Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ന്യൂഡല്‍ഹിയില്‍ അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യ സ്ഥാപന സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ന്യൂഡല്‍ഹിയില്‍ അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യ സ്ഥാപന സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ന്യൂഡല്‍ഹിയില്‍ അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യ സ്ഥാപന സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ന്യൂഡല്‍ഹിയില്‍ അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യ സ്ഥാപന സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ബഹുമാന്യനായ പ്രസിഡന്റ് മാക്രോണ്‍, ആദരണീയരായ പ്രസിഡന്റുമാര്‍, പ്രധാനമന്ത്രിമാര്‍, മറ്റു വിശിഷ്ടാതിഥികള്‍,
മഹതികളേ, മാന്യരേ, ആശംസകള്‍. അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യ സ്ഥാപന സമ്മേളനത്തിനു ഡല്‍ഹിയിലെത്തിയ നിങ്ങളെയും ഞാന്‍ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു.
2015 നവംബറില്‍ പാരീസില്‍ ചേര്‍ന്ന കക്ഷി രാജ്യങ്ങളുടെ ഇരുപത്തിയൊന്നാം സമ്മേളനത്തിലാണ് ഈ ചരിത്രദിനത്തിനു വിത്ത് പാകിയത്. ആ വിത്ത് ഇന്നു കിളിര്‍ത്തിരിക്കുന്നു.

ഈ കൊച്ചു വൃക്ഷത്തൈ വയ്ക്കുന്നതിന്റെ പുതിയ സാധ്യതകളില്‍ ഫ്രാന്‍സ് മൂല്യവത്തായ പങ്കാണ് വഹിച്ചിട്ടുള്ളത്. നിങ്ങളെല്ലാവരുടെയും കൂട്ടായ ശ്രമവും പ്രതിബദ്ധതയുമില്ലായിരുന്നെങ്കില്‍ സൗരോര്‍ജ്ജ സഖ്യത്തിന്റെ ഈ ചെറു വൃക്ഷത്തൈ വയ്ക്കാന്‍ പറ്റുമായിരുന്നില്ല. അതിനു ഫ്രാന്‍സിനോടും നിങ്ങളെല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. 121 സുപ്രധാന രാജ്യങ്ങളില്‍ അറുപത്തിയൊന്നെണ്ണം ഈ സഖ്യത്തില്‍ ചേര്‍ന്നിരിക്കുന്നു. അവരില്‍ മുപ്പത്തിയൊന്നു പേര്‍ രൂപരേഖാ കരാര്‍ അംഗീകരിക്കുകയും ചെയ്തു. പങ്കാളിത്ത രാജ്യങ്ങളായ നാമെല്ലാവര്‍ക്കും പുറമേ പുറത്തെ പരിസ്ഥിതിക്ക് വെളിച്ചവും നമ്മുടെ നിശ്ചയദാര്‍ഢ്യത്തിനു കരുത്തും നല്‍കുന്ന സൂര്യഭഗവാനാണ് നമ്മുടെ പ്രധാന സഖ്യകക്ഷി.

സുഹൃത്തുക്കളേ,

സഹസ്രാബ്ദങ്ങളായി, ഭൂമിയില്‍ ജീവന്റെ തുടിപ്പ് ഉണ്ടാകുന്നതിനും മുമ്പു മുതല്‍ സൂര്യന്‍ ഈ ലോകത്തിന് വെളിച്ചവും ജീവിതവും നല്‍കി വരികയാണ്. ജപ്പാന്‍ മുതല്‍ പെറു വരെയോ ഗ്രീസ് മുതല്‍ റോം വരെയോ ഈജിപ്‌റ്റോ ഇങ്കയോ ആകട്ടെ, പുരാതനമായ മായന്‍ നാഗരികതയുടെ കാലത്താകട്ടെ എല്ലാ ജനപഥങ്ങളും സൂര്യന് പ്രാധാന്യവും ആദരവും നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ തത്വചിന്തയുടെ കേന്ദ്രസ്ഥാനത്ത് സഹസ്രാബ്ദങ്ങള്‍ക്കു മുമ്പേ സൂര്യനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നത് സമാനതകളില്ലാത്തതാണ്.

ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പു മുതല്‍ത്തന്നെ ഇന്ത്യയിലെ വേദങ്ങളില്‍ സൂര്യനെ ലോകത്തിന്റെ ആത്മാവായാണ് പരിഗണിച്ചത്. മുഴുവന്‍ ജീവിതത്തിന്റെയും സ്രോതസ്സായാണ് സൂര്യനെ ഇന്ത്യ കണക്കാക്കിയിട്ടുള്ളത്. ഇന്ന്, കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളി പരിഹരിക്കുന്നതിന് നാം ശ്രമിക്കുമ്പോള്‍ പുരാതന തത്വചിന്തയുടെ സമഗ്ര സമീപനത്തെയും സന്തുലനത്തെയും നാം അറിയണം.

സുഹൃത്തുക്കളേ,

നാം കൂട്ടായി എന്തു ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ ഹരിതഭാവി സ്ഥിതി ചെയ്യുന്നത്. മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഞാന്‍ ഓര്‍മിപ്പിക്കട്ടെ: ‘നാം ചെയ്യുന്നതിന്റെയും ചെയ്യാന്‍ പ്രാപ്തരായതിന്റെയും ഇടയിലെ വ്യത്യാസം മനസ്സിലാക്കിയാല്‍ മതി ലോകത്തിന്റെ ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍.’
മനുഷ്യന്റെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കും സുസ്ഥിരമായ വിധത്തില്‍ ഫലപ്രദവും ന്യായവുമായ പരിഹാരം സൗരോര്‍ജ്ജം നല്‍കും എന്ന വസ്തുതയാണ് ലോകത്തെമ്പാടുമുള്ള നേതാക്കളുടെ ഈ സാന്നിധ്യം പ്രതിഫലിപ്പിക്കുന്നത്.

സുഹൃത്തുക്കളേ,

ഇന്ത്യയില്‍ ഞങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ പുനരുല്‍പ്പാദന ഊര്‍ജ്ജ വികസന പദ്ധതിക്കു തുടക്കമിട്ടുകഴിഞ്ഞു. പുനരുല്‍പ്പാദന സ്രോതസ്സുകളില്‍ നിന്ന് 175 ജിഗാവാട്ട്‌സ് വൈദ്യുതിയും സൗരോര്‍ജ്ജത്തില്‍ നിന്ന് 100 ജിഗാവാട്ട്‌സ് വൈദ്യുതിയും ഞങ്ങള്‍ ഉല്‍പ്പാദിപ്പിക്കും.

ഇപ്പോള്‍ത്തന്നെ ഇരുപത് ജിഗാവാട്ട്‌സ് സൗരോര്‍ജ്ജം ശേഷി എന്ന ലക്ഷ്യം ഞങ്ങള്‍ നേടിക്കഴിഞ്ഞു. പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകളിലൂടെയുളളതിനേക്കാള്‍ ഈര്‍ജ്ജം പാരമ്പര്യേതര സ്രോതസ്സുകളില്‍ കൂടി ഞങ്ങള്‍ കൂട്ടിച്ചേര്‍ക്കും.

വൈദ്യുതി ക്ഷാമമുള്ള പ്രദേശങ്ങളില്‍ സൗരോര്‍ജ്ജാധിഷ്ഠിത തെരുവ് വിളക്കുകള്‍ സ്ഥാപിക്കുകയാണ് അടല്‍ ജ്യോതി പദ്ധതിയുടെ ലക്ഷ്യം. സ്‌കൂളുകളില്‍ പഠിക്കുന്ന ഏഴ് ദശലക്ഷം കുട്ടികള്‍ക്ക് പഠന വിളക്ക് നല്‍കുന്ന പദ്ധതിയും നടപ്പാക്കുന്നു.

മറ്റു സാങ്കേതികവിദ്യകളുമായി സൗരോര്‍ജ്ജത്തെ കണ്ണി ചേര്‍ത്താല്‍ ഫലം കൂടുതല്‍ മികച്ചതായിരിക്കും. ഉദാഹരണത്തിന്, 28 കോടി എല്‍ഇഡി ബള്‍ബുകള്‍ ഗവണ്‍മെന്റ് വിതരണം ചെയ്തതിലൂടെ രണ്ട് ദശലക്ഷം ഡോളര്‍ ലാഭിക്കുക മാത്രമല്ല ചെയ്തത്, നാല് ജിഗാവാട്ട് വൈദ്യുതിയും ലാഭിക്കാന്‍ സാധിച്ചു. അതു മാത്രമല്ല, കാര്‍ബണ്‍ഡയോക്‌സൈഡിന്റെ ഉല്‍പ്പാദനം 30 ദശലക്ഷം ടണ്‍ കുറയുകയും ചെയ്തു.

സുഹൃത്തുക്കളേ,

ഇന്ത്യയില്‍ മാത്രമല്ല, ലോകമാകെ ഒരു സൗരോര്‍ജ്ജ വിപ്ലവമാണ് നമുക്കു വേണ്ടത്. ഇന്ത്യയില്‍ പരിശീലിപ്പിക്കപ്പെട്ട സൗരോര്‍ജ്ജ വിദഗ്ധരുടെ പാട്ടുകളും പ്രസംഗങ്ങളും വീഡിയോകളും നിങ്ങള്‍ കണ്ടു. ഈ വിദഗ്ധരുമായി നിങ്ങള്‍ നല്ല പരിചയത്തിലുമാണ് ഇപ്പോള്‍. അവരുടെ കഥകള്‍ സ്വന്തം നിലയില്‍ത്തന്നെ പ്രചോദിപ്പിക്കുന്നവയാണ്.
അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തിനുള്ള സഞ്ചിത നിധിയില്‍ നിന്നുള്ളതിനു പുറമേ 62 ദശലക്ഷം ഡോളര്‍ കൂടി അന്താരാഷ്ട്ര സൗരോര്‍ജ്ജ സെക്രട്ടേറിയറ്റ് സ്ഥാപിക്കുന്നതിന് ലഭിച്ചതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. സൗരോര്‍ജ്ജ മേഖലയില്‍ നിന്നുള്ള 500 പേരെ അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യം ഓരോ വര്‍ഷവും പരിശീലിപ്പിക്കും എന്ന് പ്രഖ്യാപിക്കാന്‍ എനിക്കു സന്തോഷമുണ്ട്.

ലോകമാകെ 143 ദശലക്ഷം ഡോളറിന്റെ 13 സൗരോര്‍ജ്ജ പദ്ധതികള്‍ പൂര്‍ത്തിയാക്കുകയോ നടപ്പാക്കലിന്റെ പല ഘട്ടങ്ങളിലിരിക്കുകയോ ആണ്. 15 വികസ്വര രാജ്യങ്ങളില്‍ 27 പദ്ധതികള്‍ക്കു വേണ്ടിി 1.4 ശതകോടി ഡോളര്‍ സഹായം ഇന്ത്യ അനുവദിക്കാന്‍ പോവുകയാണ്. പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതിന് സഖ്യ രാജ്യങ്ങളെ സഹായിക്കുന്നതിന് ഞങ്ങള്‍ ഒരു പദ്ധതി തയ്യാറെടുക്കല്‍ സൗകര്യം ക്രമീകരിക്കും.
സൗരോര്‍ജ്ജ മേഖലയിലെ വിടവുകള്‍ പരിഹരിക്കുന്നതിന് ഇന്ത്യ ഒരു സൗരോര്‍ജ്ജ സാങ്കേതികവിദ്യാ ദൗത്യം തുടങ്ങുകകൂടി ചെയ്തതായി പ്രഖ്യാപിക്കാനും എനിക്ക് സന്തോഷമുണ്ട്. അന്താരാഷ്ട്ര മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ദൗത്യം സൗരോര്‍ജ്ജ സാങ്കേതികവിദ്യാ മേഖലയിലെ ഗവേഷണ-വികസന യത്‌നങ്ങള്‍ക്ക് ഭരണപരവും സാങ്കേതികവും വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയുള്ളതുമായ നേതൃത്വം നല്‍കും.

സുഹൃത്തുക്കളേ,

അന്തരീക്ഷത്തില്‍ ധാരളമായുള്ള സൗരോര്‍ജ്ജം വികസിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് ഭൂമിയിലെ കാര്‍ബണ്‍ സാന്നിധ്യം കുറയ്ക്കും. അത് നമുക്ക് അധികമായി കിട്ടുന്ന ഒരു സൗഭാഗ്യമാണ്.

സുഹൃത്തുക്കളേ,

ചില പ്രധാന കാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്: ചില രാജ്യങ്ങള്‍ക്ക് ഒരു വശത്ത് വര്‍ഷം മുഴുവന്‍ സൗരോര്‍ജ്ജ ലഭ്യതയുണ്ടെങ്കിലും അത് വികസിപ്പിക്കുകയും വിനിയോഗിക്കുകയും ചെയ്യാനുള്ള സാങ്കേതികവിദ്യ ഇല്ല.

മറുവശത്ത് ചില ദ്വീപുകളും രാജ്യങ്ങളും കാലാവസ്ഥാവ്യതിയാനത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതമായി നിലനില്‍പു ഭീഷണി നേരിടുന്നു. മൂന്നാമതായി, സൗരോര്‍ജ്ജം വെളിച്ചത്തിനു വേണ്ടി മാത്രമല്ല ഗതാഗതം, പാചകം, കൃഷി, സൗരോര്‍ജ്ജ പമ്പുകള്‍, ആരോഗ്യ പരിരക്ഷ തുടങ്ങിയ മറ്റു മേഖലകള്‍ക്കു വേണ്ടിയും വിനിയോഗിക്കാനാകും.
സൗരോര്‍ജ്ജ വിനിയോഗം പ്രോല്‍സാഹിപ്പിക്കുന്നതിന് സാങ്കേതികവിദ്യയുടെ ലഭ്യതയും വികസിപ്പിക്കലും, സാമ്പത്തിക സ്രോതസ്സുകള്‍, ചെലവ് കുറയ്ക്കല്‍, ശേഖരിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കല്‍, വിപുലമായ ഉല്‍പ്പാദനം, പുതിയ പദ്ധതിക്ക് അനുകൂലമായ അന്തരീക്ഷം എന്നിവയെല്ലാം നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

സുഹൃത്തുക്കളേ,

നാമെല്ലാം ആ ദിശയില്‍ ചിന്തിച്ചു മുന്നേറണം. എന്റെ ചിന്തയില്‍ കര്‍മപദ്ധതിക്കുള്ള പത്ത് പോയന്റുകളുണ്ട്. അവ ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഏറ്റവുമാദ്യം, മികച്ചതും ചെലവു കുറഞ്ഞതുമായ സൗരോര്‍ജ്ജം അനായാസവും സൗകര്യപ്രദമായും എല്ലാവര്‍ക്കും ലഭ്യമാകണം.
നമ്മുടെ ഉപയോഗത്തില്‍ സൗരോര്‍ജ്ജത്തിന്റെ അനുപാതം നാം വര്‍ധിപ്പിക്കണം. നാം നവീനശ്രമങ്ങളെ പ്രോല്‍സാഹിപ്പിക്കുകയാണെങ്കില്‍ നിരവധി കാര്യങ്ങള്‍ക്ക് സൗരോര്‍ജ്ജ പരിഹാരഹങ്ങളുണ്ടാകും.

സൗരോര്‍ജ്ജ പദ്ധതികള്‍ക്ക് നാം സൗജന്യ നിരക്കിലുള്ള സാമ്പത്തിക സഹായം നല്‍കുകയും സാമ്പത്തിക സഹായത്തിലെ ഞെരുക്കം കുറയ്ക്കുകയും വേണം. സോളാര്‍ പദ്ധതികള്‍ വികസിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതിന് പുതിയ കുതിപ്പ് നല്‍കാന്‍ നാം ചില ക്രമീകരണങ്ങളും പൊതു മാനദണ്ഡങ്ങളും നടപ്പാക്കണം. വികസ്വര രാജ്യങ്ങളിലെ സൗരോര്‍ജ്ജ പദ്ധതികള്‍ക്ക് കൂടിയാലോചനാ സഹായം വികസിപ്പിച്ചു നല്‍കേണ്ടത് അത്യാവശ്യമാണ്.

നമ്മുടെ യത്‌നങ്ങളില്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാനും പങ്കാളികളാക്കാനും കഴിയണം. പ്രാദേശിക ഘടകങ്ങളെയും സാഹചര്യങ്ങളെയും കണക്കിലെടുക്കുന്ന മികവിന്റെ കേന്ദ്രങ്ങളുടെ സമഗ്ര ശൃംഖല സൃഷ്ടിക്കാനാകണം. സൗരോര്‍ജ്ജ വികസന ലക്ഷ്യത്തിനു പരമാവധി സംഭാവന ചെയ്യാനാകുന്ന വിധം വികസനത്തിന്റെ പൂര്‍ണതയില്‍ നാം സൗരോര്‍ജ്ജ നയത്തെ കാണണം. അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യ സെക്രട്ടേറിയറ്റിനെ നാം കൂടുതല്‍ കരുത്തുറ്റതും കര്‍മബദ്ധവുമാക്കണം.

സുഹൃത്തുക്കളേ,

അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തിലൂടെ ഈ കര്‍മപരിപാടിയിലെ ഓരോ ഇനവും നടപ്പാക്കുന്നതിന് അതിവേഗം മുന്നേറാന്‍ നാം പ്രാപ്തരാണെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.

സുഹൃത്തുക്കളേ,

ഈ മുഹൂര്‍ത്തം നമ്മുടെ യാത്രയുടെ തുടക്കം മാത്രമാണ്. സൂര്യപ്രകാശത്തിനൊപ്പം നമ്മുടെ ജീവിതങ്ങളെ കൂടുതല്‍ പ്രകാശഭരിതമാക്കാന്‍ നമ്മുടെ സഖ്യത്തിനു സാധിക്കും. ‘നമുക്ക് സൂര്യനെ കൂടുതല്‍ തെളിച്ചമുള്ളതാക്കാം’ എന്ന ചൊല്ലിനെ അത് അന്വര്‍ത്ഥമാക്കും. വസുധൈവ കുടുംബകം എന്നതാണ് ഇന്ത്യന്‍ തത്വചിന്തയുടെ ആത്മാവ്; ‘ലോകമാകെ ഒരു കുടുംബമാണ്’ എന്നാണ് അതിന്റെ അര്‍ത്ഥം.

നാം ലോകത്തിന്റെ മുഴുവന്‍ നന്മയുമാണ് ആഗ്രഹിക്കുന്നതെങ്കില്‍, മനുഷ്യകുലത്തിന്റെ മുഴുവന്‍ നന്മയാണ് ആഗ്രഹിക്കുന്നതെങ്കില്‍ നമ്മുടെ ശ്രമങ്ങളിലും ലക്ഷ്യങ്ങളിലും ഒരു കുടുംബത്തെപ്പോലെ ഐക്യവും ഉറ്റബന്ധവും ഉണ്ടാക്കാന്‍ നാം പ്രാപ്തരാകും എന്നെനിക്ക് ആത്മവിശ്വാസമുണ്ട്.
സുഹൃത്തുക്കളേ, തമസോ മാ ജ്യോതിര്‍ഗമയാ എന്ന പഴയ പ്രാര്‍ത്ഥനയെ യാഥാര്‍ത്ഥ്യവല്‍ക്കരിക്കുന്നതു പോലെ തന്നെയാണിത്. ‘നമുക്ക് ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്കു നീങ്ങാം’ എന്നാണ് അതിന്റെ അര്‍ത്ഥം.

നിങ്ങള്‍ക്കു വളരെ നന്ദി.

നിങ്ങള്‍ക്കു നന്ദി.