പിഎം ഇന്ത്യ
നൈപൂണ്യ വികസനം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പരിശീലനം എന്നീ മേഖലകളില്‍ സഹകരിക്കുന്നതിനായി ബ്രിട്ടനുമായി ധാരണാപത്രം ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.
ഇരു രാജ്യങ്ങളും തമ്മില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പരിശീലനം, നൈപുണ്യ വികസനം എന്നീ മേഖലകളില്‍ കൂടുതല്‍ അടുത്ത ഉഭയകക്ഷിബന്ധം സ്ഥാപിക്കപ്പെടുന്നതിനു ധാരണാപത്രം വഴിവെക്കും.
വിദേശ രാഷ്ട്രങ്ങളുമായുള്ള സഹകരണം ഇന്ത്യയിലെ നൈപുണ്യ വികസനത്തെ ശക്തിപ്പെടുത്തുകയും അതുവഴി നമ്മുടെ യുവതയ്ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇന്ത്യയിലെയും ബ്രിട്ടനിലെയും വ്യവസായ മേഖലയും പരിശീലന സ്ഥാപനങ്ങളും തമ്മിലുള്ള പുതുമയാര്‍ന്ന പങ്കാളിത്തത്തിലേക്കു നയിക്കുമെന്ന നേട്ടവും ധാരണാപത്രത്തിന് ഉണ്ട്. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനുള്ള പണം പരസ്പരം അംഗീകരിച്ച പ്രത്യേകം പ്രത്യേകം കരാറുകളില്‍ ഉള്‍പ്പെടുത്തും.
നൈപുണ്യ വികസനം ഇന്ത്യയെയും ബ്രിട്ടനെയും സംബന്ധിച്ചു മുന്‍ഗണനാ വിഷയമാണെന്നു മാത്രമല്ല, ഉഭയകക്ഷി ബന്ധത്തിന്റെ പ്രധാനപ്പെട്ട ഭാഗവുമാണ്. പരസ്പരം സഹകരിച്ചുള്ള മുന്നേറ്റത്തില്‍ ഏറ്റവും പ്രാധാന്യം കല്‍പിക്കുന്ന രണ്ടു മേഖലകള്‍ നൈപുണ്യ വികസനവും സംരംഭകത്വവും ആയിരിക്കുമെന്ന് ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ 2016 നവംബറില്‍ വ്യക്തമാക്കിയിരുന്നു.
***