Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2026-ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിന് പ്രധാനമന്ത്രി ആശംസകൾ നേർന്നു


2026-ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൻ്റെ ആരംഭവേളയിൽ ഇന്ത്യൻ സംഘത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശംസകൾ നേർന്നു.

കായിക താരങ്ങൾ അഭിനിവേശത്തോടും ദൃഢനിശ്ചയത്തോടും ശ്രേഷ്ഠതാ മനോഭാവത്തോടും കൂടി ഗെയിംസിൽ പങ്കെടുക്കുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കായിക താരങ്ങളുടെ കഴിവുകളും അർപ്പണബോധവും എണ്ണമറ്റ ഇന്ത്യക്കാർക്ക് എപ്പോഴും പ്രചോദനമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

എക്‌സിലെ പോസ്റ്റിൽ പ്രധാനമന്ത്രി പങ്കുവെച്ചു:

“കോമൺവെൽത്ത് #Glasgow2026 ഗെയിംസ് ആരംഭിക്കുമ്പോൾ ഇന്ത്യൻ സംഘത്തിന് എന്റെ ആശംസകൾ.

നമ്മുടെ കായിക താരങ്ങൾ അഭിനിവേശത്തോടും ദൃഢനിശ്ചയത്തോടും ശ്രേഷ്ഠതാ മനോഭാവത്തോടും കൂടി ഗെയിംസിൽ പങ്കെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

നമ്മുടെ കായിക താരങ്ങളുടെ കഴിവുകളും അർപ്പണബോധവും എണ്ണമറ്റ ഇന്ത്യക്കാർക്ക് എപ്പോഴും പ്രചോദനമാണ്.”

@Glasgow_2026

****

-SK-