പിഎം ഇന്ത്യ
ആദരണീയനായ പ്രധാനമന്ത്രിയും എന്റെ സുഹൃത്തുമായ
മാര്‍ക്ക് റൂട്ട്,
ബഹുമാനപ്പെട്ട പ്രതിനിധികളെ,
മാധ്യമപ്രവര്‍ത്തകരെ,
സുഹൃത്തുക്കളെ,
പ്രധാനമന്ത്രി മാര്‍ക്കിനും അദ്ദേഹത്തിന്റെ പ്രതിനിധികള്‍ക്കും ഇന്ത്യയിലേക്ക് ഹൃദയംഗമമായ സ്വാഗതം. പ്രധാനമന്ത്രി മാര്‍ക്കിനോടൊപ്പം അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ നാലു സഹപ്രവര്‍ത്തകര്‍, ഹേഗിലെ മേയര്‍, 200ലധികം വരുന്ന വ്യാപാര പ്രതിനിധികള്‍ എന്നിവരും ഇന്ത്യയില്‍ എത്തിയെന്നതില്‍ ഞാന്‍ പ്രത്യേകിച്ച് സന്തോഷവാനാണ്. നെതര്‍ലന്‍ഡ്‌സില്‍ നിന്നും ഇന്ത്യയില്‍ എത്തുന്ന എറ്റവും വലിയ വ്യാപാര പ്രതിനിധി സംഘമാണിത്. നമ്മുടെ വ്യാപാര നിക്ഷേപ ബന്ധത്തില്‍ എത്ര ചലനാത്മകതയുണ്ടായിട്ടുണ്ടെന്നത് ഇത് വ്യക്തമാക്കുന്നു. ഇവിടെ നിരവധി സാദ്ധ്യതകളുണ്ട്. 2015ലാണ് പ്രധാനമന്ത്രി റൂട്ട് ആദ്യമായി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയത്. ഞാന്‍ 2017ല്‍ നെതര്‍ലന്‍ഡ്‌സും സന്ദര്‍ശിച്ചു. ഇന്ന് ഇവിടെ നടക്കുന്നത് നമ്മുടെ മൂന്നാമത്തെ ഉച്ചകോടി യോഗമാണ്. നമുക്ക് ഇത്തരം ഉന്നതതലത്തിലുള്ള സന്ദര്‍ശന ചലനാത്മകതയുള്ളത് ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളുമായി മാത്രമാണ്. ഈ ചലനാത്മകതയ്ക്കും ഇന്ത്യയുമായുള്ള ബന്ധത്തിന് വ്യക്തിപരമായ മുന്‍ഗണന നല്‍കുന്നതിനും എന്റെ സുഹൃത്ത് മാര്‍ക്കിനെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഞാന്‍ അഭിനന്ദിക്കുകയാണ്.
സുഹൃത്തുക്കളെ,
ഇന്ന് ഞങ്ങള്‍ രണ്ടുപേരും നമ്മുടെ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് അവലോകനം നടത്തി. പ്രാദേശിക, രാജ്യാന്തര സംഭവവികാസങ്ങളിലെ ഞങ്ങളുടെ സ്വന്തം വിലയിരുത്തലുകള്‍ പങ്കുവച്ചു. അതോടൊപ്പം രണ്ടു രാജ്യങ്ങളിലേയും പ്രമുഖരായ സി.ഇ.ഒമാരുമായി നമ്മള്‍ കൂടിക്കാഴ്ചയും നടത്തി. കഴിഞ്ഞവര്‍ഷം ഞാന്‍ നെതര്‍ലന്‍ഡ്‌സില്‍ പോയപ്പോള്‍, അന്തരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മയിലെ അംഗമാകുന്നതിനെക്കുറിച്ച് സകാരാത്മകമായി ചിന്തിക്കാന്‍ ഞാന്‍ എന്റെ സുഹത്ത് മാര്‍ക്കിനോട് ആവശ്യപ്പെട്ടിരുന്നു. സൗരോര്‍ജ്ജ മേഖലയില്‍ നെതര്‍ലന്‍ഡ്‌സിനുള്ള വൈദഗ്ധ്യവും സാങ്കേതികവിദ്യയും ലോകത്തിനാകെ ഗുണകരമാകും. ഇന്ന് നെതര്‍ലന്‍ഡ്‌സ് അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മയിലെ അംഗമായതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ തീരുമാനത്തില്‍ എനിക്കുള്ള നന്ദി ഞാന്‍ പ്രധാനമന്ത്രി റൂട്ടിനെ അറിയിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭ സെക്യൂരിറ്റി കൗണ്‍സില്‍ മുതല്‍ ബഹുതല കയറ്റുമതി നിയന്ത്രണ ക്രമത്തില്‍ വരെ ഇന്ത്യയ്ക്കും നെതര്‍ലന്‍സിനും വളരെ അടുത്ത സഹകരണവും ഏകോപനവുമാണുള്ളത്. ഇനി ഈ അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മയും അന്തരാഷ്ട്ര വേദികളില്‍ നമ്മുടെ ശക്തമായ സഹകരണത്തിന് പുതിയ മാനങ്ങള്‍ നല്‍കും.
സുഹൃത്തുക്കളെ,
ഡച്ച് കമ്പനികള്‍ക്ക് ഇന്ത്യ ഒരു പുതിയ കാര്യമല്ല. നൂറുക്കണക്കിന് ഡച്ച് കമ്പനികള്‍ വര്‍ഷങ്ങളായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവരെ ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ നെതര്‍ലന്‍ഡ്‌സ് അഞ്ചാമത്തെ ഏറ്റവും വലിയ സ്രോതസായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അത് മൂന്നാമത്തെ വലിയ സ്രോതസായി മാറി. അതുപോലെ ഇന്ത്യന്‍ കമ്പനികള്‍ക്ക് നിക്ഷേപം നടത്തുന്നതിന് ഏറ്റവും ആകര്‍ഷകമായ ലക്ഷ്യസ്ഥാനവുമാണ് നെതര്‍ലന്‍ഡ്‌സ്. അതുകൊണ്ടുതന്നെ രണ്ടു രാജ്യങ്ങളിലേയും സി.ഇ.ഒമാരുമായുള്ള കൂടിക്കാഴ്ച വളരെ ഗുണപരവുമാണ്. ഇന്ത്യയില്‍ സൃഷ്ടിക്കപ്പെട്ട അവസരങ്ങളില്‍ നെതര്‍ലന്‍ഡിസിലെ വ്യാപാരസമൂഹം വളരെ ആവേശഭരിതരാണ്. ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌ക്കരണത്തിനുള്ള എന്റെ ശക്തമായ പ്രതിജ്ഞാബദ്ധതയും ഞാന്‍ അവര്‍ക്ക് ഉറപ്പുനല്‍കി. കൃഷി, ഭക്ഷ്യസംസ്‌ക്കരണം എന്നിവയുമായി ബന്ധപ്പെട്ട മേഖലകള്‍ പ്രത്യേകിച്ചും ഇന്ത്യയ്ക്ക് വളരെ പ്രാധാന്യമുള്ളതാണ്. നമ്മുടെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇവ, അതോടൊപ്പം തന്നെ നമ്മുടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കണമെന്ന നമ്മുടെ ലക്ഷ്യത്തില്‍ ഇവയ്ക്ക് പ്രത്യേക പ്രാധാന്യവുമുണ്ട്. ഈ മേഖലകളില്‍ നെതര്‍ലന്‍ഡ്‌സിന് വൈദഗ്ധ്യമുണ്ട്. കഴിഞ്ഞ കൊല്ലത്തെ വേള്‍ഡ് ഫുഡ് ഇന്ത്യാ ഉച്ചകോടിയില്‍ കേന്ദ്ര രാജ്യമായി നെതര്‍ലന്‍ഡ്‌സ് പങ്കെടുത്തിരുന്നു. 2019ല്‍ നടക്കുന്ന അതിന്റെ രണ്ടാമത്തെ പതിപ്പില്‍ നെതര്‍ലന്‍ഡിന്റെ പങ്കാളിത്തം അതിലും വളരെയധികമായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ബാരാമതിയില്‍ ആദ്യത്തെ ഇന്തോ-ഡച്ച് പച്ചക്കറി മികവ് കേന്ദ്രം സ്ഥാപിച്ചതില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്. ഇത്തരത്തിലുള്ള മറ്റ് കേന്ദ്രങ്ങള്‍ക്ക് വേണ്ടിയും നാം ഒന്നിച്ചുപ്രവര്‍ത്തിക്കുകയാണ്. അതുപോലെ നഗരവികസനത്തില്‍ നമ്മുടെ സഹകരണവും വളരെ ശക്തിമാണ്. വഡോദരയിലും ഡല്‍ഹിയിലുമുള്ള മലിനജല പരിപാലന പദ്ധതികള്‍ക്ക് നല്ല പുരോഗതിയുണ്ട്. ശാസ്ത്ര-സാങ്കേതിക രംഗത്ത് പത്തുവര്‍ഷത്തെ സഹകരണം നാം പൂര്‍ത്തിയാക്കുകയാണ്. 2019ല്‍ ഇന്ത്യയില്‍ സംഘടിപ്പിക്കുന്ന ടെക് ഉച്ചകോടിയില്‍ നെതര്‍ലന്‍ഡ്‌സ് ഒരു പങ്കാളിത്ത രാജ്യമായി പങ്കെടുക്കുന്നതോടെ ഇത് കൂടുതല്‍ ശക്തിപ്പെടും.
സുഹൃത്തുക്കളെ,
വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ സമുഹത്തിന് പ്രത്യേക പരിഗണന നല്‍കുകയെന്നത് എന്റെ ഗവണ്‍മെന്റിന്റെ പ്രധാന പരിഗണനയാണ്. 2017ല്‍ സിന്റ് മാര്‍ട്ടേണിലുണ്ടായ കൊടുങ്കാറ്റിന്റെ സമയത്ത് ഇന്ത്യക്കാരെ പ്രത്യേകം സുരക്ഷിതമായി വേര്‍തിരിച്ച് എടുക്കുന്നതിന് എല്ലാ സഹായവും നല്‍കിയ നെതര്‍ലന്‍സ് ഗവണ്‍മെന്റിനോടും പ്രധാനമന്ത്രി റൂട്ടിനോടുമുള്ള പ്രത്യേക നന്ദിയും ഞാന്‍ പ്രകടിപ്പിക്കുന്നു.
ആദരണീയരെ,
താങ്കള്‍ക്കും താങ്കളോടൊപ്പമുള്ള പ്രതിനിധി സംഘത്തിനും ഞാന്‍ ഒരിക്കല്‍ കൂടി ഇന്ത്യയിലേക്ക് ഊഷ്മളമായ സ്വാഗതം ആശംസിക്കുന്നു.
നിങ്ങള്‍ക്ക് നന്ദി,
വളരെ, വളരെ നന്ദി
Held extensive talks with PM Mark Rutte. We discussed India-Netherlands cooperation in a wide range of areas including trade, energy, food processing, science and technology. @MinPres pic.twitter.com/byrPtZ8dU5
— Narendra Modi (@narendramodi) May 24, 2018
Delighted that Netherlands is joining the International Solar Alliance. The strides made by Netherlands in the energy sector are commendable and their participation will strengthen the Solar Alliance. pic.twitter.com/bA9s5nGgFh
— Narendra Modi (@narendramodi) May 24, 2018
PM Rutte and I interacted with CEOs from India and Netherlands.
— Narendra Modi (@narendramodi) May 24, 2018
Spoke about India's reform trajectory and invited Dutch companies to invest in India. @MinPres pic.twitter.com/B0FXwSQ9Wt
Sharing my remarks at the joint press meet with PM Rutte. @MinPres https://t.co/2HPwgn0sl5 pic.twitter.com/PfM1QGz6UU
— Narendra Modi (@narendramodi) May 24, 2018