പിഎം ഇന്ത്യ
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ‘AI ഇംപാക്ട് ഉച്ചകോടിയിലേക്ക് ‘ ലോകനേതാക്കൾ, വ്യവസായ പ്രമുഖർ, നവീനാശയ വികസിതാക്കൾ, നയരൂപകർത്താക്കൾ, ഗവേഷകർ, സാങ്കേതിക പ്രേമികൾ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വാഗതം ചെയ്തു.
“സർവജന ഹിതായ, സർവജന സുഖായ — എല്ലാവരുടെയും ക്ഷേമം, എല്ലാവരുടെയും സന്തോഷം” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ഈ ഉച്ചകോടി, മനുഷ്യകേന്ദ്രീകൃതമായ പുരോഗതിക്കും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിനുമായി നിർമ്മിത ബുദ്ധിയെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ,AI) പ്രയോജനപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.
ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ഭരണം, വ്യവസായം തുടങ്ങി വിവിധ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കൊണ്ടുവരുന്ന വിപ്ലവകരമായ മാറ്റങ്ങളെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ ഉച്ചകോടിയിലെ ചർച്ചകൾ നവീനാശയങ്ങൾ, സഹകരണം, AI-യുടെ ഉത്തരവാദിത്തപരമായ ഉപയോഗം എന്നിവയെക്കുറിച്ചുള്ള ആഗോള സംവാദങ്ങളെ സമ്പന്നമാക്കുമെന്നും; പുരോഗമനപരവും അവസരങ്ങൾ നിറഞ്ഞതുമായ ഒരു ഭാവി രൂപപ്പെടുത്താൻ ഇത് സഹായിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
140 കോടി ജനങ്ങളുടെ കരുത്ത്, ശക്തമായ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ, സജീവമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ, അത്യാധുനിക ഗവേഷണങ്ങൾ എന്നിവയുടെ പിൻബലത്തിൽ ആഗോള AI പരിവർത്തനത്തിൽ ഇന്ത്യ നയിക്കുന്ന നേതൃത്വപരമായ പങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞു. AI മേഖലയിലെ ഇന്ത്യയുടെ മുന്നേറ്റങ്ങൾ രാജ്യത്തിന്റെ വലിയ ലക്ഷ്യങ്ങളെയും ഉത്തരവാദിത്തത്തെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്നും, ഇത് സാങ്കേതിക പുരോഗതിയുടെ മുൻനിരയിൽ ഇന്ത്യയെ പ്രതിഷ്ഠിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘എക്സ്’ ൽ പങ്കുവെച്ച കുറിപ്പിൽ ശ്രീ മോദി കുറിച്ചു :
“AI-യെ കുറിച്ച് ചർച്ച ചെയ്യാൻ ലോകത്തെ ഒന്നിപ്പിക്കുന്നു!
ഇന്ന് മുതൽ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യ ‘AI ഇംപാക്ട് ഉച്ചകോടിക്ക് ‘ ആതിഥേയത്വം വഹിക്കുന്നു. ഈ ഉച്ചകോടിക്കായി ലോകമെമ്പാടുമുള്ള നേതാക്കൾ, വ്യവസായ പ്രമുഖർ, നവീനാശയ വികസിതാക്കൾ, നയരൂപകർത്താക്കൾ, ഗവേഷകർ, സാങ്കേതിക പ്രേമികൾ എന്നിവരെ ഞാൻ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. മനുഷ്യകേന്ദ്രീകൃതമായ പുരോഗതിക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ പ്രയോജനപ്പെടുത്താനുള്ള നമ്മുടെ പങ്കിട്ട പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്ന ‘സർവജന ഹിതായ, സർവജന സുഖായ’ അഥവാ എല്ലാവരുടെയും ക്ഷേമം, എല്ലാവരുടെയും സന്തോഷം എന്നതാണ് ഈ ഉച്ചകോടിയുടെ പ്രമേയം.”
“ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ഭരണം, വ്യവസായം തുടങ്ങി നിരവധി മേഖലകളിൽ AI ഇന്ന് വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. നവീനാശയങ്ങൾ, സഹകരണം, ഉത്തരവാദിത്തപരമായ ഉപയോഗം എന്നിങ്ങനെ AI-യുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള ആഗോള സംവാദങ്ങളെ AI ഇംപാക്ട് ഉച്ചകോടി സമ്പന്നമാക്കും. ഉച്ചകോടിയുടെ ഫലങ്ങൾ പുരോഗമനപരവും നവീനവും അവസരങ്ങൾ നിറഞ്ഞതുമായ ഒരു ഭാവി രൂപപ്പെടുത്താൻ സഹായിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.”
“ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് നന്ദി,കാരണം അവരുടെ കരുത്തിലാണ് നമ്മുടെ രാജ്യം AI പരിവർത്തനത്തിന്റെ മുൻനിരയിൽ നിൽക്കുന്നത് . ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ മുതൽ സജീവമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയും അത്യാധുനിക ഗവേഷണങ്ങളും വരെ, AI മേഖലയിലെ നമ്മുടെ മുന്നേറ്റങ്ങൾ വലിയ ലക്ഷ്യങ്ങളെയും ഉത്തരവാദിത്തത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്.”
Bringing the world together to discuss AI!
Starting today, India hosts the AI Impact Summit at Bharat Mandapam in Delhi. I warmly welcome world leaders, captains of industry, innovators, policymakers, researchers and tech enthusiasts from across the world for this Summit. The…
— Narendra Modi (@narendramodi) February 16, 2026
***
NK
Bringing the world together to discuss AI!
— Narendra Modi (@narendramodi) February 16, 2026
Starting today, India hosts the AI Impact Summit at Bharat Mandapam in Delhi. I warmly welcome world leaders, captains of industry, innovators, policymakers, researchers and tech enthusiasts from across the world for this Summit. The…
AI today is transforming several sectors, including healthcare, education, agriculture, governance and enterprise. The AI Impact Summit will enrich global discourse on diverse aspects of AI, such as innovation, collaboration, responsible use and more. I am confident that the…
— Narendra Modi (@narendramodi) February 16, 2026
Thanks to the 1.4 billion people of India, our nation stands at the forefront of the AI transformation. From digital public infrastructure to a vibrant StartUp ecosystem and cutting-edge research, our strides in AI reflect both ambition and responsibility.
— Narendra Modi (@narendramodi) February 16, 2026