Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പാദരക്ഷാ വ്യവസായത്തിൽ സാങ്കേതിക തുണിത്തരങ്ങളുടെ സംയോജനം വ്യക്തമാക്കുന്ന ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു


പാദരക്ഷാ വ്യവസായത്തിലെ സാങ്കേതിക തുണിത്തരങ്ങളുടെ പങ്കിനെക്കുറിച്ചും സംയോജനത്തെക്കുറിച്ചും കേന്ദ്രമന്ത്രി ശ്രീ ഗിരിരാജ് സിംഗ് എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

പാദരക്ഷാ രംഗത്തെ സാങ്കേതിക തുണിത്തരങ്ങൾ എന്നത് കേവലം ഉയർന്നുവരുന്ന ഒരു ആശയമല്ലെന്നും മറിച്ച് അവ ഇതിനകം തന്നെ ഈ വ്യവസായത്തിൽ ആഴത്തിൽ വേരൂന്നിയതാണെന്നുമുള്ള ലളിതവും എന്നാൽ ശക്തവുമായ ഉൾക്കാഴ്ചയാണ് ഈ ലേഖനം മുന്നോട്ടുവെക്കുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു:

“പാദരക്ഷാ രംഗത്തെ സാങ്കേതിക തുണിത്തരങ്ങൾ എന്നത് പുതുതായി ഉയർന്നുവരുന്ന ഒരു ആശയമല്ലെന്നും അവ ഇതിനകം തന്നെ വ്യവസായത്തിന്റെ ഭാഗമാണെന്നുമുള്ള ലളിതവും എന്നാൽ ശക്തവുമായ ഒരു ഉൾക്കാഴ്ച കേന്ദ്രമന്ത്രി ശ്രീ @girirajsinghbjp ഈ ലേഖനത്തിൽ അവതരിപ്പിക്കുന്നു.

ഈ സംയോജനത്തെ തിരിച്ചറിയുകയും ഏകോപിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്യുക എന്നതാണ് ഇനി മുന്നിലുള്ള ദൗത്യമെന്നും അതുവഴി പാദരക്ഷാ മേഖലയെ സാങ്കേതിക തുണിത്തരങ്ങളുടെ ആവാസവ്യവസ്ഥയിലേക്ക് കൂടുതൽ വ്യക്തമായി കൊണ്ടുവരാൻ സാധിക്കുമെന്നും അദ്ദേഹം ഊന്നിപ്പറയുന്നു.”

*******

-SK-