Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാരീശക്തിയെ കൂടുതൽ ശാക്തീകരിക്കുന്നതിനും ഭരണരംഗത്തും പൊതുപ്രവർത്തന മേഖലകളിലും സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത ആവർത്തിച്ച് പ്രധാനമന്ത്രി


പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് കൂടുതൽ രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന വാഗ്ദാനം നിറവേറ്റുന്നതിനുള്ള ഗവൺമെന്റിന്റെ അചഞ്ചലമായ പ്രതിബദ്ധത പ്രധാനമന്ത്രി ഇന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കി.

സ്ത്രീ സംവരണമെന്ന ആവശ്യം പതിറ്റാണ്ടുകളായി നിലനിൽക്കുന്നതാണെന്നും കത്തുകളിലൂടെയും നേരിട്ടുള്ള ആശയവിനിമയങ്ങളിലൂടെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എണ്ണമറ്റ സ്ത്രീകൾ ഈ ആഗ്രഹം നിരന്തരം പ്രകടിപ്പിച്ചിട്ടുണ്ടെന്നും പാർലമെന്റിന്റെ വരാനിരിക്കുന്ന പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗവൺമെന്റിന്റെ പ്രതിബദ്ധതയിൽ യാതൊരു മാറ്റവുമില്ലെന്നും രാജ്യത്തുടനീളമുള്ള നാരീശക്തിയുടെ പിന്തുണ ഈ ദൃഢനിശ്ചയത്തിന് കൂടുതൽ കരുത്തേകുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചത്:

“നമ്മുടെ നാരീശക്തിക്ക് നൽകിയ വാഗ്ദാനം നിറവേറ്റുമെന്ന് ഞങ്ങൾ ഉറപ്പുനൽകിയിരുന്നു. ആ വാഗ്ദാനം പാലിക്കുന്നതിനുള്ള പ്രതിബദ്ധതയിൽ ഞങ്ങൾ ഇന്നും ഉറച്ചുനിൽക്കുന്നു…”

****