Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നിര്‍മ്മാണരംഗത്തെ പാഴ്‌വസ്തുക്കളുടെ പുനരുപയോഗം സംബന്ധിച്ച് നോര്‍വേയുമായി ധാരണാപത്രം


രാജ്യത്തെ നിര്‍മ്മാണരംഗത്തെ മാലിന്യങ്ങള്‍ പുനരുപയോഗം ചെയ്യുന്നത് സംബന്ധിച്ച ശാസ്ത്രീയ ഗവേഷണത്തിനും മാനവവിഭവ ശേഷി വികസനത്തിനുമായി നോര്‍വേയിലെ സി.ഐ.എന്‍.റ്റി.ഇ.എഫ് മായി കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ധാരണാപത്രം ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.

ഇന്ത്യയിലെ നിര്‍മ്മാണ വ്യവസായം പ്രതിവര്‍ഷം 10 മുതല്‍ 12 ദശലക്ഷം വരെ ടണ്‍ മാലിന്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.