Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ടെഹ്റാനിലെ ഭായ് ഗംഗ സിങ് സഭ ഗുരുദ്വാര പ്രധാനമന്ത്രി പ്രാര്ഥിച്ചു

ടെഹ്റാനിലെ ഭായ് ഗംഗ സിങ് സഭ ഗുരുദ്വാര പ്രധാനമന്ത്രി പ്രാര്ഥിച്ചു

ടെഹ്റാനിലെ ഭായ് ഗംഗ സിങ് സഭ ഗുരുദ്വാര പ്രധാനമന്ത്രി പ്രാര്ഥിച്ചു


ഇറാന് സന്ദര്ശനത്തിനെത്തിയ പ്രധാനമന്ത്രി ടെഹ്റാനിലെ ഭായ് ഗംഗ സിങ് സഭ ഗുരുദ്വാരയിലെത്തി ഗുരു ഗന്ഥ് സാഹിബിന് ആദരവര്പ്പിച്ചു.

പ്രധാനമന്ത്രിക്കു സരോപയും തല്വാറും സമ്മാനമായി നല്കപ്പെട്ടു.

സന്ദര്ശകരെ അഭിസംബോധന ചെയ്ത ശ്രീ. നരേന്ദ്ര മോദി നമ്മുടെ സമ്പന്നമായ സംസ്കാരവും പാരമ്പര്യവും വരുംതലമുറകള്ക്കായി നിലനിര്ത്തിപ്പോരുന്ന ടെഹ്റാനിലെ സിഖ് വംശജരെ അഭിനന്ദിച്ചു. ലോകം ഒരു കുടുംബമാണെന്ന വസുധൈവകുടുംബകമെന്ന ആശയത്തിലാണു ഭാരതീയര് വിശ്വസിക്കുന്നതെന്നും അതിനാല് ആരുമായും ഇഴുകിച്ചേരാന് എളുപ്പമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗുരു ഗോവിന്ദ് സിങ്ങിന്റെ 350ാമത് ജന്മവാര്ഷികം ഇന്ത്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ആഘോഷിക്കപ്പെടുമെന്നു പ്രധാനമന്ത്രി പറഞ്ഞു. വിശുദ്ധമായ ഗുരു ഗ്രന്ഥ് സാഹിബിന്റെ സന്ദേശം ലോകത്തിനു പകര്ന്നുനല്കാനും രക്തസാക്ഷിത്വം വരിക്കാന് തയ്യാറായ ഗുരുക്കന്മാരെക്കുറിച്ചുള്ള അറിവു യുവസമൂഹത്തിനു പകര്ന്നുനല്കാനും ഈ ആഘോഷം ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു.