പിഎം ഇന്ത്യ
ലോക്സഭയുടെ മുൻ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ.സുഭാഷ് സി കശ്യപിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പാർലമെന്ററി, ഭരണഘടനാ ചർച്ചകൾക്ക് നൽകിയ സംഭാവനകളിലൂടെ നമ്മുടെ സമൂഹത്തെ സമ്പന്നമാക്കിയ ഇന്ത്യയിലെ മുൻനിര ഭരണഘടനാ വിദഗ്ധരിൽ ഒരാളായിരുന്നു ഡോ.കശ്യപെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ എഴുത്തുകളും ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയും ശ്രദ്ധേയമായിരുന്നുവെന്ന് ശ്രീ മോദി പ്രസ്താവിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രധാനമന്ത്രി അനുശോചനം അറിയിക്കുകയും ചെയ്തു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
“ലോക്സഭയുടെ മുൻ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ.സുഭാഷ് സി കശ്യപിന്റെ വിയോഗത്തിൽ ദുഃഖമുണ്ട്. പാർലമെന്ററി, ഭരണഘടനാ ചർച്ചകൾക്ക് നൽകിയ സംഭാവനകളിലൂടെ നമ്മുടെ സമൂഹത്തെ സമ്പന്നമാക്കിയ ഇന്ത്യയിലെ മുൻനിര ഭരണഘടനാ വിദഗ്ധരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ എഴുത്തുകളും ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയും ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.”
Pained by the passing of Dr. Subhash C. Kashyap, who previously served as Secretary General of the Lok Sabha. He was one of India’s foremost constitutional scholars whose contributions to parliamentary and constitutional discourse enriched our society. His writings and commitment…
— Narendra Modi (@narendramodi) June 4, 2026
***
NK