Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പാകിസ്ഥാനില്‍ നിന്നും മടങ്ങിയെത്തിയ ഗീത പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

പത്തുവര്‍ഷം മുന്‍പ് അവിചാരിതമായി പാകാസ്ഥാനിലെത്തപ്പെട്ട വിഭിന്നശേഷിയുള്ള ഇന്ത്യക്കാരി ഗീത ഇന്ത്യയില്‍ മടങ്ങിയെത്തിയശേഷം 2015 ഒക്ടോബര്‍ 26ന് വൈകീട്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ” വീട്ടിലേക്ക് സ്വാഗതം ” ഗീത അദ്ദേഹത്തെ ഊഷ്മളമായി ആസ്ലേഷിക്കവെ പ്രധാനമന്ത്രി പറഞ്ഞു. ഗീതയുടെ കുടുംബത്തെ കണ്ടെത്തുന്നതിന് എല്ലാവിധ പരിശ്രമങ്ങളും നടത്തുമെന്നും, ഗീതയെ സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി. ” എല്ലാ ഇന്ത്യക്കാരും നിന്നെ സംരക്ഷിക്കും.” പ്രധാനമന്ത്രി പറഞ്ഞു. സന്ദര്‍ശിക്കുന്നു.

വര്‍ഷങ്ങളായി ഗീതയെ ദയാവായ്‌പോടും സ്‌നേഹത്തോടും കൂടി സംരക്ഷിച്ച കറാച്ചിയിലെ എദ്ദി ഫൗണ്ടേഷന്‍ സ്ഥാപക ബില്‍ക്കിസ് ബനോ എദ്ദിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. എദ്ദി ഫൗണ്ടേഷന് ബഹുമാന സൂചകമായി ഇന്ത്യ ഒരുകോടി രൂപ നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഗീതയെ സംരക്ഷിച്ചതിനല്ല; ഫൗണ്ടേഷന്‍ ചെയ്തുകൊണ്ടിരിക്കുന്ന വിസ്മയജനകമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ ജുനഗദിലെ ബാന്ത്വയിലാണ് ബില്‍ക്കിസ് ബനോ എദ്ദിയുടെ ജന്മസ്ഥലം എന്നറിഞ്ഞ പ്രധാനമന്ത്രി അവരേയും കുടുംബത്തെയും ജുനഗദ് സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു. കേന്ദ്ര വിദേശകാര്യ-പ്രവാസികാര്യ വകുപ്പ് മന്ത്രി ശ്രീമതി. സുഷ്മ സ്വരാജും സന്നിഹിതയായിരുന്നു. ഗീതയോട് എദ്ദി ഫൗണ്ടേഷന്‍ കാണിച്ച സ്‌നേഹത്തെ ശ്രീമതി. സുഷ്മ സ്വരാജ് അഭിനന്ദിച്ചു.