Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും കൊളംബിയയുമായുള്ള കരാറിന് വ്യാഖ്യാനം നല്‍കുന്നതിന് അംഗീകാരം


ഇന്ത്യയും കൊളംബിയയും തമ്മില്‍ 2009 നവംബര്‍ 10ന് ഏര്‍പ്പെട്ട ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള കരാറില്‍ സംയുക്ത വ്യാഖ്യാന പ്രഖ്യാപനം ഒപ്പിടുന്നതിന് (ജെ.ഐ.ഡി) പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ഈ സംയുക്ത പ്രഖ്യാപനം നിലവിലെ കരാറിലെ പല വ്യാഖ്യാനങ്ങള്‍ക്കും കൂടുതല്‍ വ്യക്തത നല്‍കും. നിക്ഷേപകന്റെ നിര്‍വചനം, ഉചിതവും സന്തുലിതവുമായ പരിഗണന(എഫ്.ഇ.ടി) ദേശീയ പരിഗണന( എന്‍.ടി) ഏറ്റവും പിണനാര്‍ഹമായ രാജ്യത്തിനുള്ള ( എം.എഫ്.എന്‍) പരിഗണന, പിടിച്ചെടുക്കല്‍, നിഷേപ-സംസ്ഥാന വ്യവഹാരങ്ങളുടെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍, ആനുകൂല്യങ്ങള്‍ നിഷേധിക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി വകുപ്പുകളില്‍ വ്യാഖ്യാന നോട്ടുകള്‍ സംയുക്തമായി അംഗീകരിക്കുന്നതും ഇതിലുള്‍പ്പെടുന്നു.

ഈ സംയുക്ത വ്യാഖ്യാന പ്രഖ്യാനം/ പ്രസ്താവന പൊതുവായി നിക്ഷേപ കരാര്‍ ഭരണവയവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ ഒരു പ്രധാനപ്പെട്ട പങ്കുവഹിക്കും. ഉഭയകക്ഷി നിക്ഷേപ കരാറുകളിലുള്ള വ്യവഹാരങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ഒരു പ്രസ്താവന പുറപ്പെടുവിക്കുന്നത് വ്യവഹാര ട്രിബ്യൂണല്‍ക്ക് മുന്നില്‍ വിശ്വാസ്യമുല്യം കൂടുതല്‍ ശക്തമാക്കും. പങ്കാളികള്‍ സ്വീകരിക്കുന്ന ഇത്തരം പരപ്രേരണയില്ലാത്ത സമീപനത്തിലൂടെ വ്യവഹാര ട്രിബ്യൂണലുകള്‍ക്ക് മുന്നില്‍ കരാറിന്‍െ കൂടുതല്‍ പ്രവചനാത്മകവും സഹജവുമായ വായന സാദ്ധ്യമാകും.