പിഎം ഇന്ത്യ
പാരമ്പര്യ ചികില്‍സയിലും ഹോമിയോപ്പതിയിലും ഇന്ത്യയും ടാന്‍സാനിയയും തമ്മില്‍ ധാരണാപത്രം ഒപ്പിടുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.
ഭാരതീയ പാരമ്പര്യ ചികില്‍സയ്ക്കും ഹോമിയോപ്പതിക്കും ടാന്‍സാനിയയില്‍ പ്രചാരം നല്‍കുന്നതിനായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള ഘടനാപരമായ ചട്ടക്കൂട് പകരുന്നതായിരിക്കും ധാരണാപത്രം.
ഒട്ടും അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കാത്ത പദ്ധതിയാണിത്. ഇതുമായി ബന്ധപ്പെട്ട ഗവേഷണത്തിനും പരിശീലനങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും യോഗങ്ങള്‍ക്കും പണം കണ്ടെത്തുക ആയുഷ് മന്ത്രാലയത്തിന് അനുവദിച്ചിട്ടുള്ള ബജറ്റ് വിഹിതവും പദ്ധതിത്തുകകളും ഉപയോഗപ്പെടുത്തി ആയിരിക്കും.