പിഎം ഇന്ത്യ
താഴെ പറയുന്ന ശുപാര്‍ശകള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരിച്ചു.
(എ) കരടു ബില്ലില്‍ നിര്‍ദേശിക്കുംവിധം ദേശീയ കൃഷി ഗ്രാമവികസന ബാങ്ക് ആക്റ്റ്, 1981ല്‍ ഭേദഗതി വരുത്തുന്നതിന്. ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ നബാര്‍ഡിന്റെ അംഗീകൃത മൂലധനം അയ്യായിരം കോടി രൂപയില്‍നിന്ന് 30,000 കോടി രൂപയായി ഉയര്‍ത്താനും ആവശ്യമെന്നു കണ്ടാല്‍ ആര്‍.ബി.ഐയുമായി ചര്‍ച്ച ചെയ്ത് ഈ തുക പിന്നെയും ഉയര്‍ത്താനും കേന്ദ്ര ഗവണ്‍മെന്റിനു സാധിക്കും.
(ബി) ആര്‍.ബി.ഐക്കു നബാര്‍ഡിലുള്ള ഓഹരികളില്‍ 0.4 ശതമാനം വരുന്ന 20 കോടി രൂപ മുല്യമുള്ള ഓഹരികള്‍ ഇന്ത്യാ ഗവണ്‍മെന്റിനു കൈമാറ്റം ചെയ്യുന്നതിന്.
അംഗീകൃത മൂലധനം വര്‍ധിപ്പിക്കുന്നത് നബാര്‍ഡിന് ദീര്‍ഘകാല ജലസേചന ഫണ്ട് സംബന്ധിച്ച കാര്യങ്ങളും സഹകരണ ബാങ്കുകള്‍ക്കു വായ്പ നല്‍കുന്നതു സംബന്ധിച്ച അടുത്തിടെയുള്ള മന്ത്രിസഭാ തീരുമാനവും നടപ്പാക്കാന്‍ സഹായകമാകും.