Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നേപ്പാള്‍ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി സംസാരിച്ചു; ബീഹാറില്‍നിന്നുള്ള യുവാവ് കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ചു


നേപ്പാള്‍ പൊലീസിന്റെ വെടിവെപ്പില്‍ ബീഹാറില്‍നിന്നുള്ള യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി നടുക്കവും ദുഃഖവും രേഖപ്പെടുത്തി.

നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ.കെ.പി ഒലിയുമായി പ്രധാനമന്ത്രി സംസാരിച്ചു. സംഭവത്തില്‍ ആശങ്കയറിയിച്ച പ്രധാനമന്ത്രി വിശദാംശങ്ങളാരാഞ്ഞു.

ഇന്ത്യയില്‍നിന്ന് ഇന്ധനവും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാവുന്നതില്‍ തടസ്സമൊന്നുമുണ്ടാവില്ലെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി. അതേസമയം പ്രശ്‌നത്തിന് എത്രയും വേഗത്തില്‍ ഫലപ്രദമായ പരിഹാരംകാണാന്‍ പ്രധാനമന്ത്രി നേപ്പാള്‍ നേതാക്കളോടാവശ്യപ്പെട്ടു.