Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദലൈലാമയ്ക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി


ദലൈലാമയുടെ ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആശംസകൾ നേർന്നു. ദലൈലാമയുടെ സമാധാനത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശം ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ഒരു വഴികാട്ടിയായി നിലകൊള്ളുന്നുവെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

ആദരണീയനായ ദലൈലാമയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. അദ്ദേഹത്തിന്റെ സമാധാനത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശം ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ഒരു വഴികാട്ടിയായി നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ ധാർമ്മികവും ആത്മീയവുമായ കരുത്തും ആഗോള നന്മയോടുള്ള പ്രതിബദ്ധതയും പ്രശംസനീയമാണ്. അദ്ദേഹത്തിന് ദീർഘായുസ്സും ആയുരാരോഗ്യവുമുള്ള ഒരു ജീവിതം ആശംസിക്കുന്നു.

@DalaiLama

***

NK