Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നേട്ടങ്ങളുടെ പട്ടിക: പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദർശനം


1

ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്സ് ലിമിറ്റഡും (ISPRL) അബുദാബി നാഷണൽ ഓയിൽ കമ്പനിയും (ADNOC) തമ്മിലുള്ള തന്ത്രപരമായ സഹകരണത്തിനുള്ള ധാരണാപത്രം

 

(എ) ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിൽ സംഭരണ സൗകര്യങ്ങളിലെ പങ്കാളിത്തത്തിലൂടെയും ഒഡീഷയിലെ ചന്ദിഖോലികരുതൽ സൗകര്യങ്ങളിലെ വികസനത്തിലൂടെയും ഉൾപ്പെടെ ഇന്ത്യയുടെ സ്ട്രാറ്റജിക് പെട്രോളിയം റിസർവുകളിൽ 30 മില്യൺ ബാരൽ വരെ ADNOC അസംസ്കൃത എണ്ണ സംഭരണത്തിനുള്ള സാധ്യത

 

(ബി) ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവിന്റെ ഭാഗമായി യു.എ.ഇയിലെ ഫുജൈറയിൽ അസംസ്കൃത എണ്ണ സംഭരണത്തിനുള്ള സാധ്യത.

 

(സി) ഇന്ത്യയിലെ ലിക്വിഡ് നാച്ചുറൽ ഗ്യാസ് (LNG), ലിക്വിഡ് പെട്രോളിയം ഗ്യാസ് (LPG) സംഭരണ ​​സൗകര്യങ്ങളിൽ സാധ്യമായ സഹകരണം.

2

ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (LPG) വിതരണവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഓയിൽ ലിമിറ്റഡും (IOCL) അബുദാബി നാഷണൽ ഓയിൽ കമ്പനിയും (ADNOC) തമ്മിലുള്ള തന്ത്രപരമായ സഹകരണ കരാർ

എൽ.പി.ജി (LPG) ദീർഘകാലാടിസ്ഥാനത്തിൽ വിതരണം ചെയ്യുന്നത് ഉൾപ്പെടെയുള്ള എൽ.പി.ജി വാങ്ങലിലും വിൽപ്പനയിലുമുള്ള സാധ്യതകൾ പരിശോധിക്കുക, കൂടാതെ ADNOC ഗ്യാസ് ലിമിറ്റഡും IOCLഉം തമ്മിൽ ദീർഘകാല എൽ.പി.ജി വിൽപ്പന-വാങ്ങൽ കരാറിൽ ഏർപ്പെടുക.

3

തന്ത്രപരമായ പ്രതിരോധ പങ്കാളിത്തത്തിനുള്ള ചട്ടക്കൂട്

പ്രതിരോധ വ്യവസായ സഹകരണം, നവീകരണം, നൂതന സാങ്കേതികവിദ്യ, പരിശീലനം, അഭ്യാസങ്ങൾ, വിദ്യാഭ്യാസം, സിദ്ധാന്തങ്ങൾ, പ്രത്യേക പ്രവർത്തനങ്ങൾ, പരസ്പര പ്രവർത്തനക്ഷമത, സമുദ്ര സുരക്ഷ, സൈബർ പ്രതിരോധം, സുരക്ഷിതമായ ആശയവിനിമയങ്ങൾ, വിവര കൈമാറ്റം എന്നിവയ്ക്കായുള്ള ഒരു തന്ത്രപരമായ ചട്ടക്കൂട്.

4

വാഡിനാറിൽ കപ്പൽ അറ്റകുറ്റപ്പണി ക്ലസ്റ്റർ സ്ഥാപിക്കുന്നത് സംബന്ധിച്ച് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡും (CSL) ഡ്രൈഡോക്‌സ് വേൾഡും (DDW) തമ്മിലുള്ള ധാരണാപത്രം

ഇന്ത്യാ ​ഗവൺമെന്റ് ആരംഭിച്ച മാരിടൈം ഡവലപ്‌മെന്റ് ഫണ്ട് പദ്ധതിക്ക് കീഴിൽ ഓഫ്‌ഷോർ ഫാബ്രിക്കേഷൻ ഉൾപ്പെടെ വാഡിനാറിൽ ഒരു കപ്പൽ അറ്റകുറ്റപ്പണി ക്ലസ്റ്റർ  സ്ഥാപിക്കുന്നതിനുള്ള സഹകരണം.

5

കപ്പൽ അറ്റകുറ്റപ്പണിയിലെ നൈപുണ്യ വികസനത്തിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL), ഡ്രൈഡോക്‌സ് വേൾഡ് (DDW), സെന്റർ ഓഫ് എക്‌സലൻസ് ഇൻ മാരിടൈം & ഷിപ്പ് ബിൽഡിംഗ് (CEMS) എന്നിവ തമ്മിലുള്ള ധാരണാപത്രം

ഈ ത്രികക്ഷി കരാർ നൈപുണ്യമുള്ള സമുദ്ര തൊഴിലാളികളെ സമാഹരിക്കുന്നതിനും പരിശീലനം നൽകുന്നതിനും തൊഴിൽ നൽകുന്നതിനുമുള്ള ഒരു ചട്ടക്കൂട് സ്ഥാപിക്കുന്നു. ഈ ധാരണാപത്രം ഇന്ത്യൻ സമുദ്ര തൊഴിലാളികളുടെ കഴിവുകൾ വർധിപ്പിക്കാനും കപ്പൽ നിർമ്മാണത്തിലും കപ്പൽ അറ്റകുറ്റപ്പണിയിലും വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ ഒരു കേന്ദ്രമായി ഇന്ത്യയെ മാറ്റാനും ലക്ഷ്യമിടുന്നു.

6

ഇന്ത്യയിലെ CDAC-ഉം യു.എ.ഇയിലെ G-42-ഉം  തമ്മിലുള്ള പങ്കാളിത്തത്തോടെ 8 എക്സാഫ്ലോപ്പ് സൂപ്പർ കമ്പ്യൂട്ടിംഗ് ക്ലസ്റ്റർ സ്ഥാപിക്കുന്നതിനുള്ള ടേം ഷീറ്റ്

എ.ഐ മിഷഇന്ത്യയുടെ ഭാഗമായി സൂപ്പർ കമ്പ്യൂട്ടിംഗ് ക്ലസ്റ്റർ സ്ഥാപിക്കുന്നതിനായി CDAC-ഉം G-42-ഉം  തമ്മിലുള്ള സഹകരണത്തിന് വഴിതുറക്കുക.

പ്രഖ്യാപനം

7

യു.എ.ഇയിൽ നിന്നും ഇന്ത്യയിലേക്ക നിക്ഷേപം

  1. ഇന്ത്യയുടെ അടിസ്ഥാന സൗകര്യമേഖലയിൽ 1 ബില്യൺ യു.എസ് ഡോളർ വരെയുള്ള നിക്ഷേപ സാധ്യതകൾ പരിശോധിക്കാൻ അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയും (ADIA) ഇന്ത്യയുടെ നാഷണൽ ഇൻഫ്രാസ്ട്രക്ചർ & ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും (NIIF)
  2. എമിറേറ്റ്സ് ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് (ENBD) ഇന്ത്യയിലെ ആർ.ബി.എൽ ബാങ്കിൽ 3 ബില്യൺ യു.എസ് ഡോളർ നിക്ഷേപിക്കും
  3. ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി ഇന്ത്യയിലെ സമ്മാൻ ക്യാപിറ്റലിൽ 1 ബില്യൺ യു.എസ് ഡോളർ നിക്ഷേപിക്കും.
ക്രമ നമ്പർ ധാരണാപത്രം/കരാർ ലക്ഷ്യങ്ങൾ

***

NK