Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ന്യൂഡല്‍ഹിയില്‍’ കോള്‍ ടു ആക്ഷന്‍ ‘ ഉച്ചകോടിയെ

ന്യൂഡല്‍ഹിയില്‍’ കോള്‍ ടു ആക്ഷന്‍ ‘ ഉച്ചകോടിയെ

ന്യൂഡല്‍ഹിയില്‍’ കോള്‍ ടു ആക്ഷന്‍ ‘ ഉച്ചകോടിയെ

ന്യൂഡല്‍ഹിയില്‍’ കോള്‍ ടു ആക്ഷന്‍ ‘ ഉച്ചകോടിയെ

ന്യൂഡല്‍ഹിയില്‍’ കോള്‍ ടു ആക്ഷന്‍ ‘ ഉച്ചകോടിയെ

ന്യൂഡല്‍ഹിയില്‍’ കോള്‍ ടു ആക്ഷന്‍ ‘ ഉച്ചകോടിയെ

ന്യൂഡല്‍ഹിയില്‍’ കോള്‍ ടു ആക്ഷന്‍ ‘ ഉച്ചകോടിയെ

ന്യൂഡല്‍ഹിയില്‍’ കോള്‍ ടു ആക്ഷന്‍ ‘ ഉച്ചകോടിയെ


എന്റെ സഹപ്രവര്‍ത്തകന്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ. ജെ.പി.നദ്ദ, എത്യോപ്യന്‍ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ. കസെറ്റബിര്‍ഹാന്‍ അദ്മാസു, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ബഹുമാന്യരായ മന്ത്രിമാരെ, മറ്റു വിശിഷ്ടാതിഥികളേ, എന്റെ ഗവണ്‍മെന്റിന്റെ പേരിലും ഈ അന്താരാഷ്ട്ര ഉച്ചകോടിയുടെ സഹ ആതിഥേയരുടെ പേരിലും നിങ്ങളെ ഓരോരുത്തരേയും ഞാന്‍ ഗ്ലോബല്‍ കോള്‍ ടു ഉച്ചകോടി 2015 ലേക്ക് സ്വാഗതം ചെയ്യുന്നു.

ഇതൊരു ചരിത്ര മുഹൂര്‍ത്തമാണ്. ആദ്യമായാണ് ഗ്ലോബല്‍ കോള്‍ ടു ആക്ഷന്‍ ഉച്ചകോടി അമേരിക്കക്ക് പുറത്തു വച്ച് നടക്കുന്നത്. വളരെ ദൂരം സഞ്ചരിച്ച് ഈ ഉച്ചകോടിക്കെത്തിയ പ്രതിനിധികളെ ഞാന്‍ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു.

പങ്കാളിത്ത രാജ്യങ്ങളിലെ മാതൃ, ശിശു ആരോഗ്യ രംഗത്തെ നേട്ടങ്ങള്‍ ആഘോഷിക്കുകയും അമ്മമാരുടേയും, കുഞ്ഞുങ്ങളുടേയും തടയാമായിരുന്ന മരണങ്ങള്‍ ചെറുക്കുന്നതിന് യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനുമായാണ് രണ്ട് ദിവസത്തെ ഈ ഉച്ചകോടി വിഭാവനം ചെയിതിരിക്കുന്നത്. ജീവന്‍ രക്ഷാ മേഖലയിലെ പുതിയ പങ്കാളിത്തം, കണ്ടുപിടുത്തം എന്നിവയുടെ ശക്തി ഉച്ചകോടിയില്‍ അനുഭവവേദ്യമാവും.

അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ലോകത്തെ നമ്മള്‍ എങ്ങനെ രൂപപ്പെടുത്തുന്നുവോ, അതനുസരിച്ചായിരിക്കും പുരോഗതിയും, പ്രത്യാശയുമുള്ള രാജ്യങ്ങളും അരക്ഷിതവും അശാന്തവുമായ രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം. ഒഴിവാക്കാവുന്ന മാതൃ, ശിശു മരണങ്ങള്‍ക്കെതിരെ 24 രാഷ്ട്രങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതില്‍ എനിക്കു സന്തോഷമുണ്ട്.

നൂറ്റാണ്ടിന്റെ വികസന ലക്ഷ്യങ്ങളില്‍ നിന്ന് സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്ക് നമ്മുടെ ചര്‍ച്ചകള്‍ മാറുമ്പോഴും ലോകത്ത് ഓരോ വര്‍ഷവും 289000 അമ്മമാരും അഞ്ചു വയസ്സിനു താഴെയുള്ള 6.3 ദശലക്ഷം കുഞ്ഞുങ്ങളും മരണമടയുന്നുണ്ട്. ഈ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാജ്യങ്ങളിലാണ് 70% മാതൃ-ശിശു മരണവും സംഭവിക്കുന്നത്. പ്രതീക്ഷ പകരുന്ന കാര്യം ഈ മരണങ്ങള്‍ ചെറിയ ഫലപ്രദമായ ഇടപെടലിലൂടെ തടയാനാവുമെന്നതാണ്. ഇതാണ് ഈ ഉച്ചകോടിയുടെ പ്രധാന ശ്രദ്ധാകേന്ദ്രം.

ആഗോളതലത്തില്‍ മാതൃ-ശിശു ആരോഗ്യ മേഖലയില്‍ പ്രാധാന്യമര്‍ഹിക്കുന്ന നിരവധി നേട്ടങ്ങളുണ്ടായിട്ടുണ്ട്. 1990 ല്‍ ഇന്ത്യയില്‍ അഞ്ചു വയസ്സിനു താഴെയുള്ളവരുടെ മരണ നിരക്ക് 126 ആയിരുന്നു. അതേ സമയത്ത് ആഗോള ശരാശരി 90 ആയിരുന്നു. 2013 ല്‍ ഇന്ത്യയിലെ ശിശു മരണ നിരക്ക് 49 ആയി കുറഞ്ഞിട്ടുണ്ട്. ഇതിന്റെ ആഗോള ശരാശരി 46 ആണ്. ആഗോള നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ അഞ്ചു വയസ്സിനു താഴെയുള്ളവരുടെ മരണനിരക്ക് കുറക്കുന്നതില്‍ നിര്‍ണ്ണായക പുരോഗതി കൈവരുക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്.

പോളിയോക്കെതിരെ നേടിയ വിജയമാണ് മറ്റൊരു സുപ്രധാന നേട്ടം. 2014 മാര്‍ച്ച് 27ന് ഇന്ത്യ പോളിയോ വിമുക്തമായി പ്രഖ്യാപിക്കപ്പെട്ടു. 2009 ല്‍ ലോകത്തിലെ പകുതി പോളിയോ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന ഇന്ത്യയെ പോളിയോ വിമുക്തമാക്കാന്‍ സാധിച്ചത് കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ ഇന്ത്യയ്ക്കുള്ള പ്രതിജ്ഞാബദ്ധതയാണ് കാണിക്കുന്നത്.

അമ്മമാരേയും നവജാത ശിശുവിനെയും ബാധിക്കുന ടെറ്റനസ് നിര്‍മാര്‍ജനം ചെയ്യാന്‍ സാധിച്ചത് മറ്റൊരു നാഴികല്ലാണ്. 2015 എന്ന നിശ്ചിത സമയപരിധിക്കും മുമ്പാണ് ഇന്ത്യ ഇത് സാധിച്ചെടുത്തത്. മിഷന്‍ ഇന്ദ്രധനുഷ് എന്ന പേരില്‍ പ്രതിരോധ കുത്തിവെയ്പ് പരിപാടി ഗവണ്‍മെന്റ് നടപ്പിലാക്കിയിട്ടുണ്ട്. വാക്‌സിനേഷനുകള്‍ ലഭിക്കാതെപോയ കുഞ്ഞുങ്ങളെ ഇത് പ്രത്യേകം ലക്ഷ്യമിടുന്നു. പ്രതിരോധ കുത്തിവെയ്പ്പിലെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് പ്രതിവര്‍ഷം നിലവിലെ 1 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി ഉയര്‍ത്താന്‍ ഇത് ലക്ഷ്യമിടുന്നു. 2020 ഓടെ പ്രതിരോധ കുത്തിവയ്പ്പില്‍ 90% കവറേജാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞു.

2014 ജൂണില്‍ ലോകാരോഗ്യ അസംബ്‌ളിയില്‍ എവരി ന്യൂബോണ്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കിയതിനു പുറകെ അതേവര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യ ന്യൂബോണ്‍ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കി. നവജാത ശിശുക്കളുടെ മരണം തടയുന്നതിന് ലക്ഷ്യമിട്ടിട്ടുള്ളതാണ് ഈ പദ്ധതി. ഇതിനുപുറമെ റീ പ്രൊഡക്ടീവ്, മറ്റേണല്‍, ന്യൂബോണ്‍, ചൈല്‍ഡ് ആന്റ് അഡോളസന്റ് ഹെല്‍ത്ത് പദ്ധതിക്കും ( ആര്‍.എം.എന്‍.സി.എച്ച്) ഇന്ത്യ തുടക്കമിട്ടു.

ദേശീയ ആരോഗ്യ ദൗത്യത്തിലൂടെ മാതൃ, ശിശു ആരോഗ്യമേഖലയില്‍ മികച്ച പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 56% ശിശു മരണങ്ങളും പ്രസവിച്ച് ആദ്യത്തെ ഒരു മാസത്തിനുള്ളിലാണ് സംഭവിക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ഇത് മറികടക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.

ഗര്‍ഭിണികളായ വനിതകള്‍ക്ക് ആശുപത്രി വഴി സുരക്ഷിതമായ പ്രസവത്തിന് വഴിയൊരുക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ഉദ്ദേശ്യം. ഇതിനായി ജനനി സുരക്ഷായോജന എന്ന പ്രത്യേക പദ്ധതി നാം നടപ്പിലാക്കി. സര്‍ക്കാര്‍ ആശുപത്രി വഴിയുള്ള പ്രസവങ്ങള്‍ക്ക് ഈ പദ്ധതിയുടെ കീഴില്‍ ആനുകുല്യം നല്‍കി. ഇതിന്റെ ഫലമായി ആശുപത്രി വഴിയുള്ള പ്രസവത്തില്‍ 75% വര്‍ദ്ധന രേഖപ്പെടുത്തി. ഇതുവഴി മാതൃ മരണ നിരക്കില്‍ ഗണ്യമായ കുറവുണ്ടായി. ഗവണ്‍മെന്റ് ആശുപത്രികളില്‍ പ്രസവിക്കുന്ന അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ആരോഗ്യ സേവനങ്ങള്‍ സൗജന്യമായി നല്‍കുന്ന ജനനി ശിശു സുരക്ഷാ യോജന എന്ന പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്. സൗജന്യ ചികിത്സക്കു പുറമേ ആശുപത്രിയിലേക്കും തിരിച്ചുമുള്ള യാത്രാകൂലിയും ഗവണ്‍മെന്റ് നല്‍കും.

നമ്മുടെ പ്രധാന ആശങ്ക സമത്വമാണ്. ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്. രാജ്യത്തെ ആരോഗ്യ മേഖലയില്‍ മോശം പ്രകടനം കാഴ്ച വയ്ക്കുന്ന 184 ജില്ലകള്‍ ഗവണ്‍മെന്റ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവിടങ്ങളിലെ വിഭവലഭ്യത ഉറപ്പുവരുത്താന്‍ ഗവണ്‍മെന്റ് പ്രത്യേക ശ്രദ്ധയര്‍പ്പിക്കുന്നുണ്ട്.

എന്റെ ഗവണ്‍മെന്റിന്റെ ഒരു പ്രധാന പദ്ധതിയാണ് ശുചിത്വഭാരതം.(clean India campaign) ഈ വലിയ പദ്ധതിയോടനുബന്ധിച്ച് പൊതുജനാരോഗ്യ സംവിധാനങ്ങളുടെ ശുചിത്വം ഉറപ്പുവരുത്താന്‍ ‘കായ കല്‍പ്’ എന്ന പ്രത്യക ശുചിത്വ ദൗത്യം ആരോഗ്യ മന്ത്രാലയം നടപ്പിലാക്കുന്നുണ്ട്. പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനും അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുമായി ബേഠി ബചാവോ, ബേഠി പഠാവോ എന്ന പദ്ധതിയും ഗവണ്‍മെന്റ് നടപ്പിലാക്കുന്നുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ജനങ്ങള്‍ ദരിദ്രരായി മാറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പാര്‍ശ്വവല്‍കൃത സമൂഹങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷയും സാമ്പത്തിക സുരക്ഷയും ലഭ്യമാവുന്ന ഒരു സംവിധാനത്തിന് നാം രൂപം നല്‍കേണ്ടതുണ്ട്. മാതൃ, ശിശു മരണങ്ങള്‍ ഒഴിവാക്കാനും കൗമാരക്കാര്‍ക്ക് നല്ല ജീവിതം ഉറപ്പു നല്‍കുന്നതിനായി മറ്റു രാജ്യങ്ങളോടൊപ്പംചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.

ഇവിടെ ഒത്തു കൂടിയ അവസരത്തില്‍, ലോകത്തിന് ശക്തമായ ഒരു സന്ദേശം നാം നല്‌കേണ്ടതുണ്ട്. രക്ഷിക്കാന്‍ സാധ്യമാവുന്ന ഓരോ സ്ത്രീയേയും കുട്ടിയെയും നമ്മള്‍ രക്ഷപ്പെടുത്തുമെന്നതാണ് ആ സന്ദേശം. ഇതിനായി ലോക രാഷ്ട്രങ്ങളുടെ സഹായം നമ്മള്‍ അഭ്യര്‍ഥിക്കണം. ഇതിനായി നമ്മുടെ രാജ്യത്ത് മാത്രമല്ല സഹായം ആവശ്യമുള്ള രാജ്യങ്ങളിലും വിഭവങ്ങള്‍ വിനിയോഗിക്കാന്‍ ഇന്ത്യ തയാറാണ്. ഇന്ത്യയുടെ അനുഭവങ്ങള്‍ മറ്റു രാഷ്ട്രങ്ങളുമായി പങ്കു വെയ്ക്കുന്നതില്‍ അതിയായ സന്തോഷമാണുള്ളത്. കഴിഞ്ഞ വര്‍ഷം സാര്‍ക്ക് രാജ്യങ്ങളെ പോളിയോ വിമുക്തമാക്കാന്‍ സഹായിക്കാമെന്ന് ഞാന്‍ വാഗ്ദാനം ചെയ്തിരുന്നു. ആവശ്യമുള്ള സാര്‍ക്ക് രാജ്യങ്ങള്‍ക്ക് പെന്റാവാലന്റ് വാക്‌സിനുകള്‍ ലഭ്യമാക്കുമെന്നും നമ്മള്‍ ഉറപ്പു നല്‍കിയിരുന്നു. ഇന്ത്യയുടെ അനുഭവങ്ങള്‍ ലോക സമൂഹവുമായി നമ്മള്‍ പങ്കുവെക്കും.

ഏതു രാജ്യത്തേയും സാങ്കേതിക വിദ്യയിലും, സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും, പദ്ധതികള്‍ നടപ്പിലാക്കുന്നതിലും സഹായിക്കാന്‍ ഇന്ത്യക്ക് സന്തോഷമേയുള്ളു. വ്യക്തികള്‍ക്ക് പരിശീലനം നല്‍കി പ്രത്യേക നവ ജാത പരിചരണ യൂണിറ്റുകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കും. വീടുകള്‍ ആധാരമാക്കിയുള്ള നവ ജാത ശിശു പരിചരണത്തിനുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്യും. സാര്‍വത്രിക രോഗപ്രതിരോധ കുത്തിവെയ്പ്, മിഷന്‍ ഇന്ദ്രധനുഷ് എന്നീ പദ്ധതികളിലെ ഇന്ത്യയുടെ അനുഭവ സമ്പത്ത് എല്ലാ രാഷ്ടങ്ങളുമായും പങ്കുവെയ്ക്കാന്‍ നാം തയാറാണ്. പോളിയോ നിര്‍മാര്‍ജ്ജനത്തിന് നല്‍കുന്ന പിന്തുണക്ക് പുറമേയാണിത്.

നിങ്ങളെയെല്ലാവരേയും ഒരിക്കല്‍കൂടി ഈ അന്താരാഷ്ട്ര ഉച്ചകോടിയിലേക്ക് സ്വാഗതം ചെയ്യുന്നു. മാതൃ ശിശു മരണങ്ങള്‍ അവസാനിപ്പിക്കുന്നതിന് ലോക സമൂഹത്തിന് പുതിയൊരു ദിശാബോധം പകര്‍ന്നു നല്‍കാന്‍ അടുത്ത രണ്ടു ദിവസം സഹായകരമാവും എന്നു ഞാന്‍ പ്രത്യാശിക്കുന്നു.

എല്ലാവര്‍ക്കും നന്ദി, ജയ്ഹിന്ദ്