Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നിർമ്മിത ബുദ്ധിയെക്കുറിച്ചുള്ള ആഗോള ചർച്ചകളുടെ കേന്ദ്രസ്ഥാനത്ത്, ഇന്ത്യ എഐ ഇംപാക്റ്റ് ഉച്ചകോടി ഇന്ത്യയെ എങ്ങനെ ഉറപ്പിച്ചുനിർത്തുന്നുവെന്ന് എടുത്തുകാണിക്കുന്ന സെർബിയൻ പ്രസിഡന്റിന്റെ ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു


നിർമ്മിത ബുദ്ധി മേഖലയിൽ ഇന്ത്യയുടെ നേതൃത്വത്തിന് സെർബിയൻ പ്രസിഡന്റ് ആദരണീയനായ  അലക്സാണ്ടർ വുചിച്ച്  നൽകിയ അംഗീകാരത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വാഗതം ചെയ്തു. ഇന്ത്യ AI ഇംപാക്ട് ഉച്ചകോടി ഒരു സമ്മേളനം എന്നതിലുപരി, ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചുള്ള ആഗോള ചർച്ചകളുടെ കേന്ദ്രസ്ഥാനത്ത് ഇന്ത്യയെ പ്രതിഷ്ഠിക്കുന്ന നിർണ്ണായകമായ ഒരു നിമിഷമാണെന്ന് സെർബിയൻ പ്രസിഡന്റ് തന്റെ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ‘എക്സ്’ ഹാൻഡിൽ വ്യക്തമാക്കി  :

“ഇന്ത്യ AI ഇംപാക്ട് ഉച്ചകോടി വെറുമൊരു സമ്മേളനമല്ലെന്ന് സെർബിയൻ പ്രസിഡന്റ് @predsednikrs എഴുതുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചുള്ള ആഗോള സംവാദങ്ങളുടെ കേന്ദ്ര സ്ഥാനത്ത് ഈ ഉച്ചകോടി, ഇന്ത്യയെ എങ്ങനെ പ്രതിഷ്ഠിക്കുന്നു എന്ന് അദ്ദേഹം വിശദീകരിക്കുന്നു.”

“A fine article by President Aleksandar Vučić of the Republic of Serbia, in which he talks about AI, of course, but at the same time highlights his fondness for India, India’s strides in AI and strong India-Serbia relations! @predsednikrs”

***

NK