പിഎം ഇന്ത്യ
കഴിഞ്ഞ വര്ഷം മാര്ച്ചില് ഞാന് ജാഫ്നയിലുണ്ടായിരുന്നു.
ജാഫ്ന സ്വദേശികള് പകര്ന്നുതന്ന ഊഷ്മളമായ സ്നേഹം ഇപ്പോഴും മനസ്സിലുണ്ട്.
ഒരു ഇന്ത്യന് പ്രധാനമന്ത്രി ജാഫ്ന ആദ്യമായി സന്ദര്ശിക്കുന്ന ചരിത്രപരമായ ദിവസമായിരുന്നു അത്.
ഇന്ന് മറ്റൊരു നാഴികക്കല്ലിനു നാം സാക്ഷ്യം വഹിക്കുകയാണ്.
ശ്രീലങ്കന് പൗരന്മാരും ജാഫ്ന നിവാസികളുമായുള്ള പങ്കാളിത്തം നാം ഒരിക്കല്ക്കൂടി ആഘോഷിക്കുകയാണ.്
ഇന്ന്, പ്രസിഡന്റ് സിരിസേനയുമായി ചേര്ന്ന് ദുരയ്യപ്പ സ്റ്റേഡിയം ശ്രീലങ്കയിലെ ജനങ്ങള്ക്കു സമര്പ്പിക്കുകയാണ്.
ഈ ചടങ്ങില് നമ്മള് മാത്രമല്ല ഉള്ളതു താനും.
നൂതന ആശയവിനിമയ ഉപാധികള് ഈ ആഘോഷത്തില് പങ്കുചേരാന് ഇന്ത്യയിലെ 125 കോടി ജനങ്ങള്ക്കും ശ്രീലങ്കയിലെ മുഴുവന് ജനങ്ങള്ക്കും അവസരം നല്കുന്നുണ്ട്.
സുഹൃത്തുക്കളേ,
ഏതാണ്ട് 20 വര്ഷത്തെ കാത്തിരിപ്പിനുശേഷം ദുരയ്യപ്പ സ്റ്റേഡിയത്തിന്റെ ആത്മാവ് പുനരുജ്ജീവിപ്പിക്കപ്പെടുകയാണ്.
ആയിരക്കണക്കിനു കിലോമീറ്റര് ദൂരെ ഡെല്ഹിയിലിരിക്കുമ്പോഴും ജാഫ്നയിലെ ആവേശവും മാറ്റവും തിരിച്ചറിയാന് സാധിക്കുന്നുണ്ട്.
ദുരയ്യപ്പ സ്റ്റേഡിയം കേവലം ഇഷ്ടികയും കുമ്മായക്കൂട്ടുമല്ല.
അതു പ്രതീക്ഷയുടെയും സാമ്പത്തികവികാസത്തിന്റെയും അടയാളമാണ്.
ജാഫ്നയുടെ യുവത്വത്തിന്റെ ആരോഗ്യകരവും പുരോഗമനാത്മകവുമായ ഭാവിയുടെ കേളീരംഗമാണ്.
ഹിംസയുടെ പാത ഉപേക്ഷിക്കാനും സാമ്പത്തികവളര്ച്ച നേടാനുമുള്ള നിങ്ങളുടെ നിശ്ചയദാര്ഢ്യത്തിന്റെ തെളിവാണിത്.
നിങ്ങളുടെ ധൈര്യവും വലിയ ത്യാഗങ്ങളും ഇതിന്റെ അടിത്തറയെ ബലപ്പെടുത്തുന്നു.
ഇതിന്റ നിര്മാണം വിജയകരമായി പൂര്ത്തിയാക്കാന് സാധിച്ചുവെന്നത് നിങ്ങള് ഭൂതകാലത്തെ മറക്കാനും ഭാവി വാഗ്ദാനം ചെയ്യുന്ന പുരോഗതിക്കായി കാത്തിരിക്കാനും തയ്യാറാകുന്നു എന്നതിന്റെ ലക്ഷണമാണ്.
ബഹുമാനപ്പെട്ട സിരിസേന,
താങ്കളുടെയും പ്രധാനമന്ത്രി വിക്രമസിംഗെയുടെയും വടക്കന് പ്രവിശ്യയുടെ ഗവര്ണറുടെയും മുഖ്യമന്ത്രിയുടെയും വീക്ഷണപൂര്ണമായ നേതൃത്വത്തെ ഞാന് വന്ദിക്കുന്നു.
സുഹൃത്തുക്കളേ,
നമ്മുടെ അടുപ്പം കേവലം രണ്ടു ഗവണ്മെന്റുകള് തമ്മിലുള്ള ബന്ധത്തില് ഒതുങ്ങുന്നതല്ല. അതു സമ്പന്നമായ ചരിത്ര-സാംസ്കാരിക-ഭാഷ-കല-ഭൂമിശാസ്ത്ര സംബന്ധിയായ ബന്ധത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
അയല്രാജ്യങ്ങളില്നിന്ന് ഊര്ജമുള്ക്കൊള്ളുന്നതും അയല്രാജ്യങ്ങള്ക്കു ഗുണം പകരുന്നതുമായിരിക്കണം ഇന്ത്യയുടെ സാമ്പത്തിക വളര്ച്ചയെന്നു ഞങ്ങള് ഉറച്ചുവിശ്വസിക്കുന്നു.
ദുരയ്യപ്പ സ്റ്റേഡിയം നമ്മുടെ സഹകരണത്തിന്റെ സത്തയെ ഉള്ക്കൊള്ളുന്നു. ശ്രീലങ്കയുടെ വികസനത്തിനുള്ള ഇന്ത്യയുടെ പിന്തുണ തീര്ച്ചയായും നമ്മുടെ സൗഹൃദത്തിന്റെ ഭാഗമായുള്ള വാഗ്ദാനമാണ്.
അതു ചെയ്യുന്നതാകട്ടെ, നിങ്ങളുടെ മുന്ഗണനകള്ക്കും ആവശ്യങ്ങള്ക്കും അനുസരിച്ചായിരിക്കുമെന്ന ഉറപ്പു തരികയാണ്.
ഇതാണു നാം തമ്മിലുള്ള ബന്ധം ഇന്നത്തേക്കും ഭാവിയിലേക്കും പ്രസക്തമാക്കിത്തീര്ക്കുന്നത്.
സുഹൃത്തുക്കളേ,
ഇന്ത്യ ആഗ്രഹിക്കുന്നത് സാമ്പത്തികമായി അഭിവൃദ്ധി നേടിയ ശ്രലങ്ക ഉണ്ടാകാനാണ്- ജനങ്ങള്ക്കിയില് ഐക്യവും ആര്ജവവും ശാന്തിയും സൗഹൃദവും സുരക്ഷയും തുല്യാവകാശവുമുള്ള, പ്രഭാവമുള്ള ശ്രീലങ്ക.
ബഹുമാനപ്പെട്ട സിരിസേന, സുഹൃത്തുക്കളേ,
72 മണിക്കൂറിനകം ജൂണ് 21നു ലോകം രാജ്യാന്തര യോഗ ദിനത്തിന്റെ രണ്ടാം വാര്ഷികം ആഘോഷിക്കും.
2014ല് യോഗ ദിനം സംബന്ധിച്ച യു.എന്. പ്രമേയത്തെ ആദ്യം പിന്തുണച്ച രാഷ്ട്രങ്ങളിലൊന്ന് ശ്രീലങ്കയാണ്.
ഇന്ന്, ഈ ദുരയ്യപ്പ സ്റ്റേഡിയത്തില് രാജ്യാന്തര യോഗ ദിനത്തിന്റെ പ്രാരംഭ ആഘോഷം നാം നടത്തിക്കഴിഞ്ഞു.
അല്പം മുമ്പ് നടന്ന സൂര്യനമസ്കാരം സമ്പൂര്ണ ആരോഗ്യസംരക്ഷണത്തിന്റെയും സന്തോഷപ്രദവും സ്ഥായിയുമായ ജീവിതത്തിന്റെയും സന്ദേശം പകര്ന്നുകഴിഞ്ഞു.
രാജ്യാന്തര യോഗ ദിനത്തിന് ഇതിലും മെച്ചമാര്ന്ന തുടക്കം ലഭിക്കാനില്ല.
ബഹുമാനപ്പെട്ട പ്രസിഡന്റ് സിരിസേന,
ഈ അവസരം തന്നതിനു നിങ്ങളുടെ രാഷ്ട്രത്തിന്റെ നേതൃത്വത്തെ മൊത്തമായും ഒപ്പം ജാഫ്നയിലെ സ്നേഹസമ്പന്നരായ ജനങ്ങളെയും ഒരിക്കല്ക്കൂടി ഞാന് നന്ദി അറിയിക്കുകയാണ്.
നാം തമ്മിലുള്ള ദീര്ഘകാലത്തെ സൗഹൃദത്തിന്റെ മറ്റൊരു അടയാളമായി ദുരയ്യപ്പ സ്റ്റേഡിയം നിലകൊള്ളും.
ഓരോ പൗരനും അഭിവൃദ്ധിയും പുരോഗതിയും ഉണ്ടാകുമാറ് ശ്രീലങ്ക കുതിക്കുമ്പോള് ഇന്ത്യ ഒപ്പമുണ്ടാവും.
ഇന്ത്യയില്നിന്നുള്ള 125 കോടി ജനങ്ങളുടെ ആശംസകള് ശ്രീലങ്കന് ജനതയെ ഒരിക്കല്ക്കൂടി അറിയിക്കുകയാണ്.
വളരെ നന്ദി.
Renovated Durraiappah Stadium in Jaffna embodies the spirit of India-SL cooperation & is a symbol of optimism. https://t.co/waGtndsWYk
— Narendra Modi (@narendramodi) June 18, 2016
I salute the visionary leadership of President @MaithripalaS, PM @RW_UNP & CM of Northern Province in ensuring the success of this project.
— Narendra Modi (@narendramodi) June 18, 2016
Also witnessed ‘Surya Namaskar’ being performed in Jaffna, a perfect curtain raiser to #IDY2016 celebrations across the world.
— Narendra Modi (@narendramodi) June 18, 2016