Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജമ്മു കാശ്മീരില്‍ നിന്നുള്ള യുവജനങ്ങള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ജമ്മു കാശ്മീരില്‍ നിന്നുള്ള ഇരുനൂറ്റി നാല്പതിലധികം യുവജനങ്ങള്‍ ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ഗവണ്‍മെന്റുമായി ചേര്‍ന്ന് നടപ്പാക്കുന്ന ”ദേശത്തെ അറിയൂ” എന്ന സംരംഭവുമായി ബന്ധപ്പെട്ടാണ് അവര്‍ ഡല്‍ഹിയില്‍ എത്തിയിട്ടുള്ളത്.

പതിനഞ്ചിനും ഇരുപത്തിനാലിനും വയസ്സിനിടയ്ക്കുള്ള ഇവരില്‍ മിക്കവരും ഭീകരാക്രമണത്തിന് വിധേയമായ കുടുംബങ്ങള്‍, അനാഥാലയങ്ങള്‍, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍പ്പെട്ടവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നാണ് പ്രധാനമന്ത്രിയുടെ വസതിയായ ഏഴ് റേസ്യേഴ്‌സ് റോഡിലെ പഞ്ചവടി പുല്‍ത്തകിടിയില്‍ അരമണികൂറിലേറെ നീണ്ട കൂടിക്കാഴ്ചയില്‍ യുവജനങ്ങള്‍ പ്രധാനമന്ത്രിയുമായി സംവദിച്ചു.

രാജ്യത്തിന്റെയയും പ്രത്യേകിച്ച് ജമ്മു കാശ്മീര്‍ സംസ്ഥാനത്തിന്റെയും വികസനം സംബന്ധിച്ച് പ്രധാനമന്ത്രി സുദീര്‍ഘം വിവരിച്ചു. വിനോദ സഞ്ചാര രംഗത്ത് ജമ്മു കാശ്മീരിന് അപാരമായ സാധ്യതകളാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി അതു വഴി ജനങ്ങളുടെ അഭിവൃദ്ധിയും സാധ്യമാകുമെന്ന് അഭിപ്രായപ്പെട്ടു.

ജമ്മു കാശ്മീരില്‍ ഉടനീളം മികച്ച ഡിജിറ്റല്‍ കണക്ടിവിറ്റി ലഭ്യമാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് ശ്രമിച്ച് വരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2022 ഓടെ രാജ്യത്ത് എല്ലാവര്‍ക്കും വീടെന്ന തന്റെ കാഴ്ചപ്പാടിനെ കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. പ്രധാനമന്ത്രിയുടെ ചോദ്യങ്ങളോടും പ്രസ്താവനകളോടും ആവേശകരമായിട്ടായിരുന്നു യുവജനങ്ങളുടെ പ്രതികരണം. ഡല്‍ഹിയിലേതു പോലുള്ള ആധുനിക അടിസ്ഥാന സൗകര്യവും വികസനവും ജമ്മു കാശ്മീരിലും ഉണ്ടാകണമെന്ന തങ്ങളുടെ ആഗ്രഹം അവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി യുവജനങ്ങള്‍ക്ക് പഞ്ചവടി പുല്‍ത്തകിടിയില്‍ ചായസല്‍ക്കാരവും നല്‍കി.