Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

താഷ്കെന്റില് എസ്.സി.ഒ. യോഗത്തിനിടെ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റ് സീ ജിന്പിങ്ങും കൂടിക്കാഴ്ച നടത്തി

താഷ്കെന്റില് ഷാങ്ഹായ് കോ-ഓപ്പറേഷന് ഓര്ഗനൈസേഷന് (എസ്.സി.ഒ.) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ശ്രീ. സീ ജിന്പിങ്ങും കൂടിക്കാഴ്ച നടത്തി.

ഇന്ത്യയെക്കൂടി എസ്.സി.ഒയില് ചേര്ത്തതിനെ സ്വാഗതം ചെയ്ത സീ ജിന്പിങ് ഇതു സംഘടനയുടെ കരുത്തു വര്ധിപ്പിക്കുമെന്നു വ്യക്തമാക്കി. ഇന്ത്യയെ എസ്.സി.ഒയില് അംഗമാക്കുന്നതിനു ചൈന നല്കിയ പിന്തുണയ്ക്കു പ്രധാനമന്ത്രി ശ്രീ. മോദി, ചൈനീസ് പ്രസിഡന്റ് ശ്രീ. സീ ജിന്പിങ്ങിനെ നന്ദി അറിയിച്ചു. തുടര്ന്ന്, ഇന്ത്യയുടെ എന്.എസ്.ജി. അംഗത്വത്തെക്കുറിച്ച് ചര്ച്ച ചെയ്യാന് പോകുന്ന, സോളില് നടക്കാനിരിക്കുന്ന എന്.എസ്.ജിയുടെ പ്ലീനറി യോഗത്തെക്കുറിച്ചും പ്രധാനമന്ത്രി ചര്ച്ച ചെയ്തു. ഇന്ത്യയുടെ ആവശ്യത്തെ വസ്തുനിഷ്ഠമായി വിലയിരുത്തി ന്യായമായ തീരുമാനം കൈക്കൊള്ളാന് അദ്ദേഹം ചൈനയോട് ആവശ്യപ്പെട്ടു. സോളില് ഇക്കാര്യത്തില് സമവായമുണ്ടാക്കാന് ചൈന ശ്രമിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.