Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നേപ്പാള്‍ ഉപപ്രധാനമന്ത്രി ശ്രീ. കമാല്‍ ഥാപ്പ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

നേപ്പാള്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശ്രീ.കമാല്‍ ഥാപ്പ ഇന്ന് (19-10-2015) പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. ഉപപ്രധാനമന്ത്രിയായും വിദേശകാര്യമന്ത്രിയായും ചുമതലയേറ്റ ശ്രീ കമാല്‍ ഥാപ്പയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. നേപ്പാളിലെ പുതിയ ഗവണ്‍മെന്റിന് പ്രധാനമന്ത്രി എല്ലാ ആശംസകളും അറിയിച്ചു. നേപ്പാളിലെ സംഭവവികാസങ്ങളെക്കുറിച്ച് ശ്രീ കമാല്‍ ഥാപ്പ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. സമ്പല്‍സമൃദ്ധിയും സുസ്ഥിരതയും, ഐക്യവും നിലനില്‍ക്കുന്ന നേപ്പാള്‍ ഇന്ത്യയുടെ ആഗ്രഹമാണെന്നും, നേപ്പാളുമായുള്ള പരമ്പരാഗത സൗഹൃദവും ബന്ധുത്വവും ശക്തിപ്പെടുത്തുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.