Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി സംസാരിച്ചു. ഇന്ത്യയുടെ ഭാഗത്തുനിന്ന് സാധ്യമായ സഹായമെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.


പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ശ്രീ. നവാസ് ഷറീഫുമായി സംസാരിച്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പാക്സ്ഥാനിലെ ഭൂകമ്പത്തില്‍ മരണമടഞ്ഞവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയുടെ ഭാഗത്തു നിന്ന് സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി പാക്സ്ഥാന് വാഗ്ദാനം ചെയ്തു.

”പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ശ്രീ. നവാസ് ഷറീഫുമായി സംസാരിച്ചു. ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. ഗീതയെ ഇന്ത്യയിലെത്തിക്കാനായി നടത്തിയ പരിശ്രമങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തി.”
പ്രധാനമന്ത്രി പറഞ്ഞു.