Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നിസ്വാർത്ഥ സേവന മനോഭാവം എടുത്തുകാട്ടുന്ന സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു


പൗരന്മാർക്കിടയിലെ നിസ്വാർത്ഥ സേവന മനോഭാവത്തെ എടുത്തുകാട്ടുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു:

“छायामन्यस्य कुर्वन्ति तिष्ठन्ति स्वयमातपे।

फलान्यपि परार्थाय वृक्षाः सत्पुरुषा इव॥”

“മരങ്ങൾ കഠിനമായ സൂര്യപ്രകാശം സഹിച്ചും മറ്റുള്ളവർക്ക് തണൽ നൽകുന്നു. അവയുടെ പഴങ്ങളും മറ്റുള്ളവർക്ക് വേണ്ടിയുള്ളതാണ്. മറ്റുള്ളവർക്ക് എപ്പോഴും ആശ്വാസവും സഹായവും നൽകുന്ന നിസ്വാർത്ഥരും ഉത്തമരുമായ മനുഷ്യരെപ്പോലെയാണ് മരങ്ങൾ” എന്ന് ഈ സുഭാഷിതം അർത്ഥമാക്കുന്നു. 

ഒരു രാജ്യത്തിന്റെ യഥാർത്ഥ കരുത്ത് അതിന്റെ പൗരന്മാരുടെ നിസ്വാർത്ഥ സേവന മനോഭാവത്തിലാണെന്ന് ശ്രീ മോദി പറഞ്ഞു. പരസ്പരം പഠിക്കാൻ ഇത് ജനങ്ങളെ പ്രചോദിപ്പിക്കുകയും നമ്മുടെ സമൂഹത്തെ കൂടുതൽ ശക്തവും സമൃദ്ധവും അനുകമ്പയുള്ളതുമാക്കി മാറ്റുകയും ചെയ്യുന്നു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

“राष्ट्र की असली शक्ति उसके नागरिकों की निःस्वार्थ सेवा भावना में निहित है। इससे लोग एक दूसरे से प्रेरित होते हैं, साथ ही हमारा समाज भी और समृद्ध होता है।

छायामन्यस्य कुर्वन्ति तिष्ठन्ति स्वयमातपे।

फलान्यपि परार्थाय वृक्षाः सत्पुरुषा इव॥”

***

SK