പിഎം ഇന്ത്യ
2015 നു ശേഷമുള്ള വികസന അജണ്ട നിശ്ചയിക്കാനുള്ള യു.എന്‍ ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന്(സെപ്റ്റംബര്‍ 25, 2015) അഭിസംബോധന ചെയ്തു. സാമ്പത്തിക ഉള്‍ക്കൊള്ളല്‍, വ്യക്തിഗത സംരംഭങ്ങള്‍, പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജം എന്നീ മേഖലകളില്‍ തന്റെ ഗവണ്‍മെന്റ് തുടക്കമിട്ട വികസന പദ്ധതികള്‍ പ്രധാനമന്ത്രി വിവരിച്ചു. കാലാവസ്ഥാ നീതി എന്ന ആശയം പ്രകൃതി ദുരന്തങ്ങളില്‍നിന്ന് പാവപ്പെട്ടവരെ സംരക്ഷിക്കാനുള്ള തങ്ങളുടെ ദൃഡനിശ്ചയമാണ് കാണിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിമ്മുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ സ്വച്ഛഭാരതദൗത്യത്തെ പ്രശംസിച്ച ജിം യോങ് കിം അദ്ദേഹത്തിന്റെ നേതൃത്വം ലോകം ഇന്ത്യയെ നോക്കിക്കാണുന്ന രീതിയില്‍ ഗുണപരമായ മാറ്റം വരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി. ലോകബാങ്കിന്റെ ഘടനയെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. ലോക ബാങ്കില്‍ ഇന്ത്യക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായി നടത്തിയ കൂടിക്കാഴ്ചയില്‍ യു.എന്‍ സമാധാന ദൗത്യത്തെക്കുറിച്ചും രക്ഷാസമിതിയുടെ പരിഷ്‌കരണത്തെക്കുറിച്ചും പ്രധാനമന്ത്രി ചര്‍ച്ചചെയ്തു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച വിഷയത്തില്‍ നിലവില്‍ വികസിത രാജ്യങ്ങളും വികസ്വരരാഷ്ട്രങ്ങളും തമ്മിന്‍ വിശ്വാസ്യതയുടെ കുറവുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായി പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഐ.എസ് ഉയര്‍ത്തുന്ന ഭീഷണിയും ഭീകരതയും ഇരുവരും ചര്‍ച്ച ചെയ്തു. ഭീകരതക്കെതിരെ ആഗോളതലത്തില്‍ പ്രതികരണം ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്തഹ് എല്‍സിസിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഭീകരത ചെറുക്കാന്‍ സ്വീകരിച്ച നടപടികള്‍ ചര്‍ച്ചയായി. സെന്റ് ലൂസിയ പ്രധാനമന്ത്രി കെന്നി ഡേവിസ് ആന്റണിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി.
My speech at the @UN. http://t.co/ltNznpXEIS #UNGA
— Narendra Modi (@narendramodi) September 25, 2015
Just before my speech at the @UN had a meeting with @UN @secgen Mr. Ban Ki-moon. pic.twitter.com/fPP8dnAFUK
— Narendra Modi (@narendramodi) September 25, 2015
Discussed India-Jordan cooperation in the meeting with HM King Abdullah II. pic.twitter.com/KHTuOZO7QA
— Narendra Modi (@narendramodi) September 25, 2015