Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാന്ജി ദേശ്മുഖിന്റെ ജന്മശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുത്ത് 2017 ഒക്ടോബര്‍ 11 ന് ന്യൂഡല്‍ഹിയിലെ ഐഎആര്‍ഐയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ഇന്ന് നാനാജി ദേശ്മുഖ്ജിയുടെ ജന്മശതാബ്ദി വേളയാണ് ഇന്ന്, കൂടാതെ അദ്ദേഹത്തിന്റെ വളരെയടുത്ത അനുയായി ആയിരുന്ന ലോകനായക് ജയപ്രകാശ് നാരായണന്റെയും ജന്മവാര്‍ഷിക വേളയാണ്. ഈ രണ്ട് മഹാത്മാക്കളും സ്വന്തം ജീവിതകാലം രാജ്യത്തിനു വേണ്ടി സമര്‍പ്പിക്കുമെന്ന് പവിത്രമായ പ്രതിജ്ഞയെടുത്തവരാണ്. രാജ്യത്തെ മറ്റുള്ളവരുടെയും മാതൃഭൂമിയുടെയും ക്ഷേമത്തിനു വേണ്ടി ആ പ്രതിജ്ഞ സാക്ഷാത്കരിക്കാന്‍ ജീവിതത്തിലെ ഓരോ നിമിഷവും അവര്‍ ചെവലഴിച്ചു. സ്വാതന്ത്ര്യസമര മുന്നേറ്റകാലത്ത് യുവജനങ്ങളുടെ പ്രചോദനമായിരുന്നു ലോകനായക് ജയപ്രകാശ് നാരായണന്‍. ക്വിറ്റിന്ത്യാ പ്രസ്ഥാനം 1942ല്‍ അതിന്റെ മൂര്‍ധന്യത്തിലെത്തി. മഹാത്മാ ഗാന്ധിയും സര്‍ദാര്‍ പട്ടേലും ഉള്‍പ്പെടെ ഉന്നത നേതാക്കളെയൊക്കെ ബ്രിട്ടീഷ് ഭരണാധികാരികള്‍ ജയിലില്‍ അടച്ചു. യുവാക്കളായിരുന്ന ജയപ്രകാശ്ജിയും ലോഹ്യാജിയും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു മുന്നോട്ടു വരികയും ആ കാലഘട്ടത്തിലെ യുവജനങ്ങളുടെ പ്രചോദനമായി അവര്‍ മാറുകയും ചെയ്തു.
സ്വാതന്ത്ര്യ സമരകാലത്തെ ജനനേതാവ് എന്ന നിലയില്‍ ജയപ്രകാശ്ജി യുവജനങ്ങളുടെ പ്രചോദനമായി മാറിയിരുന്നു. സ്വാതന്ത്ര്യലബ്ദിക്കു ശേഷം നിരവധി അതികായര്‍ അധികാരത്തിന്റെ ഇടനാഴികളില്‍ ഇടം തേടിയപ്പോള്‍ ജയപ്രകാശ് നാരായണന്‍ അധികാര രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിക്കുകയും അദ്ദേഹവും ഭാര്യ ശ്രീമതി പ്രഭാദേവിജിയും ഗ്രാമീണ വികസനത്തിന്റെയും പൊതുജനക്ഷേമത്തിന്റെയും പാത തെരഞ്ഞെടുക്കുകയും ചെയ്തു.
അക്കാലത്ത് നാനാജി ദേശ്മുഖിനെ രാജ്യത്തിന് അത്ര പരിചയമുണ്ടായിരുന്നില്ല. അടിയന്തരാവസ്ഥയ്ക്കു മുമ്പേതന്നെ ജയപ്രകാശ്ജി അഴിമതിക്കെതിരായ പോരാട്ടം നടത്തുകയും അഴിമതി കണ്ട് വേദനിച്ചും രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥര്‍ അഴിമതിയില്‍ മുഴുകിയതുകൊണ്ടും വീണ്ടുമൊരിക്കല്‍ക്കൂടി വിദ്യാര്‍ത്ഥി പ്രസ്ഥാനവുമായി കൈകോര്‍ക്കുകയും ചെയ്തപ്പോള്‍ നാനാജിദേശ്മുഖ് അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തിന് സമര്‍പ്പിച്ചു. ഗുജറാത്തിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് ജയപ്രകാശ് നാരായണന്‍ ഒരിക്കല്‍ക്കൂടി പൊതുജീവിതത്തിലേക്ക് വരികയും അത് ഡല്‍ഹിയിലെ ഗവണ്‍മെന്റിനെതിരെ വലിയ കലാപത്തിന് കാരണമാവുകയും ചെയ്തു. ജയപ്രകാശ്ജിയെ എങ്ങനെ തടയാം എന്നതിനേക്കുറിച്ച് പല ഗൂഢാലോചനകളും നടന്നു. പട്‌നയിലെ ഒരു പൊതുപരിപാടിക്കിടെ ജയപ്രകാശ്ജിക്കെതിരേ വലിയ ആക്രമണം നടത്തുന്നതുവരെയെത്തി കാര്യങ്ങള്‍. ആ സമയത്ത് നാനാജി ദേശ്മുഖ് ആണ് അദ്ദേഹത്തിന്റെ തൊട്ടടുത്ത് നിന്നിരുന്നത്. കനത്ത പ്രഹരം തടയാന്‍ അദ്ദേഹം ജയപ്രകാശ്ജിയുടെ മുഖത്തിനു നേരേ കൈ ഉയര്‍ത്തി. എല്ലുകള്‍ പൊട്ടിയെങ്കിലും ആക്രമണത്തില്‍ നിന്ന് ജയപ്രകാശ്ജിയെ രക്ഷിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. അതാണ് നാനാജി ദേശ്മുഖിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കപ്പെടാന്‍ ഇടയാക്കിയ ഒരു സന്ദര്‍ഭം. ജീവിതത്തിലുടനീളം നാനാജി ജീവിച്ചത് രാജ്യത്തിനു വേണ്ടിയാണ്. ദീന്‍ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ രാജ്യത്തിനു വേണ്ടി ജീവിക്കാനുറച്ച ദമ്പതികളെ അദ്ദേഹം മെനഞ്ഞെടുക്കുകയും ഏതു സാഹചര്യത്തിലും രാജ്യത്തിനു വേണ്ടി നിലകൊള്ളുന്നവരാകാനുള്ള ആശയത്തിലേക്ക് യുവജനങ്ങളെ ക്ഷണിക്കുകയും ചെയ്തു. അത്തരം നൂറുകണക്കിന് ദമ്പതികള്‍ മുന്നോട്ടു വന്നു. അവരെ അദ്ദേഹം ഗ്രാമീണ വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വിന്യസിച്ചു. മൊറാര്‍ജിഭായി പ്രധാനമന്ത്രിയായ ജനതാ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മന്ത്രിസഭാംഗമാകാന്‍ നാനാജി ദേശ്മുഖിനെ ക്ഷണിച്ചു. ജയപ്രകാശ്ജിയുടെ കാലടികള്‍ പിന്തുടര്‍ന്ന് നാനാജിയും വിനയത്തോടെ ആ ക്ഷണം നിരസിക്കുകയും അറുപത് വയസ്സിനു ശേഷം രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് പിന്‍മാറി വിശ്രമജീവിതത്തിലേയ്ക്ക് പോവുകയും ചെയ്തു. മൂന്നര പതിറ്റാണ്ടു കാലത്തോളം ഗ്രാമീണ വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി അദ്ദേഹം ജീവിതം സമര്‍പ്പിച്ചു. അതിന്റെ ഭാഗമായി ചിത്രകൂടം എന്ന കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു.
മഹാത്മാ ഗാന്ധി കാട്ടിത്തന്ന പാത പിന്തുടര്‍ന്ന് എങ്ങനെ മുന്നോട്ടു പോകാമെന്നും എങ്ങനെ ഗ്രാമങ്ങളെ സ്വായാശ്രിതമാക്കാമെന്നും ഗ്രാമങ്ങളെ എങ്ങനെ പട്ടിണി മുക്തമാക്കാമെന്നും രോഗമുക്തമാക്കാമെന്നുമുള്ള മഹാത്മാക്കളുടെ സ്വപ്‌നം പോലെ ഗ്രാമീണ വികസനത്തില്‍ ജനപങ്കാളിത്തം വര്‍ധിപ്പിക്കുന്ന നിരവധി ചുവടുവയ്പുകള്‍ നടത്താന്‍ നാനാജി ദേശ്മുഖ് ജന്മശതാബ്ദി വേളയില്‍ കേന്ദ്ര ഗവണ്‍മെന്റിന് സാധിച്ചുവെന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ഇന്നുപോലും ജാതീയത നമ്മുടെ ഗ്രാമങ്ങളെ തകര്‍ത്ത് ഗ്രാമീണ സ്വപ്‌നങ്ങളെ ഛിന്നഭിന്നമാക്കുകയും ചെയ്യുന്നു. ജാതിക്ക് അതീതമായി ചിന്തിച്ച് നമ്മുടെ ഗ്രാമങ്ങളെ എങ്ങനെ ഐശ്വര്യപൂര്‍ണമാക്കാം, ഗ്രാമങ്ങളെ എല്ലാവരുടേതുമാക്കി മാറ്റിയെടുത്ത് ക്ഷേമത്തിനു വേണ്ടി എല്ലാവരുടെയും കൂട്ടായ്മയുടെ പ്രതിജ്ഞ എങ്ങനെ സാധ്യമാക്കാം. പൊതുപങ്കാളിത്ത അടിസ്ഥാനത്തില്‍ ഗ്രാമീണ വികസനത്തിനു കുതിപ്പേകാന്‍ കേന്ദ്ര ഗവണ്‍മെന്റ് നിരവധി ചുവടുവയ്പുകള്‍ നടത്തുകയാണ്. ഗ്രാമീണ ജീവിതത്തേക്കുറിച്ച് ചിന്തിക്കുന്നവരും ഗ്രാമീണ ജീവിതത്തിന് സംഭാവനകള്‍ നല്‍കിയവരും ഗ്രാമീണ സമ്പദ്ഘടനയും കാര്‍ഷിക ജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ വൈദഗ്ധ്യം നേടിയവരുമായ 300 പേര്‍ ഇന്നലെ മുഴുവന്‍ ഇവിടെ വിവിധ ഗ്രൂപ്പുകളായി ആധുനിക പശ്ചാത്തലത്തില്‍ ഗ്രാമങ്ങളെ വികസിപ്പിക്കുന്നതിനേക്കുറിച്ച് ചര്‍ച്ച ചെയ്തു, അതിന്റെ സാരാശം ഉള്‍ക്കൊള്ളുന്ന ഒരു വീഡിയോ അല്‍പ്പം മുമ്പ് പ്രദര്‍ശിപ്പിക്കുകയും ചെയ്തു. കേന്ദ്ര ഗവണ്‍മെന്റ് ആ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുയും ഗൗരവവത്തിലെടുക്കുകയും നടപ്പാക്കുകയും ചെയ്യുമെന്ന് ഉറപ്പ് നല്‍കുന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ ദ്ധതികളില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തും. ഈ കൂടിയാലോചനകളും ചര്‍ച്ചകളും ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയുടെ ഗ്രാമീണ ജീവിതത്തെ ഇത്തരമൊരു ജനകീയ വേദിയില്‍ എത്തിച്ചിരിക്കുന്നു. രാജ്യത്തെ വിവിധ മുക്കുമൂലകളില്‍ നിന്നുള്ളവര്‍ എത്തുന്നു. വ്യത്യസ്ഥ പ്രദേശങ്ങളിലെ പ്രകൃതം വ്യത്യസ്ഥമാണ്, അവരുടെ പ്രശ്‌നങ്ങള്‍, അവരുടെ വിഭവങ്ങളും പ്രശ്‌നങ്ങളും വ്യത്യസ്ഥം. ഒരു ഗ്രാമത്തിന്റെ വികസനം അതിന്റെ വേരുകളുമായി, അതിന്റെ ഇഷ്ടങ്ങളും പ്രവണതകളും പ്രകൃതവുമനുസരിച്ച് കണ്ണി ചേര്‍ത്താല്‍ സുസ്ഥിര വളര്‍ച്ചയ്ക്ക് അതൊരു ഉറപ്പാകും. ചിലപ്പോള്‍ പുറത്തുനിന്നുള്ള കാര്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള ധൈര്യം സംഭരിക്കാന്‍ ഗ്രാമീണ ജീവിതത്തിനു കഴിയാറില്ല. ഗ്രാമീണ ജീവിതം ആ കാര്യങ്ങളെ വിദേശഘടകം പോലെയാണ് കണക്കാക്കുക എന്നതാണ് സംഘര്‍ഷം സൃഷ്ടിക്കുന്നത്. അതുകൊണ്ട് ഗ്രാമീണ ജനതയ്ക്ക് പരിചിതവും ഉചിതവുമായ സ്വന്തം ഗ്രാമീണ കരുത്തും ശേഷിയും മുഖവിലയ്‌ക്കെടുക്കുന്ന വികസന മാതൃക രൂപപ്പെടുത്തുക നമ്മുടെ പ്രയത്‌നമായിത്തീരുകയാണ്. അത് ചെറിയ പരിഷ്‌കരണം ആവശ്യപ്പെടുന്നു. ആ കാര്യത്തിനു വേണ്ടി സാമ്പത്തിക കാഴ്ചപ്പാടില്‍ നിന്നും സാങ്കേതികവിദ്യയുടെ കാഴ്ചപ്പാടില്‍ നിന്നും ഒരു പിന്തുണാ സംവിധാനം വേണ്ടതുണ്ട്. അത് ശക്തിപ്പെടുത്താന്‍ നാം ശ്രമിച്ചാല്‍ ഗ്രാമം വേഗത്തില്‍ അക്കാര്യം ഉള്‍ക്കൊള്ളും. വികസനയാത്ര ഗ്രാമം സ്വന്തം നിലയ്ക്കുതന്നെ പൂര്‍ണമായി ഏറ്റെടുക്കുകയും അത് സുസ്ഥിര വികസനത്തിന് ഒരു ഉറപ്പായിത്തിരുകയും ചെയ്യും. നിങ്ങളുടെ കൂടിയാലോചനകള്‍ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതും ആ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊള്ളുന്നതുമാണ്. വികസനത്തിനു വേണ്ടിയുള്ള സന്നദ്ധത ഒട്ടും മതിയാകില്ല എന്നത് നാം മനസില്‍ സൂക്ഷിക്കണം. നമ്മുടെ കര്‍മം സമയബന്ധിതമായി നാം ചെയ്യുകയാണെങ്കില്‍, നമ്മുടെ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കുള്ള കാര്യങ്ങള്‍, ആരെയാണോ ഉദ്ദേശിക്കുന്നത് അവര്‍ക്കുവേണ്ടി നാം പൂര്‍ണമായി നടപ്പാക്കുകയാണെങ്കില്‍, ആ ലക്ഷ്യങ്ങളില്‍ വെള്ളം ചേര്‍ക്കാതെ തുടങ്ങുകയും സമയബന്ധിതമായി നടപ്പാക്കാന്‍ ശ്രമിക്കുകയും താല്‍ക്കാലിക ഫലം നോക്കുന്നതിനു പകരം അനന്തരഫലത്തെ അടിസ്ഥാനമാക്കുകയും വേണം.
നല്‍കിയ തുക മാത്രം പോരെങ്കിലും ഇത്തരത്തിലുള്ള ധന വിനിയോഗദത്തിന് ഒരു മാതൃകയാണ്, അത് നാം നേടുകയും ചെയ്തു. നാം ഒരു കൂട്ടായ യത്‌നം നടത്തുകയും നാം അത് സമയബന്ധിതമായി നടത്തുകയും ചെയ്താല്‍ 2022ല്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ നമ്മുടെ വികസനത്തിന്റെ ഗതി അതിവേഗത്തിലാവുകയും അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കാത്തിരിക്കുന്ന ഗ്രാമീണ ജീവിതങ്ങളില്‍ കഴിഞ്ഞ എഴുപത് വര്‍ഷമായി ഉണ്ടാകാത്ത മാറ്റങ്ങളുണ്ടാവുകയും ചെയ്യുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. നഗരത്തിലുള്ളവര്‍ക്ക് ലഭിക്കുന്ന അതേ സൗകര്യങ്ങള്‍ ഗ്രാമത്തിലുള്ളവര്‍ക്കും ജീവിക്കാന്‍ ഇന്ന് ആവശ്യമുണ്ട്. നഗരങ്ങളില്‍ ലഭിക്കുന്ന അതേ സൗകര്യങ്ങള്‍ ഗ്രാമങ്ങളിലും വേണം. നഗരങ്ങളില്‍ വൈദ്യുതിത്തിളക്കമുണ്ടെങ്കില്‍ അതേപോലെ ഗ്രാമങ്ങളിലുമുണ്ടാകണം, നഗരങ്ങളിലുള്ളവര്‍ക്ക് ആഗ്രഹിക്കുമ്പോഴൊക്കെ ടി വി കാണാന്‍ സാധിക്കുന്നുണ്ടെങ്കില്‍ ഗ്രാമവാസികള്‍ക്കും അതേ സൗകര്യം വേണം. നഗരത്തിലെ വിദ്യാര്‍ത്ഥിക്ക് പരീക്ഷണത്തിന് സ്‌കൂളിലെ ലബോറട്ടറയില്‍ പോകാനാകുമെങ്കില്‍ ആ അവസരം ഗ്രാമീണ വിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കണം. ആധുനിക കമ്പ്യൂട്ടര്‍ മുഖേന നഗരത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതികവിദ്യാഭ്യാസം ലഭിക്കുന്നുവെങ്കില്‍ ഗ്രാമീണ വിദ്യാര്‍ത്ഥികള്‍ക്കും അതേ അവസരം ലഭിക്കണം. സാങ്കേതികവിദ്യാ രംഗത്ത് വികസിക്കാന്‍ അവര്‍ക്കും അതേ അവസരം ലഭിക്കണം.
ഈ ദിവസങ്ങളില്‍, പലപ്പോഴും അധ്യാപകര്‍ ഗ്രാമങ്ങളില്‍ താമസിക്കാന്‍ സന്നദ്ധരല്ല, ഡോക്ടര്‍മാര്‍ക്ക് രാത്രിയില്‍ തിരിച്ചുപോകണം; എന്നാല്‍ പൈപ്പ് വെള്ളവും ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും എല്ലാ സമയത്തും വൈദ്യുതിയും പാചകവാതകവും പോലെ നഗരത്തില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ ഗ്രാമങ്ങളിലും ലഭ്യമാക്കാന്‍ കഴിഞ്ഞാല്‍ ഗ്രാമീണ ജനതയുടെ ജീവിതത്തിലും ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാവുകയും അത് ഗ്രാമങ്ങളില്‍ താമസിക്കാന്‍ ആളുകള്‍ക്ക് പ്രോല്‍സാഹനമാവുകയും ചെയ്യും. ഒരു അധ്യാപകന്‍ ഗ്രാമത്തില്‍ താമസിച്ചാല്‍, ഒരു ഡോക്ടറോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ ഗ്രാമങ്ങളില്‍ താമസിച്ചാല്‍ അവരുടെ സാന്നിധ്യം ഗ്രാമീണജീവിതത്തില്‍ മാറ്റമുണ്ടാക്കാനുള്ള വലിയ കാരണമാകും. അതുകൊണ്ടാണ് മഹാത്മാ ഗാന്ധിയുടെ സ്വപ്‌നങ്ങള്‍ പിന്തുടര്‍ന്നും ദീന്‍ദയാല്‍ ഉപാധ്യായയുടെ അധ്യാപനങ്ങള്‍ പിന്തുടര്‍ന്നും നാനാജി, ജയപ്രകാശ്ജി എന്നിവരെപ്പോലുള്ളവര്‍ ജീവിച്ച ആദര്‍ശങ്ങള്‍ പിന്തുടര്‍ന്നും ഗ്രാമീണ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കാനുള്ള നിര്‍ണായക ദിശയില്‍ നീങ്ങാനുള്ള ശ്രമം നാം നടത്തുന്നത്.

നമ്മുടെ രാജ്യത്തെ വിഭവങ്ങളുടെ കുറവുകൊണ്ട് ഒടുവിലത്തെ ആള്‍ക്കും എല്ലാം ലഭ്യമാക്കാന്‍ നാം പ്രാപ്തരല്ലാതാകുന്നു; കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കിയ ശേഷം ഇത്തരം വാദങ്ങള്‍ എനിക്ക് ബോധ്യപ്പെടുന്നില്ല. രാജ്യത്തെ അവസാനത്തെ ആള്‍ക്കും അവരുടെ അവകാശങ്ങള്‍ നല്‍കണമെന്നുണ്ടെങ്കില്‍ അതിനുള്ള വിഭവങ്ങളുടെ കുറവ് രാജ്യത്തില്ല. എന്തെങ്കിലും പോരായ്ക ഇവിടെയുണ്ടെങ്കില്‍ അത് നല്ല ഭരണ നിര്‍വഹണത്തിന്റേതാണ്. നല്ല രീതിയില്‍ ഭരണനിര്‍വഹണം നടക്കുകയും സര്‍ക്കാര്‍ സംവിധാനം സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പ്രതിജ്ഞാബദ്ധമായിരിക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളില്‍ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കാണാം. നിങ്ങള്‍ എംഎന്‍ആര്‍ഇജിഎ നോക്കൂ, എംഎന്‍ആര്‍ഇജിഎയ്ക്ക് അതിന്റെ സവിശേഷ രീതിയുണ്ട്, അത് ഗ്രാമങ്ങളിലെ പാവപ്പെട്ട ജനതയ്ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ സജ്ജീകരണം ചെയ്യുന്നു. എന്നാല്‍ ആ സംസ്ഥാനങ്ങളില്‍ കൂടുതല്‍ പട്ടിണിയും കുറവ് ജോലിയുമാണ് ഉള്ളത് എന്നാണ് അനുഭവത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഏതായാലും ആ സംസ്ഥാനങ്ങളില്‍ ദാരിദ്ര്യം വളരെക്കൂടുതലല്ല, പക്ഷേ, സംസ്ഥാനം കര്‍മനിരതമെങ്കില്‍, അവിടെ സദ്ഭരണമുണ്ടെങ്കില്‍ അവര്‍ നല്ല പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും കൂടുതലാളുകളെ ചേര്‍ക്കുകയും കൂടുതല്‍ ജോലികള്‍ ഏറ്റെടുക്കാന്‍ പ്രാപ്തരാവുകയും ചെയ്യും. എന്തുകൊണ്ടെന്നാല്‍, ഗ്രാമീണ വികസനത്തിന് സദ്ഭരണത്തില്‍ ഊന്നുക എന്നത് നമ്മുടെ സര്‍ക്കാരിന്റെ തുടര്‍ യത്‌നമാണ്.
ഡിജിറ്റല്‍ ഡാഷ് ബോര്‍ഡ്- ദിഷ ( disha) – നിങ്ങള്‍ക്കു വേണ്ടി അവതരിപ്പിച്ചത്, സദ്ഭരണത്തിനുള്ള പ്രധാന ചുവടാണ് ഇന്ന്. എല്ലാത്തിനും കേന്ദ്ര മേല്‍നോട്ടം സാധിക്കും, അതിന്റെ കുറവുകൊണ്ട് ഒരു വ്യവസ്ഥാപിത സമയത്തിനുള്ളില്‍ കാര്യങ്ങള്‍ അവലോകനം ചെയ്യാനാകുന്നതും അതില്‍ കുറവു വന്നാല്‍ അത് തിരുത്താുള്ള നടപടികള്‍ സ്വീകരിക്കുകയും നയപരമായ പ്രശ്‌നമുണ്ടെങ്കില്‍ നയം പരിഷ്‌കരിക്കുകയും വ്യക്തിയാണ് പ്രശ്‌നമെങ്കില്‍ ആ വ്യക്തിയെ തിരുത്തുകയും ചെയ്യണം. എന്നാല്‍ ഈ ദിഷ ഡാഷ്‌ബോര്‍ഡിന്റെ അഭാവത്തില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളുമായും ഈ മേല്‍നോട്ട സംവിധാനം ബന്ധപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഒന്നാമത്തെ കാര്യം. കേന്ദ്ര സര്‍ക്കാരിന്റെ കാഴ്ചപ്പാട് സജ്ജീകരിക്കാന്‍ നാം പ്രാപ്തരാണെങ്കില്‍ സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളും നമ്മുടെ പാര്‍ലമെന്റ് അംഗങ്ങളും ജില്ലാ ഘടകങ്ങളും ഒറ്റ നൂലില്‍ കോര്‍ത്തതു പോലെയാണെങ്കില്‍ നാം ആഗ്രഹിക്കുന്ന തരത്തില്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ അവര്‍ക്കുള്ള ഫലമുണ്ടാകും. അതുകൊണ്ടാണ് ഈ ദിഷ ഡാഷ്‌ബോര്‍ടിലൂടെ ജനപ്രതിനിധികളെ സജീവമായി കൂട്ടിച്ചേര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ ഈ പ്രധാനപ്പെട്ട പ്രവര്‍ത്തി ചെയ്യുന്നത്. ജില്ലാ ഘടകങ്ങളുമായിച്ചേര്‍ന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ ഈ പദ്ധതികളെല്ലാം അവലോകനം ചെയ്യുന്നു. ആവശ്യങ്ങള്‍ക്കനുസരിച്ച് മുന്‍ഗണന നിശ്ചയിക്കുന്നു. കാര്യങ്ങള്‍ ഇവിടെ നിന്ന് അടിച്ചേല്‍പ്പിക്കുന്നില്ല. ഇത് ജോലികള്‍ വേഗത്തിലാക്കാന്‍ കാരണമായിത്തീരുന്നു. എത്രയാളുകള്‍ വോട്ട് ചെയ്യുന്നുവെന്നതും എത്രപേര്‍ അതിനായി പോകുന്നുവെന്നതുമല്ല ജനാധിപത്യത്തിന്റെ വിജയം. നിര്‍ഭാഗ്യവശാല്‍ കുറേ വര്‍ഷങ്ങളായി ഈ കാര്യങ്ങളില്‍ മാത്രമായി നമ്മുടെ ജനാധിപത്യം പരിമിതപ്പെട്ടു പോയിരിക്കുന്നു. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ പോളിംഗ് ബൂത്തില്‍ പോകുന്നു, പെട്ടിയില്‍ ബാലറ്റ് പേപ്പര്‍ നിക്ഷേപിക്കുകയോ ബട്ടണ്ട അമര്‍ത്തുകയോ ചെയ്യുന്നു. ഏത് സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെടുന്നോ, ഏത് സംവിധാനം തെരഞ്ഞെടുക്കപ്പെടുന്നോ, ഏത് പഞ്ചായത്ത് തെരഞ്ഞെടുക്കപ്പെടുന്നോ അവര്‍ അഞ്ച് വര്‍ഷത്തേക്ക് നമ്മുടെ ഭാഗധേയം നിശ്ചയിക്കുന്നു. ജനാധിപത്യം ഇതില്‍ മാത്രമായി പരിമിതപ്പെടാന്‍ പാടില്ലെന്ന് ഞാന്‍ കരുതുന്നു. നിങ്ങളുടെ അഭീഷ്ടപ്രകാരമുള്ള ഒരു സര്‍ക്കാരിനെ തെരഞ്ഞെടുക്കുക എന്നാണ് ജനാധിപത്യത്തിന്റെ ഒരു പ്രധാന ദൗത്യം. എന്നാല്‍ സ്വന്തം ജനതയുടെ പങ്കാളിത്തത്തോടെ രാജ്യം ഭരിക്കുമ്പോഴാണ് ജനാധിപത്യം വിജയം കാണുക. ഗ്രാമത്തിന്റെ വികസന യാത്ര നിര്‍ബന്ധമായും പൊതുജന പങ്കാളിത്തത്തോടെ മുന്നോട്ടു കൊണ്ടുപോകണം, അതിന് സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള സംഭാഷണം പ്രധാനമാണ്. ജീവിതത്തേക്കുറിച്ചുള്ള സംഭാഷണം ഉണ്ടാകണം. ശരിയായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ മുകളില്‍ നിന്നു താഴേയ്ക്കുണ്ടാകണം, ശരിയായ വിവരം താഴെ നിന്ന് മുകളിലേക്കുണ്ടാകണം. ഈ രണ്ടു വഴിക്കുളള മാര്‍ഗ്ഗം മികച്ചതാണെങ്കില്‍പ്പിന്നെ ആസൂത്രണങ്ങളും നയങ്ങളും ബഡ്ജറ്റ് വിഹിതം നല്‍കലുമെല്ലാം ശരിയായ ഇടത്ത് കേന്ദ്രീകരിക്കും. ഇന്നിപ്പോള്‍ ഒരു മൊബൈല്‍ ആപ്പ് വഴി സ്വന്തം മൊബൈല്‍ ഫോണിലൂടെ ഒരു ഗ്രാമവാസിക്ക് ശരിയായ വിവരം അയയ്ക്കാനാകും. അവസാനത്തെ ആളിലേക്കും മുകളില്‍ നിന്ന് ശരിയായ മാര്‍ഗ്ഗനിര്‍ദേശം ഉണ്ടാവുമ്പോള്‍ പ്രാദേശിക സര്‍ക്കാരിനോട് ഗ്രാമവാസി ചോദിക്കും: സര്‍, ഇതാണ് പദ്ധതിയെങ്കിലും എന്റെ മൊബൈല്‍ ഫോണ്‍ പറയുന്നത് ഈ പദ്ധതി വ്യത്യസ്ഥമാണ് എന്നാണ്. എന്തുകൊണ്ടാണ് ഇവിടെ ഇത് നടപ്പാക്കാതിരുന്നത് എന്ന് നിങ്ങള്‍ പറയൂ. പൊതുജന അവബോധം ഉണ്ടാക്കുന്നതിന് തികച്ചും വലിയ ദൗത്യം സഫലമാക്കാനാണ് നാം ശ്രമിക്കുന്നത്. ജനങ്ങളുമായുള്ള ആശയവിനിമയം വര്‍ധിപ്പിക്കുന്നതിലൂടെ ജോലിക്ക് ദിശ നല്‍കുകയും സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ മൊബൈല്‍ ആപ്പിന്റെ ആവശ്യം മനസ്സിലാക്കുകയും ചെയ്യുന്നു.
ഇന്നു പോലും, രാജ്യമെമ്പാടും നിരവധി കാര്യങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നു. അതേവഴിയില്‍ കൃഷി വകുപ്പിന്റെ ഫോണെമിക്‌സ് സെന്ററിന്റെ ഒരു പ്രധാന തൊഴില്‍ കേന്ദ്രം ഇന്ന് ഉദ്ഘാടനം ചെയ്തിരിക്കുന്നു. കന്നുകാലി വളര്‍ത്തലും കാര്‍ഷിക മേഖലയുമാണ് ഇന്ന് നമ്മുടെ ഗ്രാമീണ സമ്പദ്ഘടനയുടെ കേന്ദ്ര ബിന്ദുക്കള്‍. പക്ഷേ, അതിനൊപ്പംതന്നെ നമ്മുടെ ഗ്രാമീണ കൈത്തൊഴിലുകാരനും ഗ്രാമീണ സമ്പദ്ഘടനയില്‍ വലിയ സംഭാവന ചെയ്യാനുണ്ട്. അത് കൃഷിയോ കന്നുകാലി വളര്‍ത്തലോ കൈത്തറിയോ കരകൗശലവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരോ ആകട്ടെ, അവരുമായി ചേര്‍ന്ന് നമ്മുടെ സമ്പദ്ധടനയുടെ തൂണുകളെ ബലപ്പെടുത്താനാണ് നാം പ്രവര്‍ത്തിക്കുന്നത്. സ്വാതന്ത്ര്യത്തിന് 75 വയസ്സാകുന്ന 2022ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ നാം ദൃഢചിത്തരാണ്, നാം അതിനു വേണ്ടിയാണ് ശ്രമിക്കുന്നത്. ഒരുവശത്ത് കര്‍ഷകന്റെ നിക്ഷേപച്ചെലവ് കുറയ്ക്കുകയും മറുവശത്ത് കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുകയും വേണം. ഈ രണ്ടു കാര്യങ്ങളുമായും നാം മുന്നോട്ടു പോവുകയും ആധുനികതയിലേക്ക് മുന്നേറുകയും സാങ്കേതികവിദ്യയുടെ സഹായം സ്വീകരിക്കുകയും വേണം. കാലികളുടെ എണ്ണം കുറവാണെങ്കിലും പാല്‍ ഉല്‍പ്പാദനം ഉയരണം. പ്രതിശീര്‍ഷ പാലുല്‍പ്പാദനം കുറയ്ക്കാനുള്ള ശ്രമം സമ്പദ്ഘടനയ്ക്ക് സഹായകമാകും.
രാസ മെഴുകിന്റെ സ്ഥാനത്ത് തേനീച്ച മെഴുകിന്റെ ആവശ്യകത ലോകമാകെത്തന്നെ വര്‍ധിച്ചിരിക്കുകയാണ്. രാസ മെഴുകിനു പകരം ലോകത്തെമ്പാടും ജനങ്ങള്‍ തോനീച്ച മെഴുകിനു വേണ്ടിയാണ് ശ്രമിക്കുന്നത്. നാം ഗ്രാമങ്ങളില്‍ തേനീച്ച വളര്‍ത്തല്‍ പ്രോല്‍സാഹിപ്പിക്കുകയും ശാസ്ത്രീയമായ തേനീച്ച വളര്‍ത്തല്‍ കന്നുകാലി വളര്‍ത്തലുമായി കൂട്ടിച്ചേര്‍ക്കുകയും ചെയ്താല്‍ അത് അധിക വരുമാന സാധ്യത വര്‍ധിപ്പിക്കും. ജനങ്ങള്‍ രാസ മെഴുക് വാങ്ങുമ്പോഴും തേനീച്ച മെഴുകിന് വലിയ വിപണിയുണ്ട്. ശരിയായ ദിശയില്‍ നീങ്ങുകയാണെങ്കില്‍ ആ വലിയ വിപണി നേടിയെടുക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും.
ഇനി മീന്‍പിടുത്തമായാലും കോഴി വളര്‍ത്തലായാലും കന്നുകാലി വളര്‍ത്തലോ കൃഷിയോ ആയാലും കന്നുകാലി വളര്‍ത്തലിനും കൃഷിക്കുമൊപ്പം തടി കൃഷി കൂട്ടിച്ചേര്‍ത്താലും വയലരികുകളില്‍ നമ്മുടെ രാജ്യം ഇറക്കുമതി ചെയ്യുന്നതരം തടികളുടെ മരങ്ങള്‍ വച്ചപിടിപ്പിച്ചാലും അത് നമ്മെ ഇറക്കുമതിയില്‍ നിന്ന് രക്ഷിക്കുകയും നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ കൂടുതല്‍ സമ്പാദിക്കാന്‍ പ്രാപ്തരാവുകയും ചെയ്യും. ഞങ്ങള്‍ കുടുംബങ്ങളില്‍ ഒരിക്കലും പ്രതിന്ധി അഭിമുഖീകരിക്കുന്നില്ലെന്ന് അപ്പോള്‍ അവര്‍ പറയും. അഞ്ച് മുതല്‍ പത്ത് വരെ വര്‍ഷം കഠിനാധ്വാനം ചെയ്താല്‍ ഫലം താനേ വന്നുചേരും. സമഗ്ര സംയോജിത സമീപനത്തോടെ കൂടുതല്‍ ഗ്രാമീണ വികസനത്തിനു വേണ്ടിയാണ് നാം പ്രവര്‍ത്തിക്കുന്നത്.
സമയത്തു തീര്‍ക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ചില ജോലികള്‍ നാം ചെയ്യുന്നത്.
അഴുക്കും അശ്ലീലവും മുമ്പ് ഗ്രാമീണ ജീവിതത്തിന്റെ ഭാഗമായിരുന്നു. ജനങ്ങള്‍ സഹനം തുടരുകയും ഇത് തങ്ങളുടെ പ്രദേശമാണെന്ന് അവര്‍ മനസിലാക്കുകയും ചെയ്തു. ക്രമേണ അവര്‍ കാര്യങ്ങള്‍ തിരിച്ചറിയുകയും മാറാന്‍ തുടങ്ങുകയും ചെയ്തു. ഗ്രാമങ്ങളിലെ അമ്മമാരുടെയും സഹോദരിമാരുടെയും അന്തസ്സിനു വേണ്ടി വെളിയിട വിസര്‍ജ്ജന മുക്ത പ്രചാരണം തുടങ്ങി. സമയബന്ധിതമായി കക്കൂസുകള്‍ നിര്‍മിക്കാന്‍ ആരംഭിച്ചു. ഇന്നിപ്പോള്‍, ഇന്നല വരെ നാം അവരെ കക്കൂസുകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചിരുന്ന സ്ഥാനത്ത് അവര്‍ വീടുകളുടെ അന്തിസ്സിനു വേണ്ടി നിലകൊള്ളുന്ന തരത്തില്‍ സാഹചര്യം മാറിയിരിക്കുന്നു. വീടിന്റെ അന്തസ് കക്കൂസുകളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ കക്കൂസുകള്‍ നിര്‍മിക്കുന്നതിനേക്കാള്‍ മഹത്തായ ആദരം അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും വേണ്ടി നമുക്ക് നല്‍കാനില്ല. വിസര്‍ജ്ജനത്തിനു വേണ്ടി സൂര്യന്‍ അസ്തമിക്കാനും സൂര്യോദയമാകാനും കാത്തിരിക്കേണ്ട സ്ഥിതിയാണ് നമ്മുടെ അമ്മ, പെങ്ങന്മാര്‍ക്ക്. പകല്‍സമയത്ത് പ്രകൃതിയുടെ വിളിയുണ്ടായാല്‍ നമ്മുടെ അമ്മ, പെങ്ങന്മാര്‍ക്ക് അതെത്ര വേദനാപൂര്‍ണ്ണമായിരിക്കും? ഇതുവരെ ആ അനുഭവമില്ലെങ്കില്‍ വെളിയിട വിസര്‍ജ്ജന മുക്ത പ്രചാരണ പരിപാടി വിജയകരമാക്കി മാറ്റാന്‍ സാധിക്കില്ല. കക്കൂസുകള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴൊക്കെ ആ അമ്മമാരുടെയും സഹോദരിമാരുടെയും അന്തസ് നോക്കുക, അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുക. മറ്റെല്ലാ ജോലികളും മാറ്റിവച്ച് കേന്ദ്ര ഗവണ്‍മെന്റിന്റെ കക്കൂസ് നിര്‍മാണ പദ്ധതിക്ക് കീഴില്‍ കക്കൂസുകള്‍ നിര്‍മിക്കുകയാണ് ഞാന്‍ ആദ്യം ചെയ്തതെന്ന് നിങ്ങള്‍ക്ക് അനുഭവപ്പെടും.
രണ്ടര ലക്ഷത്തിലേറെ ഗ്രാമങ്ങള്‍ വെളിയിട വിസര്‍ജ്ജനമുക്തമാകാന്‍ മുന്നോട്ടു വന്നുകഴിഞ്ഞു. അവര്‍ അത് സാധിച്ചു. നമ്മുടെ അമ്മ, പെങ്ങന്മാരുടെ അന്തസ്സിനു വേണ്ടി വലിയൊരു കാര്യം ചെയ്ത ആ ഗ്രാമങ്ങളെ ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. സ്വന്തം അമ്മ, പെങ്ങമ്മാരെ ആദരിക്കുന്ന ഗ്രാമമാണ് എന്നെ സംബന്ധിച്ചിടത്തോളം ധര്‍മനീതി പുലരുന്ന ഗ്രാമം. ഈ സുപ്രധാന ദൗത്യം നിറവേറ്റിയതിനു ഞാന്‍ അവര്‍ക്കു മുന്നില്‍ ശിരസ് നമിക്കുന്നു, ഗ്രാമീണരെ നമിക്കുന്നു.
ശുചിത്വം എന്നത് ഇന്ന് നമ്മുടെ ഗ്രാമങ്ങളുടെ പ്രകൃതമായി മാറിയിരിക്കുന്നു. ഉത്തരവാദിത്തത്തെക്കുറിച്ചും അവര്‍ സംസാരിച്ചു തുടങ്ങിയിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ എഴുപത് വര്‍ഷങ്ങള്‍ക്കു ശേഷവും നമ്മുടെ നിരവധി ഗ്രാമങ്ങള്‍, പതിനെണ്ണായിരം ഗ്രാമങ്ങള്‍ ഇപ്പോഴും ജീവിക്കുന്നത് പതിനെട്ടാം നൂറ്റാണ്ടിലാണ്. വൈദ്യുതിത്തൂണുകള്‍ ഇല്ല, ബള്‍ബില്ല, ഈ ഗ്രാമങ്ങള്‍ ഒരിക്കലും വൈദ്യുതി കണ്ടിട്ടേയില്ല. പതിനെണ്ണായിരം ഗ്രാമങ്ങളെ ആയിരം ദിവസങ്ങള്‍ക്കുള്ളില്‍ വൈദ്യുതീകരിക്കുന്ന ഒരു സംരംഭം നാം ചെങ്കോട്ടയില്‍ പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരുകളും സഹകരിച്ചുവെന്നതില്‍ എനിക്ക് സന്തോഷമുണ്ട്, കേന്ദ്രസര്‍ക്കാര്‍ അതിനു വേഗത കൂട്ടുകയും ആ പതിനെണ്ണായിരം ഗ്രാമങ്ങളെ വൈദ്യുതീകരിക്കുക എന്ന ലക്ഷ്യത്തിലേക്ക് നാം മുന്നേറിക്കൊണ്ടിരിക്കുകയുമാണ്. ഏകദേശം പതിനയ്യായിരം ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കഴിഞ്ഞു. വൈദ്യുതി കിട്ടിക്കഴിഞ്ഞാല്‍ നാം അതുകൊണ്ട് നിര്‍ത്തുന്നില്ല. ഗ്രാമീണ വസതിയോ നഗരത്തിലെ വീടോ കുടിലോ ഏതായാലും അവിടെ വൈദ്യുതി ബള്‍ബ് വേണം എന്നതാണ് ഇപ്പോള്‍ നമ്മുടെ സ്വപ്‌നം. 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കാനുള്ള മഹത്തായ ദൗത്യത്തിലാണ് നാം. പാവപ്പെട്ടവരും വൈദ്യുതി കണക്ഷന് പണം നല്‍കേണ്ടി വരുന്നത് ഒഴിവാക്കാന്‍ സൗജന്യ കണക്ഷനും സൗജന്യ വൈദ്യുതിയും ലഭ്യമാക്കാന്‍ തീരുമാനിച്ചു. വൈദ്യുതി വന്നു കഴിഞ്ഞാല്‍ അവരുടെ ജീവിതരീതി മാറുകയും കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി സൗകര്യങ്ങള്‍ മെച്ചപ്പെടുകയും ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്. വീടുകള്‍ക്കുള്ളിലെ അവരുടെ സാധാരണ ജീവിതം തന്നെ മാറും. മുഴുവന്‍ സമയവും വൈദ്യുതി ലഭ്യമാക്കി ഈ നിര്‍ണായക ലക്ഷ്യം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് നാം. ഗ്രാമീണ ജീവിതങ്ങളെ മാറ്റിത്തീര്‍ക്കാന്‍ അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളെ പിന്തുണയ്ക്കണം എന്നത് നഗരങ്ങളിലെ ഒരു സാധാരണ വര്‍ത്തമാനം പോലെയാകണം. സാധാരണക്കാര്‍ എന്തെങ്കിലും നിര്‍മിച്ചാല്‍ നഗരത്തിലെ വലിയ വീടുകളില്‍ അതിന് ഉപയോക്താക്കളെ കണ്ടെത്തുകയും അത് ഗ്രാമീണ സമ്പദ്ഘടനയ്ക്ക് വലിയ പിന്തുണയാവുകയും ചെയ്യും. ഗ്രാമത്തിലെ കുംഭാരനോട് നിങ്ങള്‍ ദീപാവലി വിളക്ക് വാങ്ങിയാല്‍ അതുവഴി അയാളുടെ വീട്ടിലും ദീപാവലി വിളക്ക് തെളിയും. അത് നമുക്ക് പ്രയാസകരമായ ഒരു ദൗത്യമല്ല. നഗരങ്ങളില്‍ ജീവിക്കുന്ന നമ്മള്‍ നമ്മുടെ എല്ലാ ജീവിത ആവശ്യങ്ങളെയും ഗ്രാമീണ സമ്പദ്ഘടനയുടെ കാഴ്ചപ്പാടില്‍ കാണുകയാണെങ്കില്‍ നമുക്കത് നവാനുഭൂതി പകരുകയും സംതൃപ്തി നല്‍കുകയും നഗരങ്ങള്‍ ഗ്രാമങ്ങളുടെ വിപണായായി മാറുകയും ചെയ്യും. ഗ്രാമങ്ങളില്‍ നിന്നുള്ള ഭക്ഷ്യ വസ്തുക്കളുടെ മാത്രം വിപണിയാക്കി നഗരങ്ങളെ മാറ്റണമെന്നല്ല, ഗ്രാമത്തില്‍ എന്ത് ഉല്‍പ്പാദിപ്പിക്കുന്നോ അത് നഗരത്തിലെ വിപണിയെ ലക്ഷ്യമിട്ടാക്കി മാറ്റാനാകും. എന്റെ രാജ്യത്തെ ഒരു ഗ്രാമവും ദരിദ്രമായി ശേഷിക്കരുതെന്നും ഗ്രാമത്തിലെ ഒരു കുടുംബവും ദരിദ്രമായിരിക്കരുതെന്നും തീരുമാനിക്കുകവഴി നമുക്ക് പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായജിയുടെ അന്ത്യോദയ എന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കാനാകും. നാനാജി ദേശ്മുഖിന്റെ ജന്മശതാബ്ദിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു തപാല്‍ സ്റ്റാമ്പ് പുറത്തിറക്കുന്നുമുണ്ട്. ഈ തപാല്‍ സ്റ്റാമ്പ് തപാലുകള്‍ വഴി ജനങ്ങളില്‍ എത്തുമ്പോഴൊക്കെ നാനാജിയേക്കുറിച്ച് അറിയാന്‍ അവര്‍ താല്‍പര്യപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. രാജ്യത്തിനു വേണ്ടി ജീവിക്കുക എന്നതുമാത്രം ജീവിതോദ്ദേശമാക്കി മാറ്റുകയും ഗ്രാമീണ ജീവിതങ്ങള്‍ക്ക് മാറ്റമുണ്ടാക്കുകയും സ്വന്തം ജീവിതംകൊണ്ട് മറ്റുള്ളവര്‍ക്ക് അനുഭവപാഠങ്ങള്‍ നല്‍കുകയും ചെയ്ത മഹദ് വ്യക്തിയാണ് അദ്ദേഹം. നാനാജി ഗ്രാമങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ ഓഫീസുകളിലിരുന്ന് ജോലി ചെയ്തിരുന്ന അധ്യക്ഷന്മാരൊക്കെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അവര്‍ നാനാജിയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും പദ്ധതികള്‍ നേരിട്ടു കാണാന്‍ എത്തുകയും ചെയ്തു. ആ പ്രവര്‍ത്തികള്‍ നാനാജിയുടെ സവിശേഷ നൈപുണ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായി. ഇന്ന്, നാനാജിയുടെ ജന്മശതാബ്ദിയില്‍ രാജ്യമെമ്പാടുമുള്ള ഗ്രാമീണര്‍ എത്തിച്ചേരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകളെല്ലാം ഒന്നിച്ചു ചേരുകയും ഗ്രാമീണ ജീവിതങ്ങളില്‍ മാറ്റമുണ്ടാക്കാനുള്ള ദൃഢനിശ്ചയത്തോടെ നാം മുന്നേറുകയും ചെയ്യുന്നു. 2022ല്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കാനിരിക്കെ, ഞാനിത് 2022ല്‍ എന്റെ ഗ്രാമത്തിനു വേണ്ടി നിര്‍വഹിക്കുമെന്ന് ഞാനും എന്റെ ഗ്രാമവും കൂട്ടായി എന്റെ രാജ്യത്തിനു വേണ്ടി ഇക്കാര്യം ചെയ്യുമെന്ന് ഓരോ ഗ്രാമവും ഗ്രാമവും ഗ്രാമീണരും പവിത്രപ്രതിജ്ഞയെടുക്കും എന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. നാം ഈ പ്രതിജ്ഞയുമായി മുന്നോട്ടു നീങ്ങിയാല്‍ ഗ്രാമോദ്ധാരണം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്ന യാത്ര നമുക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കും. അല്‍പ്പം മുമ്പു മാത്രം ഞാന്‍ കണ്ട ഇവിടെ സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനം നിങ്ങളും കാണണമെന്ന് ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നു. ഇവിടെ എത്തിയവരോട് നിരവധി കാര്യങ്ങള്‍ അത് പറയുന്നുണ്ട്; വിജയഗാഥകള്‍ ഈ പ്രദര്‍ശനത്തിലുണ്ട്; അവരെ മനസ്സിലാക്കുകയും കാണുകയും വേണ്ടിയിരുന്നു; ഞാനത് കാണാനും മനസ്സിലാക്കാനും ശ്രമിച്ചു. എന്തൊക്കെത്തരം ഓരോ സംസ്ഥാനത്തും നടത്തുന്നതെന്നും എന്തൊക്കെത്തരം പുതിയ സംരംഭങ്ങളാണ് ഏറ്റെടുക്കുന്നതെന്നും കണ്ട് ഞാന്‍ സന്തോഷിച്ചു. ഗ്രാമങ്ങളിലെ ഇടവഴികളില്‍ എങ്ങനെ സാങ്കേതികവിദ്യ സാധ്യമാക്കുന്നു? അതെല്ലാം കണ്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി. എത്ര തിരക്കുണ്ടെങ്കിലും നേരത്തേ പോകേണ്ടവരാണെങ്കിലും പ്രദര്‍ശനത്തിലെ ഓരോ കാര്യവും സൂക്ഷ്മമായി കാണാന്‍ ദയവായി ശ്രമിക്കണമെന്ന് നിങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എന്നിട്ട് ബന്ധപ്പെട്ട വ്യക്തികളെ പരിചയപ്പെടണം. അതില്‍ ഏത് കാര്യമാണ് നിങ്ങളുടെ ഗ്രാമത്തിനു വേണ്ടതെന്നും എങ്ങനെ അത് നിങ്ങളുടെ ഗ്രാമത്തില്‍ നടപ്പാക്കാമെന്നും നോക്കണം. നാം സ്വന്തം നിലയില്‍ ചിലത് കാണുമ്പോള്‍ അതിന്റെ അതിമനോഹരമായ മികവിനെയാണ് നാം കാണുന്നത്. കുറച്ചുസമയം ആ പ്രദര്‍ശനത്തിനു വേണ്ടി ചെലവഴിക്കുകയും എല്ലാം നിരീക്ഷിക്കുകയും നല്ല കാര്യങ്ങള്‍ നിങ്ങളുടെ ഗ്രാമത്തില്‍ നടപ്പാക്കുകയും ചെയ്യണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഒരിക്കല്‍ക്കൂടി ഞാന്‍ നാനാജിയെ അഭിവാദനം ചെയ്യുകയും ബാബു ജയപ്രകാശ്ജിയെ നമിക്കുകയും എല്ലാ ഗ്രാമങ്ങളില്‍ നിന്നും എത്തിയ കാര്യവിവരമുള്ള മുഴുവന്‍ സഹോദരീ, സഹോദരന്മാരെയും അഭിനന്ദിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു.