Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തേജസ് യുദ്ധവിമാനം വ്യോമസേനയുടെ ഭാഗമായതില്‍പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിമാനവും സന്തുഷ്ടിയും രേഖപ്പെടുത്തി


തേജസ് യുദ്ധവിമാനം വ്യോമസേനയുടെ ഭാഗമായതില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിമാനവും സന്തോഷവും രേഖപ്പെടുത്തി. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിനെയും (എച്ച്. എ.എല്‍) എയറോനോട്ടിക്കല്‍ ഡവലപ്‌മെന്റ് ഏജന്‍സിയെയും(എ.ഡി.എ) പ്രധാനമന്ത്രി അഭിനന്ദിച്ചു.

”തദ്ദേശീയമായി നിര്‍മ്മിച്ച തേജസ് യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായത് സമാനങ്ങളില്ലാത്ത രീതിയില്‍ നമ്മുടെ ഹൃദയത്തെ സന്തോഷവും അഭിമാനവും കൊണ്ട് നിറക്കുന്നു.

തേജസ് യുദ്ധവിമാനങ്ങളുടെ സന്നിവേശത്തിന് എച്ച്. എ.എല്ലിനെയും എ.ഡി.എയും ഞാന്‍ അഭിനന്ദിക്കുന്നു. തദ്ദേശീയ പ്രതിരോധ നിര്‍മാണരംഗത്ത് നമ്മുടെ നൈപുണ്യവും ശക്തിയുമാണ് ഇത് കാണിക്കുന്നത്”- പ്രധാനമന്ത്രി പറഞ്ഞു.