പിഎം ഇന്ത്യ
ന്യൂഡൽഹിയിൽ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉഗാണ്ട റിപ്പബ്ലിക് വൈസ് പ്രസിഡന്റ് ജെസ്സിക്ക റോസ് എപെൽ അലൂപോയുമായി ഹൃദ്യവും ഫലപ്രദവുമായ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയും ഉഗാണ്ടയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഇരു നേതാക്കളും വിലയിരുത്തി. സാങ്കേതിക പങ്കാളിത്തം, ശേഷി വികസനം, അറിവ് പങ്കുവെക്കൽ, നിക്ഷേപം സുഗമമാക്കൽ, ഇരുരാജ്യങ്ങളിലെയും സ്വകാര്യ മേഖലയിലെ സഹകരണം എന്നിവയിലൂടെ മുൻഗണനാ മേഖലകളിൽ ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത അവർ എടുത്തുപറഞ്ഞു. ഇന്ത്യയും ഉഗാണ്ടയും തമ്മിലുള്ള വികസന പങ്കാളിത്തം ഇരുരാജ്യങ്ങൾക്കും കരുത്ത് പകരുന്ന ഒന്നാണെന്നും അവർ അടിവരയിട്ടു. പരിവർത്തനാത്മകവും സമൃദ്ധവുമായ ഉഗാണ്ടയ്ക്കായുള്ള ‘വിഷൻ 2040’-ന് ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി ആവർത്തിച്ചു. ശക്തമായ ജനകീയ ബന്ധങ്ങൾ പങ്കാളിത്തത്തിന് തുടർച്ചയായി കരുത്തേകുന്നുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി.
ഗ്ലോബൽ സൗത്തിന്റെ ശബ്ദം ശക്തമാക്കുന്നതിനായി കൂടുതൽ അടുത്ത ഉഭയകക്ഷി ഇടപെടലുകൾക്ക് ഇരു നേതാക്കളും ആഹ്വാനം ചെയ്തു. ഉച്ചകോടിയിലെ പങ്കാളിത്തത്തിന് വൈസ് പ്രസിഡന്റിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
-SK-
PM @narendramodi met Vice President @jessica_alupo of Uganda on the sidelines of the BRICS Summit. He recalled his 2018 visit to Uganda and the Kampala Principles guiding India’s engagement with Africa. Discussions focused on deepening cooperation in healthcare, agriculture,… pic.twitter.com/FT4ktrnQvq
— PMO India (@PMOIndia) September 13, 2026
Delighted to meet Vice President Jessica Alupo of Uganda on the sidelines of the BRICS Summit. Recalled my memorable visit to Uganda in 2018 and the Kampala Principles that continue to guide India’s engagement with Africa.
— Narendra Modi (@narendramodi) September 13, 2026
We discussed ways to deepen cooperation in healthcare,… pic.twitter.com/Mg6jSsBJrt