Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ മാരിടൈം ദിനത്തിൽ ഇന്ത്യയുടെ സമുദ്ര പൈതൃകത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി


ദേശീയ മാരിടൈം ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയുടെ സമ്പന്നമായ സമുദ്ര പൈതൃകത്തെ അനുസ്മരിക്കുകയും ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരുടെയും വിലമതിക്കാനാവാത്ത സംഭാവനകളെ അംഗീകരിക്കുകയും ചെയ്തു.

സമുദ്ര മേഖലയിലുള്ള വ്യക്തികളുടെ സമർപ്പണം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും വ്യാപാരത്തെയും കണക്റ്റിവിറ്റിയെയും ശക്തിപ്പെടുത്തുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.

രാജ്യത്തിന് സമ്പന്നമായ ഭാവി ഉറപ്പാക്കുന്നതിനായി സമുദ്ര മേഖലയിലെ അപാരമായ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ​ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി വീണ്ടും ഉറപ്പിച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

“ദേശീയ മാരിടൈം ദിനത്തിൽ ഇന്ത്യയുടെ സമുദ്ര പൈതൃകത്തെയും ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരുടെയും വിലമതിക്കാനാവാത്ത സംഭാവനകളെയും നമ്മൾ അനുസ്മരിക്കുന്നു. അവരുടെ സമർപ്പണം നമ്മുടെ സമ്പദ്‌വ്യവസ്ഥയെയും വ്യാപാരത്തെയും കണക്റ്റിവിറ്റിയെയും ശക്തിപ്പെടുത്തുന്നു.

സമ്പന്നമായ ഒരു ഭാവിക്കായി നമ്മുടെ സമുദ്ര മേഖലയുടെ അപാര സാധ്യതകൾ നാം പ്രയോജനപ്പെടുത്തുന്നത് തുടരും.”

***

SK