Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജപ്പാനില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ജപ്പാനില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ജപ്പാനില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ജപ്പാനില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ഹലോ, (നമസ്‌കാര്‍)

ജപ്പാന്‍ പോലുള്ള ഒരു രാജ്യം, ശരത്കാലത്തിന്റെ ഈ അന്തരീക്ഷം, പിന്നെ നിങ്ങളുടെ കൂട്ട്‌കെട്ട്, ഇത് തികച്ചും അത്ഭുതകരമായ കൂടിച്ചേരലാണ്. ഇന്ത്യയിലെ പ്രവര്‍ത്തിദിനമായ തിങ്കളാഴ്ച രാവിലെ 9 മണിക്ക്, ഇവിടെ ഇത്രയും വലിയ തോതില്‍ എത്തിയതിന്, ഈ സ്‌നേഹത്തിനും അനുഗ്രഹത്തിനും എന്റെ ഹൃദയത്തിന്റെ ആഴത്തില്‍നിന്ന് ഞാന്‍ നന്ദി പ്രകടിപ്പിക്കുന്നു.

2016 നു ശേഷം ഞാന്‍ ജപ്പാനില്‍ താമസിക്കുന്ന എന്റെ ബന്ധുജനങ്ങളെ കാണുകയാണ് എന്നതുകൊണ്ടുകൂടി ഇന്നത്തെ യോഗം സവിശേഷമാണ്.

ഈ അവസരത്തില്‍ നമ്മുടെ അടുത്ത സുഹൃത്ത് പ്രധാനമന്ത്രി ഷിന്‍സോ ആബെയെ എല്‍.ഡി.പിയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ഇന്ത്യയ്ക്കു വേണ്ടി, നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി ഞാന്‍ അഭിനന്ദിക്കുന്നു.

ഇന്ത്യയിലെ ജനങ്ങളോടും എന്നോടും പ്രധാനമന്ത്രി ഷിന്‍സോ ആബെക്ക് എപ്പോഴും സ്‌നേഹവും അനുകമ്പയുമുണ്ട്. എനിക്കു നല്‍കിയ പ്രത്യേക സ്വീകരണം ഈ സ്‌നേഹത്തിനും താല്‍പര്യത്തിനും പുതിയ മാനം നല്‍കുന്നു. ഒരിക്കല്‍ കൂടി പ്രധാനമന്ത്രി ആബെയോടും ജപ്പാനിലെ ജനങ്ങളോടുമുള്ള എന്റെ നന്ദി ഞാന്‍ അറിയിക്കുന്നു.

ഇതോടൊപ്പം നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദ്യമായ ദീപാവലി ആശംസകള്‍. ദീപാവലിയില്‍ ഒരിടത്ത് സ്ഥാപിക്കുന്ന വിളക്ക് അവിടെ വെളിച്ചം പകരുന്നതുപോലെ, നിങ്ങള്‍ ജപ്പാനിലും ലോകത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും പ്രകാശം പരത്തട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ ജപ്പാനിലേക്കുള്ള എന്റെ മൂന്നാമത്തെ സന്ദര്‍ശനമാണിത്. എപ്പോഴൊക്കെ ഞാന്‍ ജപ്പാനില്‍ വന്നുവോ, അപ്പോഴൊക്കെ വളരെ സ്‌നേഹപൂര്‍ണ്ണമായ അനുഭവങ്ങളാണ് എനിക്കുണ്ടായിട്ടുള്ളത്. ഇതിനു കാരണം ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം സാംസ്‌കാരികം മുതല്‍ നവീന പ്രവണതകളില്‍വരെ വേരൂന്നിയതാണെന്നതാണ്. ഹിന്ദു മതമോ, ബുദ്ധ മതമോ ആകട്ടെ, നമ്മുടെ പൈതൃകം പൊതുവായിട്ടുള്ളതാണ്. ഈ പൈതൃകത്തിന്റെ ചില മിന്നലാട്ടങ്ങള്‍ നമ്മുടെ അക്ഷരങ്ങളുമായി ബന്ധപ്പെടുത്തി നാം ആരാധിക്കുന്ന ജനങ്ങളില്‍ പ്രതിഫലിക്കുന്നതു കാണാം.

അത് സരസ്വതീ ദേവിയാകട്ടെ, ലക്ഷ്മീ ദേവി ആകട്ടെ, ഭഗവാന്‍ ശിവനോ ഗണേശനോ , അവയ്ക്ക് സമാനമായി ജാപ്പനീസ് സമൂഹത്തില്‍ ഉള്ളവയോ ആകട്ടെ. സര്‍വീസ് എന്ന പദത്തിന് ജാപ്പനീസ് ഭാഷയിലും ഹിന്ദിയിലും ഒരേ അര്‍ത്ഥമാണ്. ഹോം എന്നത് ഇവിടെ ഗോമ ആയും ഫെസ്റ്റൂണ്‍ എന്നത് ജാപ്പനീസില്‍ തോറി എന്നും ആയി മാറുന്നു. വിശുദ്ധ മൗണ്ട് ഓംടേക്കിലേക്ക് യാത്രപോകുന്ന ജാപ്പനീസ് തീര്‍ത്ഥാടകര്‍ ധരിക്കുന്ന പരമ്പരാഗത വെള്ളവസ്ത്രത്തില്‍ പുരാതന സംസ്‌കൃത- സിദ്ധമില്‍ എന്തോ ആലേഖനം ചെയ്തിട്ടു്. അവര്‍ വെള്ള ജാപ്പനീസ് തെങ്കൂയി ധരിക്കുമ്പോള്‍ അതില്‍ ഒഎം (ഓം) എന്ന് എഴുതിയിട്ടുണ്ട്.

സുഹൃത്തുക്കളേ,

ഇന്ത്യ- ജപ്പാന്‍ ബന്ധത്തില്‍ പൂര്‍വകാലത്ത് നെയ്ത ഇത്തരം ശക്തമായ ഇഴകള്‍ ഒരുപാടുണ്ട്. ബുദ്ധനും ബോസും ഇന്ത്യയുടെയും ജപ്പാന്റെയും ചരിത്രത്തെ ബന്ധിപ്പിക്കുമ്പോള്‍ ഇന്ത്യയുടെ വര്‍ത്തമാനകാലത്തെ നിങ്ങളെപ്പോലുള്ളവര്‍ ശക്തിപ്പെടുത്തുന്നു.

ഇന്ത്യയെയും ജപ്പാനെയും, അവിടുത്തെ ജനങ്ങള്‍, സംസ്‌കാരം, ഇരു രാജ്യങ്ങളിലെയും അഭിലാഷങ്ങള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന പാലം നിങ്ങളാണ്. ഈ ഉത്തരവാദിത്തം നിങ്ങള്‍ വിജയകരമായി നിര്‍വ്വഹിക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ്.

എപ്പോഴൊക്കെ ഞാന്‍ പ്രധാനമന്ത്രി ആബെയോടു സംസാരിക്കുന്നുവോ, അപ്പോഴക്കെ അദ്ദേഹം ഇന്ത്യന്‍ സമൂഹത്തെ പ്രകീര്‍ത്തിക്കുന്നത് എന്നെ ഏറെ ആഹ്ലാദവാനാക്കുന്നു. നിങ്ങളുടെ നൈപുണ്യങ്ങളും സാംസ്‌കാരിക മൂല്യങ്ങളും വഴി നിങ്ങള്‍ ഇവിടെ ഏറെ ആദരവ് സ്വന്തമാക്കിയിട്ടുണ്ട്്.

യോഗ ജപ്പാന്റെ ജീവിതത്തിന്റെ ഭാഗമാക്കുന്നതില്‍ നിങ്ങള്‍ വിജയിച്ചിരിക്കുന്നു. ഇവിടുത്തെ ഭക്ഷണ വിഭവങ്ങളുടെ പട്ടികയില്‍ കഥി- ചാവല്‍ നിങ്ങള്‍ അവതരിപ്പിച്ചു. ഇവിടെ നിങ്ങളുടെ ജാപ്പനീസ് സുഹൃത്തുക്കളോടൊപ്പം നിങ്ങള്‍ ദീപാവലി ആഘോഷിക്കുകവരെ ചെയ്തു. ആയോധനകലയില്‍ നൈപുണ്യമുള്ള ഈ രാജ്യത്തിന് നിങ്ങള്‍ കബഡിയെന്ന കല നല്‍കി. ഇപ്പോള്‍ ക്രിക്കറ്റ് സംസ്‌കാരം ഇവിടെ വികസിപ്പിക്കുന്നതില്‍ വ്യാപൃതരാണ് നിങ്ങള്‍.

സംഭാവന അര്‍പ്പിക്കുക, സഹവര്‍ത്തിക്കുക, ഹൃദയങ്ങള്‍ കീഴടക്കുക എന്ന മന്ത്രം വഴി ജാപ്പനീസ് ഹൃദയങ്ങളില്‍ നിങ്ങള്‍ സ്ഥാനം നേടിയെടുത്ത രീതി വളരെ അഭിനന്ദനീയമാണ്. നമ്മുടെ സംസ്‌കാരത്തിന്റെ പ്രതിനിധികളെന്ന നിലയില്‍ 30,000 ത്തില്‍ കടുതലുള്ള ഇന്ത്യന്‍ സമൂഹം ഇവിടെ ജോലിചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളേ,

നിങ്ങളില്‍ പലരും ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. കുറച്ചുകാലമായി ഇന്ത്യയില്‍ വന്നിട്ടില്ലാത്ത പലരും ഇന്ത്യയില്‍ നടക്കുന്ന മാറ്റങ്ങളെക്കുറിച്ച് പത്രങ്ങള്‍ വഴിയും ഇന്റര്‍നെറ്റ് വഴിയും അറിയുന്നു. ഇന്ന് ഇന്ത്യ മാറ്റത്തിന്റെ പ്രധാനപ്പെട്ട ഒരു ഘട്ടത്തിലൂടെ കടന്നുപോകുകയാണ്. മാനവികത സംരക്ഷിക്കാനുള്ള ഇന്ത്യയുടെ പരിശ്രമങ്ങളെ ഇന്ന് ലോകം പ്രശംസിക്കുന്നു. പൊതുസേവനത്തിനായി ചെയ്ത പ്രവര്‍ത്തനങ്ങളുടെ പേരിലും, ഇന്ത്യയില്‍ രൂപീകരിക്കപ്പട്ടുകൊണ്ടിരിക്കുന്ന നയങ്ങളുടെ പേരിലും ഇന്ത്യ ആദരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

അടുത്തിടെ ലോകത്തിലെ മഹത്തായ രണ്ടു സംഘടനകള്‍ ഇന്ത്യയുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തിട്ടുണ്ട്്. ഹരിത ഭാവിക്കുവേണ്ടി നല്‍കിയ സംഭാവനകള്‍ മാനിച്ച് ഐക്യരാഷ്ട്രസഭ ച്യാമ്പന്‍ ഓഫ് ദ എര്‍ത്ത് അവാര്‍ഡും സിയോള്‍ പീസ് ഫൗേഷന്‍ സിയോള്‍ സമാധാന പുരസ്‌കാരവും ഇന്ത്യക്ക് നല്‍കി.

സുഹൃത്തുക്കളേ,

1.25 ബില്യണ്‍ ഇന്ത്യക്കാരുടെ പ്രതിനിധയെന്ന നിലയിലാണ് ഈ പുരസ്‌കാരങ്ങള്‍ എനിക്ക് നല്‍കപ്പെട്ടത്. പക്ഷേ മാലകോര്‍ക്കാന്‍ ഉപയോഗിക്കുന്ന നൂലിന്റെ അത്ര മാത്രമേ എന്റെ സംഭാവനകള്‍ വരികയുള്ളൂ. മുത്തുകള്‍ തുന്നിച്ചേര്‍ത്ത് ഒരുമിച്ച് മുന്നോട്ടുപോകാന്‍ പ്രോത്സാഹിപ്പിക്കുന്നതാണത്. നമ്മുടെ രാജ്യത്ത് നിങ്ങളെപ്പോലുള്ള അത്തരം മുത്തുകളും വജ്രങ്ങളും ധാരാളമായുണ്ട്്. യോജിച്ചുള്ള ഒരു പരിശ്രമം മാത്രമായിരുന്നു ആവശ്യം. കഴിഞ്ഞ നാലു വര്‍ഷമായി നാം അതു ചെയ്യുന്നുണ്ട്്. ഇന്ന് ജനങ്ങളുടെ ഒത്തുചേര്‍ന്നുള്ള ശക്തിയും പൊതു പങ്കാളിത്തവും ലോകം തിരിച്ചറിയുന്നുണ്ട്്.

പരിസ്ഥിതി സംരംക്ഷണം, ലോക സമാധാനം, സാമ്പത്തിക അസമത്വം കുറച്ചുകൊണ്ടുവരല്‍ എന്നിവയില്‍ ഇന്ത്യ ഇന്ന് പ്രധാന പങ്കുവഹിക്കുന്നു. മോഡിണോമിക്‌സിനെ പ്രശംസിച്ചതിന് സിയോള്‍ സമാധാന പുരസ്‌കാര ജൂറിക്ക് ഞാന്‍ നന്ദി പറയുന്നു. അവരുടെ വികാരങ്ങളെ മാനിച്ചുകൊണ്ടുതന്നെ ഞാന്‍ പറയാനാഗ്രഹിക്കുകയാണ്, മോഡിണോമിക്‌സിനു പകരം ഇന്തൊണോമിക്‌സിനുള്ള പുരസ്‌കാരമാണത്.

ഗവണ്‍മെന്റിന്റെ തലവനെന്ന നിലയില്‍, ഇന്ത്യയുടെ സംസ്‌കാരവും പാരമ്പര്യവും എന്തോണോ, അതാണ് ഞാന്‍ പിന്തുടരുന്നത്. ‘മുഴുവന്‍ ലോകവും ഒരു കുടുംബമാണ്, ‘എല്ലാവരും സന്തോഷത്തോടെയും അസുഖങ്ങളില്ലാതെയും ഇരിക്കട്ടെ’ എന്നീ നമ്മുടെ പൗരാണിക മൂല്യങ്ങളോട് നാ സമര്‍പ്പിതമാണ്. ഇന്ത്യയുടെ കണ്ണടയിലൂടെ ലോകം നോക്കി കാണണമെന്ന രീതിയിലുള്ള മാറ്റങ്ങള്‍ മാത്രമേ നമ്മുടെ ഗവണ്‍മെന്റ് വരുത്തിയിട്ടുള്ളൂ.

ഇന്ത്യന്‍ പരിഹാരം, ആഗോള പ്രയോഗം എന്ന ആശയത്തിലൂന്നിയാണ് ഗവണ്‍മെന്റ് തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നത്. ആദ്യം ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ നാം പരിഹരിക്കുന്നു, തുടര്‍ന്ന് ലോകത്തിലെ മറ്റു രാജ്യങ്ങള്‍ക്ക് ആ മാതൃക സമര്‍പ്പിക്കുന്നു.

സുഹൃത്തുക്കളേ,

ജന്‍ധന്‍, ആധാര്‍, മൊബൈല്‍ ത്രയത്തിലൂടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ള സുതാര്യതയെക്കുറിച്ചറിയുന്നത് നിങ്ങള്‍ക്കേറെ അഭിമാനം പകരും. അത് ലോകത്തിലെ വികസ്വര രാജ്യങ്ങള്‍ക്ക് പ്രചോദനം പകരുന്നതുമാണ്. ഇന്ത്യയില്‍ വികസിപ്പിക്കപ്പെട്ടിട്ടുള്ള സംവിധാനങ്ങള്‍ ഇന്ന് പഠനവിധേയമായിക്കൊിരിക്കുകയാണ്. ഇതിന് പുറമെ ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള നമ്മുടെ ആധുനിക സംവിധാനങ്ങളായ ഭീം ആപ്, റുപേ കാര്‍ഡ് എന്നിവയെക്കുറിച്ചും ലോകത്തിലെ വിവിധ രാജ്യങ്ങള്‍ ഉത്സുകരാണ്. പണത്തിന്റ അളവു കുറഞ്ഞ സമ്പദ് വ്യവസ്ഥക്കായി ജപ്പാന്‍ പരിശ്രമിക്കുന്നുവെന്നാണ് എന്നോട് പറയപ്പെട്ടിട്ടുള്ളത്. ഈ ദിശയില്‍ ഇന്ത്യ ഏറെ മുന്നോട്ടു പോയിരിക്കുന്നുവെന്നറിയുന്നത് നിങ്ങലെ സന്തോഷവാന്‍മാരാക്കും. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ യു.പി.ഐ, ഭീം, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ ഏകദേശം 7 മടങ്ങു വര്‍ദ്ധിച്ചു.

അതേസമയം ഇന്ത്യ സാമ്പത്തിക സന്നിവേശനം അടുത്ത തലത്തിലേക്ക് കൊണ്ടുപോകുകയും ഗ്രാമങ്ങളില്‍ പോസ്റ്റ് ഓഫീസുകള്‍ വഴി സാമ്പത്തിക സേവനങ്ങള്‍ വീടുകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കുട്ടിക്കാലത്ത് നിങ്ങള്‍ പോസ്റ്റ്മാനെ കണ്ടിട്ടുണ്ടാകും. ആ പോസ്റ്റ്മാന്‍ ഇന്ന് ഒരു ബാങ്കറായി മാറിക്കൊണ്ടിരിക്കുന്നു.

സുഹൃത്തുക്കളേ,

ഡിജിറ്റല്‍ അടിസ്ഥാനസൗകര്യ മേഖലയില്‍ ഇന്ത്യ ഇന്ന് മുന്‍പില്ലാത്തവിധം പുരോഗതിയുണ്ടാക്കിക്കൊണ്ടിരിക്കുന്നു. ബ്രോഡ്ബാന്റ് കണക്റ്റിവിറ്റി ഇന്ന് ഗ്രാമങ്ങളിലെത്തിക്കൊണ്ടിരിക്കുന്നു. ഇന്ന് ഇന്ത്യയില്‍ ഒരു ബില്യണിലേറെ മൊബൈല്‍ ഫോണുകള്‍ സജീവമായുണ്ട്. ഇന്ത്യയിലെ ജനസംഖ്യയുടേതിനെക്കാള്‍ കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ ഇന്ത്യയിലുണ്ടെന്ന് ചിലപ്പോള്‍ പറയാറുണ്ട്. ഇന്ത്യയില്‍ 1 ജി.ബി ഡാറ്റയുടെ വില ഏറ്റവും ചെറിയ ശീതള പാനീയ കുപ്പിയുടേതിനെക്കാള്‍ കുറവാണ്. കുറഞ്ഞ നിരക്കിലുള്ള ഈ ഡാറ്റ, ഇന്ന് സേവനങ്ങള്‍ നല്‍കുന്നതിനുള്ള ഫലപ്രദമായ ഒരു മാധ്യമമായിക്കൊണ്ടിരിക്കുകയാണ്. മറ്റൊരു വശത്ത്, മെയ്ക്ക് ഇന്‍ ഇന്ത്യ എന്നത് ഇന്ന് ഒരു അന്താരാഷ്ട്ര ബ്രാന്റ് ആയി മാറിക്കഴിഞ്ഞു. ഇന്ന് ഇന്ത്യക്കുവേണ്ടി മാത്രമല്ല, മുഴുവന്‍ ലോകത്തിനും വേണ്ടി നാം മഹത്തായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നു. ഇന്ത്യ ഇന്ന് ഒരു ആഗോള കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ച് ഇലക്‌ട്രോണിക്‌സ്, ഓട്ടോമൊബൈല്‍ നിര്‍മാണത്തില്‍. മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്നവിധം നാം മുന്നോട്ടു പോകുകയാണ്.

സുഹൃത്തുക്കളേ,

മെയ്ക്ക് ഇന്‍ ഇന്ത്യയുടെ വിജയത്തിനു പിന്നിലുള്ള അന്തരീക്ഷം ബിസിനസിനായി കഴിഞ്ഞ നാലു വര്‍ഷംകൊണ്ട് സൃഷ്ടിച്ചതാണ്. ബിസിനസ് ചെയ്യുന്നതിലുള്ള എളുപ്പം ആസ്പദമാക്കിയുള്ള റാങ്കിംഗില്‍ നാം 40 ല്‍ കൂടുതല്‍ പോയിന്റുകള്‍ മുന്നോട്ടുകയറി. ഈ വര്‍ഷവും ആഗോള മത്സരക്ഷമതാ റാങ്കിംഗില്‍ നാം നമ്മുടെ സ്ഥാനം 5 പോയിന്റ് മെച്ചപ്പെടുത്തി. അതേസമയം, നവീനാശയങ്ങളുടെ കാര്യത്തില്‍ നാം ലോകത്തെ പ്രമുഖരാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടി. ഇതാണ് ഇന്ത്യ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആവാസ വ്യവസ്ഥയാകാനുള്ള കാരണം.

ഇന്ത്യയില്‍ എന്തൊക്കെ നവീനാശയങ്ങള്‍ നടപ്പിലായാലും, എന്തൊക്കെ പരിഹാരങ്ങള്‍ തയാറാക്കിയാലും വിലകുറഞ്ഞതാണെന്നതിനൊപ്പം അവ ഗുണനിലവാരത്തില്‍ മികച്ചതുമാണ്. ഇന്ത്യയുടെ ബഹിരാകാശ ദൗത്യം ഇതിന് വലിയ ഉദാഹരണമാണ്. ഇന്ന് ഇന്ത്യ ധാരാളം രാജ്യങ്ങളുടേയും സ്വകാര്യ കമ്പനികളുടെയും ഉപഗ്രഹങ്ങള്‍ വളരെ കുറഞ്ഞ നിരക്കില്‍ വിക്ഷേപിക്കുന്നു.

നാം ചാന്ദ്രയാനും മംഗള്‍യാനും വളരെ കുറഞ്ഞ ബജറ്റില്‍ വിക്ഷേപിച്ചു. 2022 ഓടെ ഗഗന്‍യാന്‍ വിക്ഷേപിക്കാന്‍ നാം തയാറെടുക്കുന്നു. ഈ ഗഗന്‍യാന്‍ പൂര്‍ണ്ണമായും ഇന്ത്യന്‍ ആയിരിക്കും. ഇതില്‍ ബഹിരാകാശത്തേക്ക് പോകുന്ന വ്യക്തിയും ഇന്ത്യക്കാരനാകും.

സുഹൃത്തുക്കളേ,

ഭൂമി മുതല്‍ ബഹിരാകാശം വരെ, ഇന്ന് ഇന്ത്യയില്‍ ഇത്തരം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങള്‍ കാരണം ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സുപ്രധാന സമ്പദ്‌വ്യവസ്ഥയാണ്. ഈ മാറ്റങ്ങള്‍ നിമിത്തം ലോകത്തിലെ എല്ലാ ഏജന്‍സികളും പറയുന്നു, ഇന്ത്യ ലോകത്തിന്റെ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിക്കുമെന്ന്. ഇന്ത്യയുടെ വളര്‍ച്ചയുടെ ഈ കഥയില്‍ ജപ്പാനും നിങ്ങളും വലിയൊരു പങ്കുവഹിക്കാന്‍ പോകുകയാണ്.

ബുള്ളറ്റ് ട്രെയിന്‍ മുതല്‍ സ്മാര്‍ട്ട് നഗരങ്ങള്‍ വരെ, ഇന്ന് ഇന്ത്യയില്‍ പുതുതായി എന്തെല്ലാം അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടോ, അതിലെല്ലാം ജപ്പാന്‍ പങ്കാളിയാണ്. ജപ്പാന്റെ നൈപുണ്യം ഇന്ത്യയിലെ മനുഷ്യശേഷിക്ക്, യുവ ശക്തിക്ക് പ്രയോജനം ചെയ്യുന്നു.

നവ ഇന്ത്യ സൃഷ്ടിക്കുന്നതിന് നിങ്ങളുടെ എല്ലാവരുടെയും സജീവ പങ്കാളിത്തം ഞാന്‍ ക്ഷണിക്കുന്നു. ഇന്ന് ഇന്ത്യയില്‍ നിക്ഷേപത്തിനും നവീനാശയങ്ങള്‍ക്കുമുള്ള അവസരങ്ങള്‍ക്കൊപ്പം, നിങ്ങളുടെ വേരുകളുമായി സജീവ ബന്ധം സ്ഥാപിക്കുന്നതിനുള്ള പ്രധാനപ്പെട്ട സമയംകൂടിയാണിത്.

ജപ്പാനില്‍ താമസമാക്കിയ ഇന്ത്യക്കാര്‍ ജാപ്പനീസ് സുഹൃത്തുക്കളോടൊപ്പം രാജ്യത്തിനുവേണ്ടി എപ്പോഴും നല്ലരീതിയില്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സ്വാമി വിവേകാനന്ദ്ജി, നേതാജി സുഭാഷ് ചന്ദ്രബോസ്, ഇന്ത്യയിലെ സ്വാതന്ത്ര്യപ്രസ്ഥാനം എന്നിവയ്ക്ക് ജപ്പാനില്‍നിന്ന് ലഭിച്ച സഹായം ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയങ്ങളില്‍ എന്നും നിലനില്‍ക്കും.

ഭാവിയില്‍ നമ്മുടെ ബന്ധം കൂടുതല്‍ തീവ്രമാക്കാനും പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുന്നതിനും വേണ്ടി നാമെല്ലാവരും യോജിച്ച പ്രവര്‍ത്തനം നടത്തേണ്ടതുണ്ട്.
ഇന്ന് ഈ ഫോറത്തില്‍നിന്ന് ഞാന്‍ നിങ്ങളെ പ്രവാസി ഭാരതീയ ദിവസിലേക്കും അടുത്ത വര്‍ഷം ജനുവരിയിലെ അര്‍ദ്ധ കുംഭമേളയ്ക്കും ക്ഷണിക്കുന്നു. ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ ദിവസ് വാരാണസിയിലാണ് സംഘടിപ്പിക്കുന്നത്. അവിടെ ഗംഗയിലെ ആരതി കണ്ട് പ്രധാനമന്ത്രി ആബെ അതിശയിച്ചുപോയിരുന്നു. നിങ്ങളെ ഓരോരുത്തരേയും ഞാന്‍ നേരില്‍ ക്ഷണിക്കുന്നു. കാരണം ഞാന്‍ അവിടെനിന്നുള്ള എം.പിയാണ്. നിങ്ങളെല്ലാവരും എന്റെ അതിഥികളായിരിക്കും.

രണ്ടു ദിവസം കഴിഞ്ഞാല്‍ ഇന്ത്യ ലോക ഭൂപടത്തില്‍ പുതുതായി ഒരു ഇടം അടയാളപ്പെടുത്തും.

ഒക്‌ടോബര്‍ 31 സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ ജന്‍മവാര്‍ഷികമാണ്. അത് എല്ലാവര്‍ഷവും നാം ആഘോഷിക്കാറുണ്ട്. പക്ഷേ ഈ വര്‍ഷം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും നമുക്കുണ്ടാകും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സര്‍ദാര്‍ സാഹിബിന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്‍മസ്ഥലമായ ഗുജറാത്തില്‍ വരികയാണ്. ഐക്യത്തിന്റെ പ്രതിമയെന്നറയിപ്പെടുന്ന ഇതിന് സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ ഇരട്ടി വലിപ്പമുണ്ടാകും. സര്‍ദാര്‍ജി യുടെ പ്രതിമയ്ക്ക് അദ്ദേഹത്തിന്റെ മഹത്വത്തോളം ഉയരമുണ്ടാകും. എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനത്തോടെ പറയാന്‍ സാധിക്കും, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഇന്ത്യയിലാണെന്ന്. ഒക്‌ടോബര്‍ 31 ന് അത് ഉദ്ഘാടനം ചെയ്യപ്പെടും. എനിക്കുറപ്പുണ്ട്, നിങ്ങള്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍, നിങ്ങളുടെ ജാപ്പനീസ് സുഹൃത്തുക്കള്‍ ഇന്ത്യ സന്ദര്‍ശിക്കും. അപ്പോള്‍ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ പ്രതിമ കാണാന്‍ നിങ്ങളവരെ പ്രചോദിപ്പിക്കും. ഇത് നിങ്ങളോടുള്ള എന്റെ അപേക്ഷയാണ്.

അവസാനമായി, ഒരിക്കല്‍ക്കൂടി നിങ്ങള്‍ക്കെല്ലാം ദീപാവലിയുടെ ശുഭാശംസകള്‍.
ഇന്നത്തെ പ്രഭാതത്തില്‍ നിങ്ങളെല്ലാം വലിയ അളവില്‍ വന്നുചേര്‍ന്നു. ഒരിക്കല്‍കൂടി നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ഹൃദയപൂര്‍വം നന്ദി പറയുന്നു.

നന്ദി.