Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നഗരങ്ങളില്‍ കമ്പോസ്റ്റ് വ്യാപനത്തിനുള്ള നയത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


നഗരങ്ങളില്‍ കമ്പോസ്റ്റ് വ്യാപിപ്പിക്കുന്നതിനുള്ള നയത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

ഇതു പ്രകാരം നഗരങ്ങളിലെ കമ്പോസ്റ്റിന് ടണ്‍ ഒന്നിന് 1500 രൂപ നിരക്കില്‍ വിപണി സഹായം ലഭിക്കും. കര്‍ഷകര്‍ക്ക് കമ്പോസ്റ്റിന്റെ ചില്ലറ വിലയില്‍ കുറവുണ്ടാകും. മണ്ണില്‍ കാര്‍ബണും പോഷകഗുണവും ലഭിക്കുന്നതോടൊപ്പം നഗരം വൃത്തിയായിരിക്കാനും പദ്ധതി വഴിയൊരുക്കും. ഇക്കൊ-മാര്‍ക്ക് ഗുണനിലവാരത്തോടെ ഈ പരിസ്ഥിതി-സൗഹാര്‍ദ്ദ കമ്പോസ്റ്റ് കര്‍ഷകരില്‍ എത്തുകയും ചെയ്യും. ഗവണ്‍മെന്റ് വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും തങ്ങളുടെ ഉദ്യാന നിര്‍മ്മാണ പ്രവത്തികള്‍ക്ക് ഈ കമ്പോസ്റ്റ് ഉപയോഗിക്കും.