Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തുറമുഖ വികസനത്തിനായി ഇറാന് 150 മില്യണ്‍ ഡോളര്‍ വായ്പാ സഹായം


ഇറാനിലെ ഛബാഹര്‍ തുറമുഖം വികസിപ്പിക്കുന്നതിന് എക്‌സിം ബാങ്കില്‍ നിന്ന് 150 ദശലക്ഷം ഡോളര്‍ വായ്പ അനുവദിക്കുന്നതിനുള്ള കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ഇറാനിലെ പേര്‍ഷ്യന്‍ ഗള്‍ഫിന് പുറത്ത് സ്ഥിതി ചെയ്യുന്ന ഛബാഹര്‍ തുറമുഖം ഈ മേഖലയിലെ സമുദ്രം വഴിയുള്ള വാണിജ്യം വികസിപ്പിക്കുന്നതില്‍ ഗണ്യമായ പങ്ക് വഹിക്കുന്നു. ഈ മേഖലയില്‍ വാണിജ്യ സാന്നിദ്ധ്യം ഉറപ്പാക്കുന്നതിനും അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി വ്യാപാര ബന്ധങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും ഇന്ത്യ ഈ തുറമുഖവുമായി ചര്‍ച്ചകള്‍ നടത്തി വരുകയാണ്.