പിഎം ഇന്ത്യ
2026 സെപ്റ്റംബർ 13-ന് ന്യൂഡൽഹിയിൽ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ വിവിധ മേഖലകളിലെ സഹകരണത്തിൽ കൈവരിച്ച പുരോഗതി ഇരുനേതാക്കളും അവലോകനം ചെയ്തു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ബഹുമുഖ തന്ത്രപ്രധാന പങ്കാളിത്തത്തെക്കുറിച്ചും അവർ അഭിപ്രായങ്ങൾ കൈമാറി.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ദീർഘകാലത്തെ വളരെയടുത്ത ബന്ധം, പങ്കിട്ട ചരിത്രപരമായ പോരാട്ടങ്ങൾ, ശക്തമായ സാംസ്കാരിക അടുപ്പം, ഊർജസ്വലമായ സാമ്പത്തിക ബന്ധങ്ങൾ, ജനങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധങ്ങൾ എന്നിവയിൽ വേരൂന്നിയതാണെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. പരസ്പര താൽപര്യമുള്ള വിവിധ ആഗോള വിഷയങ്ങളിൽ ഇരുനേതാക്കളും അഭിപ്രായങ്ങൾ കൈമാറുകയും ബഹുമുഖ വേദികളിൽ അടുത്ത ഏകോപനം തുടർന്നും നിലനിർത്താൻ ധാരണയിലെത്തുകയും ചെയ്തു. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് ചീറ്റകളെ വിജയകരമായി എത്തിച്ച് പുനരധിവസിപ്പിച്ച സാഹചര്യത്തിൽ, ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിൽ ചേരുന്നത് പരിഗണിക്കണമെന്ന് പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയോട് അഭ്യർത്ഥിച്ചു.
തനിക്കും പ്രതിനിധിസംഘത്തിനും നൽകിയ ഊഷ്മളമായ ആതിഥേയത്വത്തിനും ബ്രിക്സ് ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിനും പ്രസിഡന്റ് റമഫോസ പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ചു.
-SK-
PM @narendramodi met South African President @CyrilRamaphosa on the sidelines of the BRICS Summit in Delhi. They reviewed the India-South Africa Strategic Partnership. The discussions covered trade, critical minerals, infrastructure, food security, digital technologies and… pic.twitter.com/cxUIDV5AGe
— PMO India (@PMOIndia) September 13, 2026
Delighted to meet President Cyril Ramaphosa on the sidelines of the BRICS Summit in Delhi.
— Narendra Modi (@narendramodi) September 13, 2026
We reviewed the full breadth of the India-South Africa Strategic Partnership including:
The India-SACU trade agreement.
Mining and critical minerals.
Infrastructure.
Food security.… pic.twitter.com/8NcemThBdq