Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തിരു വുമ്മിടി എതിരാജ് ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തിരു വുമ്മിടി എതിരാജ് ജിയുടെ നിര്യാണത്തിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് സമർപ്പിച്ച ചരിത്രപ്രസിദ്ധമായ ചെങ്കോൽ (Sengol) നിർമ്മിക്കുന്നതിൽ നൽകിയ സംഭാവനകളുടെ പേരിൽ അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും.

2023-ൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോലിന് അർഹമായ സ്ഥാനം നൽകിയപ്പോൾ അദ്ദേഹത്തെ നേരിട്ട് കാണാൻ സാധിച്ച അനുഭവം സ്മരിച്ച ശ്രീ മോദി, ഇന്ത്യയുടെ മഹത്തായ പാരമ്പര്യങ്ങളും ദേശീയ പ്രയാണവും തമ്മിലുള്ള അതിവിശിഷ്ടമായ ഒരു ബന്ധത്തെയാണ് അദ്ദേഹത്തിന്റെ ജീവിതവും കരകൗശലവിദ്യയും പ്രതിനിധീകരിക്കുന്നതെന്ന് പ്രസ്താവിച്ചു. കൂടാതെ, അദ്ദേഹത്തിന്റെ കുടുംബത്തിനും അഭ്യുദയകാംക്ഷികൾക്കും തൻ്റെ ഹൃദയം നിറഞ്ഞ അനുശോചനവും രേഖപ്പെടുത്തി.

എക്സിലെ (X) ഒരു കുറിപ്പിൽ പ്രധാനമന്ത്രി പങ്കുവെച്ചു:

“തിരു വുമ്മിടി എതിരാജ് ജിയുടെ നിര്യാണത്തിൽ അ​ഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. തമിഴ്‌നാട്ടിലെ ഒരു പ്രമുഖ കുടുംബത്തിൽ ജനിച്ച അദ്ദേഹം, മുൻ പ്രധാനമന്ത്രി നെഹ്‌റുവിന് സമർപ്പിച്ച ചരിത്രപ്രസിദ്ധമായ ചെങ്കോൽ (Sengol) നിർമ്മിക്കുന്നതിൽ നൽകിയ സംഭാവനകളുടെ പേരിൽ എന്നും ഓർമ്മിക്കപ്പെടും. വർഷങ്ങൾക്ക് ശേഷം, 2023-ൽ, ഞങ്ങളുടെ ​ഗവൺമെൻ്റിനാണ് പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോളിന് അർഹമായ സ്ഥാനം നൽകാനുള്ള ഭാഗ്യം ലഭിച്ചത്. ആ സമയത്ത്, തിരു വുമ്മിടി എതിരാജ് ജിയെ നേരിട്ട് കാണാനും നമ്മുടെ രാജ്യത്തിനും സംസ്‌കാരത്തിനും അദ്ദേഹം നൽകിയ സംഭാവനകൾക്ക് നന്ദി അറിയിക്കാനും എനിക്ക് സാധിച്ചു. അദ്ദേഹത്തിന്റെ ജീവിതവും കരകൗശലവിദ്യയും ഇന്ത്യയുടെ മഹത്തായ പാരമ്പര്യങ്ങളും നമ്മുടെ ദേശീയ പ്രയാണവും തമ്മിലുള്ള അതിവിശിഷ്ടമായ ഒരു ബന്ധത്തെയാണ് പ്രതിനിധീകരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിനും അഭ്യുദയകാംക്ഷികൾക്കും തൻ്റെ ഹൃദയം നിറഞ്ഞ അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.”

திரு உம்மிடி எத்திராஜ் அவர்களின் மறைவை அறிந்து மிகவும் வேதனையடைந்தேன். தமிழ்நாட்டை பூர்வீகமாகக் கொண்ட ஒரு பாரம்பரியமிக்க  குடும்பத்திலிருந்து வந்த இவர், முன்னாள் பிரதமர் நேருவுக்கு வழங்கப்பட்ட வரலாற்றுச் சிறப்புமிக்க செங்கோலை வடிவமைத்தமைக்காக என்றும் நினைவுகூரப்படுவார். பல ஆண்டுகளுக்குப் பின்பு, 2023-ல், புதிய நாடாளுமன்றக் கட்டடத்தில் அந்த செங்கோலுக்கு உரிய கௌரவத்தை வழங்கி சிறப்பிக்கும் வாய்ப்பு எங்கள் அரசுக்கு கிடைத்தது. அப்போது திரு உம்மிடி எத்திராஜ் அவர்களை சந்தித்து, நமது நாட்டிற்கும் கலாச்சாரத்திற்கும் அவர் ஆற்றிய பங்களிப்பிற்காக நன்றி தெரிவிக்கும் பாக்கியம் எனக்குக் கிடைத்தது. அவரது வாழ்க்கையும், கலைத்திறனும், இந்தியாவின் பெருமைமிக்க வளமான பாரம்பரியத்திற்கும் நமது நாட்டின் வளர்ச்சிப் பயணத்திற்கும் இடையிலான போற்றத்தக்க தொடர்பை பிரதிபலிக்கின்றன. அவரது குடும்பத்தினருக்கும், ஆதரவாளர்களுக்கும் எனது ஆழ்ந்த இரங்கலைத் தெரிவித்துக் கொள்கிறேன். ஓம் சாந்தி.”

***

NK