Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബ്രസീലിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ശ്രീ. ലൂയിസ് ഇനാസിയോ ലുല ഡ സിൽവയെ അഭിനന്ദിച്ച് പ്രധാനമന്ത്രി


ബ്രസീലിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ശ്രീ. ലൂയിസ് ഇനാസിയോ ലുല ഡ സിൽവയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദ്യമായ അഭിനന്ദനങ്ങൾ അറിയിച്ചു.

ഇന്ത്യ-ബ്രസീൽ ബഹുമുഖ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി അദ്ദേഹവുമായി അടുത്ത് പ്രവർത്തിക്കാനുള്ള ആഗ്രഹം ശ്രീ മോദി പ്രകടിപ്പിച്ചു. വിവിധ മേഖലകളിലെ സഹകരണം ഇരുരാജ്യങ്ങളും ഒരുമിച്ച് കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഗ്ലോബൽ സൗത്തിന്റെ പൊതുവായ മുൻഗണനകൾ മുന്നോട്ട് കൊണ്ടുപോകാനും, ഏവരെയും ഉൾക്കൊള്ളുന്നതും തുല്യതയിലധിഷ്ഠിതവും സുസ്ഥിരവുമായ ഒരു ലോകത്തിനായി ഒരുമിച്ച് പ്രവർത്തിക്കാനും ഇരു രാജ്യങ്ങളും തുടർന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എക്‌സിലെ ഒരു കുറിപ്പിൽ പ്രധാനമന്ത്രി പങ്കുവെച്ചത്:

“വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ഉജ്ജ്വല വിജയം കൈവരിച്ച എന്റെ പ്രിയ സുഹൃത്ത്, പ്രസിഡന്റ് ലുലയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

ഇന്ത്യ-ബ്രസീൽ ബഹുമുഖ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി താങ്കളുമായി അടുത്ത് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

വിവിധ മേഖലകളിലെ നമ്മുടെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും, ഗ്ലോബൽ സൗത്തിന്റെ പൊതുവായ മുൻഗണനകൾ മുന്നോട്ട് കൊണ്ടുപോകാനും, ഏവരെയും ഉൾക്കൊള്ളുന്നതും തുല്യതയിലധിഷ്ഠിതവും സുസ്ഥിരവുമായ ഒരു ലോകം കെട്ടിപ്പടുക്കാനും നാം ഒരുമിച്ചുള്ള പ്രവർത്തനം തുടരും.

@LulaOficial”

***

SK