Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജപ്പാന്‍ ഭൂകമ്പത്തിന്റെ അഞ്ചാം വാര്‍ഷികത്തില്‍ ദുരിതബാധിതരോട് പ്രധാനമന്ത്രി സഹാനുഭൂതി പ്രകടിപ്പിച്ചു.


കിഴക്കന്‍ ജപ്പാനിലുണ്ടായ വന്‍ ഭൂകമ്പത്തിന്റെ അഞ്ചാം വാര്‍ഷികത്തില്‍ ദുരിതബാധിതരായ ജനങ്ങളോടുള്ള അഗാധമായ സഹാനുഭൂതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അറിയിച്ചു. ദുരന്തങ്ങളില്‍ നിന്ന് പൂര്‍വ്വസ്ഥിതി പ്രാപിക്കാനുള്ള ജാപ്പനീസ് ജനതയുടെ നൈസര്‍ഗ്ഗിക കഴിവ് പ്രശംസനീയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.