Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നഷ്ടത്തിലായ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബേണ്‍ സ്റ്റാന്‍ഡേര്‍ഡ് കമ്പനി ലിമിറ്റഡ് പൂട്ടുന്നതിനു മന്ത്രിസഭ അനുമതി നല്‍കി


 

പത്തു വര്‍ഷമായി ഭൗതിക, സാമ്പത്തിക പ്രകടനം മോശമാണെന്നതും ഭാവിയില്‍ പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യത കുറവാണെന്നതുമാണ് ഇത്തരമൊരു തീരുമാനത്തിലേക്കു നയിച്ചത്. ബി.എസ്.സി.എല്ലിനായി നീക്കിവെക്കേണ്ടിവരുന്ന പൊതുധനം ലാഭിക്കാനും അതു മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനും സാധിക്കും

റയില്‍വേ മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ ബേണ്‍ സ്റ്റാന്‍ഡേര്‍ഡ് കമ്പനി ലിമിറ്റഡ് (ബി.എസ്.സി.എല്‍.) പൂട്ടുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.
ഗവണ്‍മെന്റ് സാമ്പത്തികമായി ഉള്‍പ്പെടെ സഹായം നല്‍കിയിട്ടും കഴിഞ്ഞ പത്തു വര്‍ഷമായി ഭൗതിക, സാമ്പത്തിക പ്രകടനം മോശമായതിനാലും ഭാവിയില്‍ പുനരുദ്ധരിക്കപ്പെടാന്‍ സാധ്യത കുറവായതിനാലും ആണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ഈ നടപടി ബി.എസ്.സി.എല്ലിനായി നീക്കിവെക്കേണ്ടിവരുന്ന പൊതുധനം ലാഭിക്കാനും അതു മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനും സഹായകമാവും.
പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനും കടങ്ങള്‍ വീട്ടുന്നതിനുമായി ഒറ്റത്തവണ ഗ്രാന്റായി 417.10 കോടി രൂപ ഗവണ്‍മെന്റ് അനുവദിക്കും. ഇതോടൊപ്പം ഇന്ത്യാ ഗവണ്‍മെന്റ് (റയില്‍വേ മന്ത്രാലയം) നല്‍കിയ വായ്പകളില്‍ തിരിച്ചടയ്ക്കാനുള്ള 35 കോടി രൂപ എഴുതിത്തള്ളുകയും ചെയ്യും. സ്വയം വിരമിക്കല്‍ പദ്ധതി ബി.എസ്.സി.എല്ലിലെ 508 ജീവനക്കാര്‍ക്കു ഗുണം ചെയ്യും.

പശ്ചാത്തലം:
ബേണ്‍ കമ്പനിയും വന്‍കിട വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് വാഗണ്‍ കമ്പനി ലിമിറ്റഡും ദേശസാല്‍ക്കരിച്ചു പരസ്പരം ലയിപ്പിച്ചാണ് ബേണ്‍ സ്റ്റാന്‍ഡേര്‍ഡ് കമ്പനി ലിമിറ്റഡിനു രൂപം നല്‍കിയത്. 1994 ബോര്‍ഡ് ഓഫ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ റീകണ്‍സ്ട്രക്ഷന്റെ പരിഗണനയ്ക്കു വിടപ്പെട്ട കമ്പനിയെ 1995ല്‍ നഷ്ടത്തിലോടുന്ന ഒന്നായി പ്രഖ്യാപിച്ചു. മന്ത്രിസഭാ സാമ്പത്തിക കാര്യ സമിതിയുടെ അംഗീകാരത്തിനു വിധേയമായി 15/09/2010ന് കമ്പനിയുടെ ഭരണം വന്‍കിട വ്യവസായ മന്ത്രാലയത്തില്‍നിന്നും റെയില്‍വേ മന്ത്രാലയത്തിനു കൈമാറുകയുണ്ടായി. വാഗണുകളുടെ ഉല്‍പാദനവും അറ്റകുറ്റപ്പണിയും, ഉരുക്ക് ഉല്‍പാദനം എന്നീ പ്രവര്‍ത്തനങ്ങളാണു കമ്പനിയില്‍ നടന്നുവരുന്നത്.