പിഎം ഇന്ത്യ
നദികളുടെ ബന്ധിപ്പിക്കല്‍ സംബന്ധിച്ച 2002ലെ 512-ാം റിട്ട് പെറ്റീഷന്‍ ( സിവില്‍), 2002ലെ 668-ാം നമ്പര്‍ റിട്ട് ഹര്‍ജി എന്നിവയുടെ അടിസ്ഥാനത്തില്‍ 27.2.2012നു സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ‘നദികള്‍ തമ്മിലുള്ള കൂട്ടിച്ചേര്‍ക്കല്‍ സംബന്ധിച്ച പ്രത്യേകസമിതി’രൂപീകരിച്ചതിനും നിലവിലെ സ്ഥിതിയെയും പുരോഗതിയും കുറിച്ചുള്ള റിപ്പോര്‍ട്ടിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നദികള്‍ തമ്മിലുള്ള മൂല്യവത്തായ കൂട്ടിച്ചേര്‍ക്കല്‍ പദ്ധതി സംബന്ധിച്ച് ഭാരത സര്‍ക്കാരിന്റെ 1980ലെ ദേശീയ പരിപ്രേക്ഷ്യ രൂപരേഖ പ്രകാരം മേല്‍നോട്ടം നടത്തുന്നതിന് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം സഹായകമാകും. നിലവിലെ സ്ഥിതിയെയും പുരോഗതിയേയും കുറിച്ച് നദികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതു സംബന്ധിച്ച പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭയുടെ അറിവിലേക്കായി എല്ലാ വര്‍ഷവും രണ്ട് തവണ സമര്‍പ്പിക്കും; സാധ്യമാകുന്നത്ര വേഗം രാജ്യതാല്‍പര്യം മാനിച്ച് പെട്ടെന്നും ക്രമപ്രകാരവും തീരുമാനങ്ങളെടുക്കല്‍ അത് എളുപ്പമാക്കും.