Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാഷണല്‍ അപ്രന്റീസ്ഷിപ് പ്രമോഷന്‍ സ്‌കീമിന് മന്ത്രിസഭ അനുമതി നല്‍കി


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം നാഷണല്‍ അപ്രന്റീസ്ഷിപ് പ്രമോഷന്‍ സ്‌കീമിന് അനുമതി നല്‍കി. 2019-20 ആകുമ്പോഴേക്കും 50 ലക്ഷം അപ്രന്റീസുകള്‍ക്കു പരിശീലനം നല്‍കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്കായി 10,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.

നൈപുണ്യവികസന, സംരംഭകത്വ മന്ത്രാലയ(എം.എസ്.ഡി.ഇ.)ത്തിനു കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ട്രെയിനിങ് ആണു പദ്ധതി നടപ്പാക്കുക. അപ്രന്റീസ്ഷിപ് അനുവദിക്കുന്നതിനായി തൊഴിലുടമകളെ പ്രോല്‍സാഹിപ്പിക്കാന്‍ പദ്ധതിയില്‍ വ്യവസ്ഥയുണ്ട്. അപ്രന്റീസിന് അനുവദിക്കുന്ന സ്റ്റൈപ്പന്‍ഡിന്റെ 25 ശതമാനം ഗവണ്‍മെന്റ് നേരിട്ട് അപ്രന്റീസ്ഷിപ് അനുവദിക്കുന്ന തൊഴിലുടമയ്ക്കു കൈമാറും.

തൊഴിലുടമകള്‍ക്ക് ഇത്തരമൊരു സാമ്പത്തിക പ്രോല്‍സാഹനം നല്‍കുന്നത് ഇതാദ്യമാണ്. ഇതിനുപുറമെ, അപ്രന്റീസ്ഷിപ്പിന്റെ അനിവാര്യഘടകമായ അടിസ്ഥാന പരിശീലനത്തിനുള്ള സഹായവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാന പരിശീലനത്തിന് ആവശ്യമായ ചെലവിന്റെ പകുതി കേന്ദ്ര ഗവണ്‍മെന്റ് ലഭ്യമാക്കും.

രാജ്യത്തെ അപ്രന്റീസ്ഷിപ് മേഖലയെ ഉത്തേജിപ്പിക്കുന്ന പദ്ധതി ബന്ധപ്പെട്ട എല്ലാവര്‍ക്കും ഗുണം ചെയ്യും. നൈപുണ്യവികസന പദ്ധതികളില്‍ ഏറ്റവും ഫലപ്രദമായ പദ്ധതിയായി ഇതു തീരുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.