Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ന്യൂഡൽഹിയിൽ നടന്ന സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭത്തിന്റെ ദശവാർഷിക പരിപാടിയെ അഭിസംബോധന ചെയ്തതിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു

ന്യൂഡൽഹിയിൽ നടന്ന സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭത്തിന്റെ ദശവാർഷിക പരിപാടിയെ അഭിസംബോധന ചെയ്തതിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു


ദേശീയ സ്റ്റാർട്ടപ്പ് ദിനത്തോടനുബന്ധിച്ച് ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭത്തിന്റെ ദശവാർഷിക പരിപാടിയെ അഭിസംബോധന ചെയ്തതിന്റെ ചില ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

എക്സിലെ വ്യത്യസ്ത പോസ്റ്റുകളിൽ ശ്രീ മോദി കുറിച്ചു:

“ഇന്ന് നമ്മൾ #10YearsOfStartupIndia അടയാളപ്പെടുത്തുകയാണ്.

സ്റ്റാർട്ടപ്പ് ലോകത്ത് കഴിഞ്ഞ ഒരു പതിറ്റാണ്ട് കൈവരിച്ച നിരവധി നേട്ടങ്ങൾ, ഈ ആവാസവ്യവസ്ഥ എങ്ങനെയാണ് നൂതനാശയങ്ങളെയും വളർച്ചയെയും നയിക്കുന്നത് എന്ന് വ്യക്തമാക്കുന്നു

“ഗ്രാമീണ മേഖലകളിലെ യുവാക്കളെപ്പോലും അവരുടെ സ്വപ്നങ്ങൾ പിന്തുടരാനും അവ സാക്ഷാത്കരിക്കാനും പ്രാപ്തരാക്കുന്നതിലൂടെ, കാലങ്ങളായി നിലനിന്ന ചിന്താഗതികളെ മാറ്റിമറിക്കുന്നതിൽ #10YearsOfStartupIndia ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.”

“വൈവിധ്യമാർന്ന മേഖലകളെ പുതിയ അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന കരുത്തുറ്റ ഒരു വേദിയാണ് സ്റ്റാർട്ടപ്പ് ഇന്ത്യ.”

“അടുത്ത പത്തു വർഷത്തിനുള്ളിൽ, സ്റ്റാർട്ടപ്പ് ലോകത്ത് നിലവിലുള്ള ചലനാത്മകതയെ കൂടുതൽ കരുത്തുറ്റതാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതുവഴി വളർന്നുവരുന്ന പുത്തൻ പ്രവണതകളിലും ഭാവി സാങ്കേതികവിദ്യകളിലും ഇന്ത്യ ലോകത്തെ നയിക്കും.”

#10YearsOfStartupIndia”

****