള്‍ കൊണ്ട് വീട്ടു ചെലവുകള്‍ നടത്തണം എന്നു നിര്‍ദ്ദേശിച്ചപ്പോള്‍, നേരത്തേ ദിവസവും മൂന്നു നേരം പച്ചക്കറികള്‍ പാചകം ചെയ്യുന്നവര്‍ ദിവസത്തില്‍ ഒരു പ്രാവശ്യമാക്കി. നിങ്ങള്‍, ജപ്പാനിലെ ജനം അത് പ്രാവര്‍ത്തികമാക്കി. ഇക്കാര്യങ്ങള്‍ വായിച്ചാണ് ഞാന്‍ മനസിലാക്കിയത്. പിന്നീട് ഇവിടെ വന്നപ്പോള്‍, നിങ്ങള്‍ ചെയ്ത കാര്യങ്ങള്‍ കാണുകയും അതെക്കുറിച്ച് കൂടുതല്‍ കേള്‍ക്കുകയും ചെയ്തു. അപ്പോള്‍ ഞാന്‍ വിചാരിച്ചു, എത്ര ഉന്നതരാണ് ജപ്പാനിലെ ജനങ്ങള്‍ എന്ന്. എന്തെന്തു ത്യാഗങ്ങളാണ് അവര്‍ രാജ്യത്തിനു വേണ്ടി സഹിച്ചത്. ചിലപ്പോള്‍ ഞാന്‍ ചിന്തിക്കും. ഇതൊക്കെ നമ്മുടെ രാജ്യത്തും സാധിക്കില്ലേ എന്ന് ?.സാധിക്കില്ലേ.? ഇന്ന് വലിയ ആത്മവിശ്വാസത്തോടെയാണ് എനിക്കു നിങ്ങളോടു പറയാന്‍ സാധിക്കും. ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്ക് അവസരം ലഭിച്ചാല്‍, ജപ്പാനിലെ ജനങ്ങള്‍ ചെയ്തതു പോലെ രാജ്യത്തോടുള്ള ഉത്തരവാദിത്തം പൂര്‍ണമായി നിറവേറ്റാന്‍ അവര്‍ തയാറാണ്. എന്റെ അനുഭവത്തില്‍ നിന്നാണ് എനിക്ക് ഇതു പറയാന്‍ സാധിക്കുന്നത്.
ഈയടുത്ത കാലത്ത് ഞാനത് അനുഭവിച്ചു. എത് കാര്യം? നിങ്ങള്‍ക്കറിയാം. വളരെ പെട്ടന്നാണ് 2016 നവംബര്‍ 8 ന് രാത്രി 8 ന് 500, 1000 രൂപ കറന്‍സികള്‍ അസാധുവാക്കയതായി പ്രഖ്യാപിച്ചത്. ഇന്ത്യയിലെ 1.25 ശതകോടി വരുന്ന എന്റെ സഹപൗരന്മാര്‍ക്കു മുന്നില്‍ ഞാന്‍ തല കുനിക്കുന്നു. അവരെ ഞാന്‍ വന്ദിക്കുന്നു. ചില വീടുകളില്‍ വിവാഹം നടക്കേണ്ടതായിരുന്നു. പക്ഷെ കറന്‍സി ലഭ്യമല്ല. ചില വീടുകളില്‍ അമ്മയ്ക്ക് അസുഖം, പക്ഷെ ആശുപത്രിയില്‍ പോകാന്‍ കറന്‍സി ഇല്ല. പ്രശ്‌നങ്ങളായിരുന്നു. എനിക്കെതിരെ അവരെ പ്രകോപിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചിട്ടും, തങ്ങള്‍ വലയുകയായിരുന്നിട്ടും ജനങ്ങള്‍ അവരുടെ ബുദ്ധിമുട്ടു മനസിലാക്കി, , അയല്‍ക്കാരുടെ ബദ്ധപ്പാടുകള്‍ മനസിലാക്കി എല്ലാം അവര്‍ സഹിച്ചു. എനിക്കെതിരെ സംസാരിക്കാന്‍ ജനങ്ങളെ പ്രകോപിപ്പിച്ച രാജ്യത്താണ് ഇതു സംഭവിക്കുന്നത്. പക്ഷെ ഞാന്‍ എന്റെ രാജ്യത്തെ ജനങ്ങളെ വണങ്ങുന്നു. അഞ്ചും ആറും മണിക്കൂറാണ് അവര്‍ ബാങ്കുകള്‍ക്കു മുന്നില്‍ ക്യൂ നിന്നത്. വളരെ ദുരിതങ്ങള്‍ അനുഭവിച്ചു. പക്ഷെ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിച്ചു. രാജ്യ താല്പര്യത്തിനു വേണ്ടി 2011 ല്‍ ജപ്പാനിലെ പൗരന്മാര്‍ പ്രകടിപ്പിച്ച അതേ മനോഭാവത്തോടെ ഗവണ്‍മെന്റിന്റെ തീരുമാനത്തെ ഇന്ത്യയിലെ ജനങ്ങളും സ്വാഗതം ചെയ്തു. ചില സ്ഥലങ്ങളില്‍ പെട്ടന്ന് എ.ടി.എമമുകള്‍ പ്രവര്‍ത്തന രഹിതമായ സംഭവങ്ങള്‍ ഉണ്ടായി. നാലും അഞ്ചും മണിക്കൂര്‍ ക്യൂവില്‍ കാത്തു നിന്ന ജനങ്ങള്‍ പറഞ്ഞു, സാരമില്ല, അതു നാളെ ശരിയാകും. രാജ്യത്തിന്റെ ശോഭനമായ ഭാവിയുടെ സൂചനയാണ് ഇത്. അതെറ്റ് ചെയ്യുന്ന ആളുകളുടെ എണ്ണം അത്ര കൂടുതല്‍ ആയിരിക്കണമെന്നില്ല. ഒരു ലക്ഷം, രണ്ടു ലക്ഷം അല്ലെങ്കില്‍ അഞ്ചു ലക്ഷം. പക്ഷെ ഈ തീരുമാനത്തിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് രാജ്യത്തെ 1.25 ശതകോടി സാധാരണക്കാരാണ്. എന്നിട്ടും ഇവിടുത്തെ 1.25 ശതകോടി ആളുകള്‍ ഈ ക്ലേശങ്ങള്‍ സഹിച്ചു. നിങ്ങള്‍ കണ്ടു കാണും. ഇപ്പോള്‍ വാട്‌സ് ആപ്പില്‍ ഫോര്‍വേര്‍ഡ് ചെയ്ത് കിട്ടി നിങ്ങള്‍ കണ്ടുകാണും. പണ്ടൊക്കെ 25 പൈസ പോലും ഗംഗാനദിക്ക് ആരും നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നദിയില്‍ നോട്ടുകെട്ടുകള്‍ ഒഴുകുകയാണ്.
നിങ്ങള്‍ പറയൂ, തെറ്റായ മാര്‍ഗത്തില്‍ സമ്പാദിച്ച പണം വെളിച്ചത്തുകൊണ്ടുവരേണ്ടേ? തീരുമാനങ്ങള്‍ കുറച്ചു പേര്‍ക്ക് പ്രയോജനപ്പെടുകയും മറ്റുള്ളവര്‍ക്ക് ഉപദ്രവമാകുകയും ചെയ്യുമ്പോള്‍ സാധാരണ ജനങ്ങള്‍ പൊതുവെ പരാതിപ്പെടാറുണ്ട്. സാധാരണക്കാരുടെ ആഗ്രഹം 500, 100 നോട്ടുകള്‍ സംബന്ധിച്ച നിയമം എല്ലാവരുടെയും കൈവശമുള്ള പണത്തിനും ഒരുപോലെ ബാധകണം എന്നാണ്. മോദിയുടെ 1000 രൂപയായലും അത് വിപണിയില്‍ എടുക്കില്ല. ആളുകള്‍ ഇത് അംഗീകരിച്ചു. ഇതുപോലുള്ള നടപടികള്‍ വേണം എന്നാണ് അവര്‍ പറയുന്നത്. ഇത് എല്ലാവര്‍ക്കും ഒരു പോലെ ബാധകമാണ്. ഈ തീരുമാനം എടുക്കാന്‍ ഗൗരവമായി ചിന്തിച്ചപ്പോള്‍ ഇത്തരത്തില്‍ ജനം ഇതു സ്വാഗതം ചെയ്യുമെന്നും എന്നെ അനുഗ്രഹിക്കുമെന്നും ഞാന്‍ പോലും കരുതിയില്ല. ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളോ അതിന്റെ പ്രയോജനങ്ങളോ ഞാന്‍ അന്ന ചിന്തിച്ചില്ല. ഇത് എങ്ങിനെ നടപ്പാക്കും എന്നായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്. സമ്പത്ത് കുന്നുകൂട്ടിവെച്ചവര്‍ എന്തെങ്കിലും പോംവഴികള്‍ കണ്ടെത്തുമായിരുന്നു. വളരെ അമ്പരപ്പിക്കുന്ന രീതിയില്‍ ഇതു നടപ്പിലാക്കിയില്ലെങ്കില്‍ മൊത്തം നടപടിയും പ്രയോജന രഹിതമാകും. ഇത്തരത്തില്‍ സമ്പത്ത് കുന്നുകൂട്ടിയവര്‍ക്ക് ്തു രഹസ്യമാക്കി വയ്ക്കാന്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനാവും. അതുകൊണ്ടു ഞാന്‍ തീരുമാനിച്ചു, കുറച്ചു ബുദ്ധിമുട്ടും ക്ലേശങ്ങളും ഉണ്ടാകട്ടെ എന്ന്. മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ ഒരു ചെറിയ സംഘം ഉണ്ടായിരുന്നു. പക്ഷെ ഇതുപോലെ ജനങ്ങളുടെ ആശീര്‍വാദം ലഭിക്കുമെന്ന് ഞാന്‍ കരുതിയില്ല. ഓരോ വീട്ടമ്മയും പച്ചക്കറി വാങ്ങാന്‍ പോകുമ്പോള്‍ കുറച്ചു പണം ലാഭിക്കും. അത് അവള്‍ തന്റെ പക്കല്‍ സൂക്ഷിക്കും. പിന്നീട് കുടുംബത്തില്‍ പണത്തിന് ബുദ്ധിമുട്ടു വരുമ്പോള്‍, അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ പണം ഇല്ലാതെ വിഷമിക്കുന്ന അവസ്ഥയില്‍ ആ വീട്ടമ്മ താന്‍ സൂക്ഷിച്ചു വച്ച സമ്പാദ്യം തിരികെ നല്കുന്നു. ഇത് ജനങ്ങള്‍ക്ക് അറിയാം. നമ്മുടെ രാജ്യത്ത് ഇതുപോലെ വീട്ടമ്മമാര്‍ ചെറിയ സമ്പാദ്യങ്ങള്‍ സൂക്ഷിക്കുന്നു. അത് നല്ല പണമാണ്. അല്ലാതെ കള്ളപ്പണമല്ല. തെറ്റായ വഴിയിലൂടെ സമ്പാദിച്ചതല്ല. പക്ഷെ, ഒരു വീട്ടമ്മ 2.5 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ അതിന്റെ ഉറവിടം വെളിപ്പെടുത്താന്‍ ഗവണ്‍മെന്റ് ആവശ്യപ്പെട്ടില്ലെങ്കില്‍ എന്തു സംഭവിക്കുമെന്ന നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. അമ്മമാരെ വൃദ്ധസദനങ്ങളിലേക്കയച്ചിട്ടുള്ള ചില ആണ്‍മക്കളും അവരുടെ ഭാര്യമാരും അമ്മയുടെ അക്കൗണ്ടില്‍ 2.5 ലക്ഷം നിക്ഷേപിക്കും. ഇനി പറയൂ, ആ അമ്മമാര്‍ എന്നെ അനുഗ്രഹിക്കുമോ ഇല്ലയോ. അത്തരം അമ്മമാരുടെ അനുഗ്രഹം മാത്രം മതി ഈ പദ്ധതി വിജയിക്കാന്‍.
സഹോദരീ സഹോദരന്മാരെ, ഇതൊരു വലിയ ശുചീകരണ പ്രചാരണ പരിപാടിയാണ്. ആരെയും ബുദ്ധിമുട്ടിക്കാനല്ല, പക്ഷെ നിങ്ങള്‍ക്ക് ഇത് കഷ്ടപ്പാടിനു കാരണമായി എന്ന് എനിക്കറിയാം. നവംബര്‍ എട്ടിന് രാഷ്ടത്തെ അഭിസംബോധന ചെയ്ത അന്നു തന്നെ ഞാന്‍ പറഞ്ഞതാണ്, ഇത്ര വിശാലമായ രാജ്യത്ത് ഇത്ര തിരക്കുകൂട്ടേണ്ട കാര്യമില്ലെന്ന് ഞാന്‍ പറഞ്ഞതാണ്. അമ്പതു ദിവസത്തെ സമയം അതിനായി നല്‍കിയിട്ടുണ്ട്. ജനം ബാങ്കുകളിലെത്തി അവരുടെ സത്യസന്ധമായ പണം അക്കൗണ്ടുകളില്‍ നിക്ഷേപിക്കണം. അത് അവരുടെ സമ്പാദ്യത്തില്‍ പ്രതിഫലിക്കും. സ്വാതന്ത്ര്യം ലഭിച്ച അന്നു മുതല്‍ ഇന്നു വരെയുള്ള കണക്കുകള്‍ ഞാന്‍ പരിശോധിക്കുകയാണ്. ഇതിനായി എത്രയാളുകളെ നിയോഗിക്കേണ്ടിവരുമെന്നത് ഒരു പ്രശ്‌നമല്ല. ഞാന്‍ അവരെ ഇക്കാര്യം ചുമതലപ്പെടുത്തിയിട്ടുണ്ട്. സത്യസന്ധവും കറപുരളാത്തതുമായ പണമാണെങ്കില്‍ ജനം അവരെ പുകഴ്ത്തും. അവര്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ല. എന്നാല്‍ ആരെങ്കിലും പണം പൂഴ്ത്തി വച്ചിട്ട് ഇനി ബാങ്കില്‍ നിക്ഷേപിക്കാം എന്ന കരുതുന്നുണ്ടെങ്കില്‍ അയാള്‍ കുടുങ്ങും. അയാളെ രക്ഷിക്കാന്‍ ആരും ഉണ്ടാവില്ല. എന്നെ അറിയാവുന്ന ചിലര്‍, അവര്‍ ബുദ്ധിയുള്ളവരാണെങ്കില്‍ ആ പണം ബാങ്കില്‍ കൊണ്ടു പോകുന്നതിനു പകരം ഗംഗാനദിയില്‍ ഒഴുക്കുന്നതാവും നല്ലത്. അവര്‍ക്കു പണം തിരികെ കിട്ടില്ല. പക്ഷെ പകരം പുണ്യം ലഭിക്കും. അതുകൊണ്ടാണ് ഞാന്‍ തിരികെ ചെല്ലുമ്പോള്‍ ഒരിക്കല്‍ കൂടി രാജ്യത്തോട് പറയാന്‍ പോകുന്നത്, ജനങ്ങളോട് വീണ്ടും പറയാന്‍ പോകുന്നത്, സത്യസന്ധരെ രക്ഷിക്കാന്‍ എന്റെ ഗവണ്‍മെന്റ് എന്തു ചെയ്യും. പക്ഷെ അവിശ്വസ്തര്‍ കണക്കു പറയേണ്ടി വരും.
ഇത് ഒറ്റ രാത്രികൊണ്ട ചെയ്ത കാര്യമൊന്നും അല്ല. ആദ്യം ഒരു പദ്ധതി തുടങ്ങി. സമ്പാദ്യം വെളിപ്പെടുത്തണം, കണക്കിലധികമുള്ള പണത്തിന് പിഴ നല്കണ്ടതാണെങ്കില്‍ അതു ചെയ്യണം എന്ന് എല്ലാവരോടും പറഞ്ഞതാണ്. ഏകദേശം 67000 കോടി രൂപ നിക്ഷേപിക്കപ്പെട്ടു. അപ്പോഴും ചിലര്‍ പറഞ്ഞുകൊണ്ടിരുന്നു, മോദി തോല്ക്കും എന്ന്. ഒന്നും സംഭവിച്ചില്ല, അവസാന നടപടി വന്നതോടെ അവരും നിശബ്ദരായി.
ഔദ്യോഗിക സംവിധാനത്തിലേയ്ക്ക് ഏകദേശം 1.25 ലക്ഷം കോടി രൂപയാണ് തിരികെ വന്നത്. അതിനു കാരണം കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തുന്ന പരിശ്രമഫലമായിട്ടാണ് ഏകദേശം 1.25 കോടി രൂപ തിരികെ വന്നത്. അവസരം നല്‍കാതിരുന്നില്ല. നാം അവസരം നല്‍കി. എന്നിട്ടും നിങ്ങള്‍ പഴയ മാര്‍ഗ്ഗമാണ് പിന്തുടരുക എന്നു നിര്‍ബന്ധം പിടിച്ചാല്‍ അത് എന്റെ കുറ്റമാവില്ല. അങ്ങിനെയുള്ളവരാണ് അവര്‍. അവര്‍ക്ക് ഡിസംബര്‍ 30 വരെ സമയം ഉണ്ട്. ഡസംബര്‍ 30 വരെ ഒരു ബുദ്ധിമുട്ടുമില്ലാതെ അവര്‍ക്ക് ഇക്കാര്യങ്ങള്‍ ചെയ്യാന്‍ സമയമുണ്ട്. പക്ഷെ തിരക്കു കൂട്ടിയാല്‍ കാര്യങ്ങള്‍ വിഷമമാകും. സാധാരണക്കാര്‍ക്ക് ഡിസംബര്‍ 30 വരെ ഒരു പ്രശ്‌നവുമില്ല. അവര്‍ക്ക് കിട്ടാനുള്ളത് കിട്ടും. ഡിസംബര്‍ 30 നു ശേഷം എന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ ഞാന്‍ പ്രഖ്യാപിക്കുന്നു, ഈ പദ്ധതിയുടെ കാലാവധി കഴിഞ്ഞാല്‍ അവരെ കൈകാര്യം ചെയ്യാന്‍ മറ്റൊരു പദ്ധതി വരുമെന്ന് എനിക്ക് ഉറപ്പില്ല.
ലോകം വളരെ മാറിയിരിക്കുന്നു. നാം മുഖ്യധാരയിലേയ്ക്കു തിരിച്ചു വരേണ്ടിയിരിക്കുന്നു. നിങ്ങള്‍ കഴിഞ്ഞ കാലത്ത് പലതും ചെയ്തിരിക്കാം. അതു കഴിഞ്ഞതല്ലേ, പോകട്ടെ. ഭാവിയെ കുറിച്ചു ചിന്തിക്കാന്‍ ഞാന്‍ നിങ്ങള്‍ക്ക് അവസരം നല്‍കി. പക്ഷെ കഠിനാധ്വാനം ചെയ്യുന്ന എന്റെ സഹപൗരന്മാരെ ഓര്‍ത്ത് ഇന്ത്യ അഭിമാനം കൊള്ളുന്നു. നിങ്ങളുടെ കഠിനാധ്വാനം രാജ്യത്തിന് കീര്‍ത്തി നേടിത്തരുന്നു. ലോകത്തില്‍ എവിടെയെല്ലാം ഞാന്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടോ, ആ രാജ്യങ്ങളിലെ ഇന്ത്യന്‍ സമൂഹത്തെ കുറിച്ച് നല്ല വാക്കുകള്‍ മാത്രമെ ഞാന്‍ കേട്ടിട്ടുള്ളു. അത് ഇന്ത്യയുടെ അഭിമാനം ഇന്ത്യയുടെ നിലപാട് ഉയര്‍ത്തുന്നു. നിങ്ങളുടെ സംഭാവന വളരെ വലുതാണ്.
നിങ്ങളെ വീണ്ടും കാണാന്‍ അവസരം ലഭിച്ചതില്‍ എനിക്ക് ആഹ്ലാദമുണ്ട്. വളരെ നന്ദി. ഒരു കാര്യത്തില്‍ നിങ്ങള്‍ക്ക് ഉറപ്പു തരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഇനി മുതല്‍ ഇന്ത്യ വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ താണ്ടി മുന്നേറുകയേ ഉള്ളു. പുറം ലോകത്തിലേയ്ക്കു പോയതിനു ശേഷം നിങ്ങള്‍ കണ്ട സ്വപ്‌നം , ഇന്ത്യയില്‍ നിങ്ങള്‍ കാണാന്‍ ആഗ്രഹിച്ച നല്ല കാര്യങ്ങള്‍, അതെല്ലാം ഇന്ത്യയില്‍ സാധ്യമാകാന്‍ പോകുകയാണ്. അത് ഇന്ത്യയില്‍ തുടര്‍ന്നും സംഭവിച്ചുകൊണ്ടിരിക്കും. വളരെ നന്ദി.
I am sure whatever happens in India makes you very proud. The good in India is happening due to 125 crore Indians: PM @narendramodi
— PMO India (@PMOIndia) November 12, 2016
India is getting historically high FDI and is moving quickly on the path of economic progress: PM @narendramodi at the community programme
— PMO India (@PMOIndia) November 12, 2016
We need to free India from the menace of poverty: PM @narendramodi pic.twitter.com/jkwn4wzdAa
— PMO India (@PMOIndia) November 12, 2016
When we assumed office what did we do first- we opened bank accounts for the poor: PM @narendramodi
— PMO India (@PMOIndia) November 12, 2016
Money that has been looted has to be recovered. And the rules have to be same for everyone: PM @narendramodi pic.twitter.com/fyO3WOTEVz
— PMO India (@PMOIndia) November 12, 2016
This government will do everything to protect the interests of honest citizens: PM @narendramodi pic.twitter.com/TwfibBUAH3
— PMO India (@PMOIndia) November 12, 2016