പിഎം ഇന്ത്യ
നീതിന്യായ മേഖലയിലെ പരസ്പര സഹകരണത്തിന് ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. രണ്ടു രാജ്യങ്ങളിലേയും നീതി ന്യായ വ്യവസ്ഥകളും തമ്മിലുള്ള പരസ്പര സഹകരണം വികസിപ്പിക്കുന്നതിനും അഭിവൃദ്ധിപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഉദ്ദേശിച്ചുള്ളതാണ് ഈ ധാരണാപത്രം.
രാജ്യ സന്ദര്‍ശനം, അക്കാദമിക-പരിശീലന പരിപാടികള്‍ എന്നിവയിലൂടെ ഇരു രാജ്യങ്ങളിലേയും ജഡ്ജിമാരും നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും തമ്മിലുള്ള പരസ്പര ആശയവിനിമയം ശക്തിപ്പെടുത്തുകയാണ് ധാരണാപത്രം ലക്ഷ്യമാക്കുന്നത്. നീതി-ന്യായമേഖലയിലെ സംഭവവികാസങ്ങള്‍ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ പോലും പരസ്പരം കൈമാറുന്നതിന് ഇത് പ്രോത്സാഹനജനകമാകും. അതോടൊപ്പം ഈ മേഖലയിലെ അടിസ്ഥാനസൗകര്യം, വിവരസാങ്കേതികവിദ്യ എന്നിവയിലുള്ള അറിവുകളും പരസ്പര കൈമാറുന്നതിനും ഈ ധാരണാപത്രം സഹായിക്കും.